സുൽത്വാൻ 3 [ജിബ്രീൽ] 417

 ഷിബിന്റെ നേരെ വന്ന ബാക്കിയുള്ള രണ്ടുപേരുടെയും കാലുകൾ ഒരേ സമയം തടഞ്ഞിട്ട ഷിബിൻ ഒരുത്തന്റെ തൊണ്ട കുഴിയിൽ കൈ പരത്തി ശക്തിയിൽ തല്ലി 

 

അവൻ ശ്വാസം കിട്ടാതെ നിലത്ത് വീണ് ,പിടഞ്ഞു പിടഞ്ഞ് നിശ്ചലനായി 

 

അത് കണ്ട് ഭയന്നു ഓടാൻ ശ്രമിച്ചവനെ ഒരു കല്ലെടുത്ത് എറിഞ്ഞു വീഴ്ത്തി 

അവൻ അടുത്തേക്ക് നടന്നെത്തി അവൻറെ മുഖത്തെ ദയനീയ ഭാവമഗണിച്ച് ഷിബിൻ അവൻറെ കഴുത്തിൽ തന്റെ പാദങ്ങളമർത്തി മണിയനെ നോക്കി 

 

മണിയന് തൻറെ ധൈര്യം ആവിയായി പോകുന്നതറിയുന്നുണ്ടായിരുന്നു 

 

എങ്കിലും ബാക്കിയായ ധൈര്യവും മർമ്മ വിദ്യ അറിയാമെന്ന് അഹങ്കാരവും ഉള്ളിലുള്ള ലഹരിയും അവനെ അവിടെ പിടിച്ചു നിർത്തി

 

അവസാനത്തെ ആളെയും തീർത്ത് തൻറെ നേരെയാണ് ഷാനുവിന്റെ നോട്ടം മനസ്സിലാക്കി മണിയൻ റാഹിയെ ഒരു വശത്തേക്ക് തള്ളി കൈകാലുകൾ കുഴഞ്ഞിരുന്ന അവൾ താഴേക്ക് വീണു

ഡാ……………. ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിൽ അവനലറി ഷാനുവിൻ്റെ അലർച്ചെ അവിടെയാകെ മാറ്റൊലി കൊണ്ടു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.