സുമിയുടെ ഗർഭം [ജ്വാല] 1281

സാറേ, സാർ,

എന്താ സെക്രട്ടറി?

അത് സാറിന്റെ വീട്ടിലുള്ള സുമി ഗർഭിണി ആണെന്ന് അറിഞ്ഞു, ഇത് എല്ലാവർക്കും മതിപ്പുളവാക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ ഒന്നാണ്,
ഞങ്ങളുടെ റൂൾസ് ആൻഡ് റഗുലേഷൻസ് പ്രകാരം അവിടെ ഇത് പോലെ ഒരെണ്ണം ഞങ്ങൾക്ക് മാനക്കേടാണ്,
അത് കൊണ്ട് അവളെയും കൊണ്ട് ഇപ്പോൾ ഇറങ്ങണം.

എല്ലാവർക്കും ശത്രു ആയിരിക്കുന്നു സുമി, ഞാൻ മാത്രമാണ് അവൾക്ക് ഏക ആശ്രയം ഞാനും പ്രതിരോധത്തിൽ ആണ്,
ഒരു വഴി കണ്ടെത്താനാകാതെ ഞാനും ആശയക്കുഴപ്പത്തിൽ ആണ്.
ഞാൻ താഴെ നിന്ന് സെക്രട്ടറിയോട് സംസാരിക്കുമ്പോൾ, ബാൽക്കണിയിൽ നിന്ന് ഞങ്ങളെ നോക്കി നിൽക്കുന്ന സുമിയെ ഞാൻ കണ്ടു. അവളുടെ കണ്ണുകളിൽ ഭീതിയാണോ…?

ദിവസങ്ങൾ പിന്നെയും കടന്നു പോയി, സുമി കൂടുതൽ പുഷ്ടിച്ചു, സൗന്ദര്യവും കൂടി എന്നാൽ അവൾ കുറച്ച് അവശതയാണെന്ന് തോന്നി.

ഒരു അച്ഛന്റെ സ്നേഹത്തോടെ നോക്കണമോ?
അതോ ജാര സന്തതിയെ ചുമക്കുന്ന ഇവളെ വീട്ടിൽ നിന്ന് പുറത്തു തള്ളണമോ?
ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ നിസ്സഹായനായി.

ഇപ്പോൾ അവൾ പുറത്തേയ്ക്കിറങ്ങിയാൽ അവളെ കമന്റടിക്കാൻ കുറെ ചെറുപ്പക്കാർ പിന്നാലെ കൂടുന്നതും ഞാൻ കണ്ടു.

ഫ്‌ളാറ്റിൽ ഇത് ഇസ്രായേലും, പലസ്തീൻ പ്രശനം പോലെയെന്നാണ് കഥകൾ പാടി നടക്കുന്ന പാണന്മാർ പറയുന്നത്.

ദിവസം ചെല്ലുന്തോറും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്,
സുമിക്കെതിരെ ചില കൊട്ടേഷൻ സംഘങ്ങൾ സജീവമായി,
തട്ടി കൊണ്ട് പോകാൻ ചില വാനുകൾ പകൽ ഇവിടെ ചുറ്റി കറങ്ങുന്നതായി ഞാൻ കണ്ടു.
സുമി ഇതിൽ നിന്നെല്ലാം വിദഗ്ദമായി രക്ഷപെട്ടു

കായികമായി ചിലർ ആക്രമിക്കാനും തുടങ്ങിയിരിക്കുന്നു, ചില കുട്ടികൾ ആരും കാണാതെ കല്ലെറിയാൻ തുടങ്ങി,

സമീപത്തെ ഫ്‌ളാറ്റിലെ ലെന ടീച്ചർ ചൂട് വെള്ളം അവൾക്ക് നേരെ ഒഴിച്ചതാണ് ഏറ്റവും സങ്കീർണമായത്, മുഖത്തിന്റെ വശങ്ങളിൽ ആണ് വെള്ളം വീണത്.

ഒരു ഗർഭിണിയോട് ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ കാണിക്കുന്നത് അതും ഒരു സ്ത്രീ…

ഇന്ന് രാവിലെ വീണ്ടും അവൾ മുറിയിലേക്ക് കടന്നു വന്നു, ഞാൻ ചാരു കസേരയിൽ ഇരുന്നു ജഗ്ജിത്തിന്റെ ഗസൽ ആസ്വദിച്ചു കേൾക്കുകയായിരുന്നു.

എന്റെ മുഖത്തേയ്ക്ക് കുറെ നേരം നോക്കി നിന്നു. പിന്നെ സാവധാനം തിരിഞ്ഞു നടന്നു, വാതിലിന്റെ അടുത്തെത്തിയപ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി.
പിന്നെ ധൃതിയിൽ നടന്നകന്നു.

വൈകിട്ട് ഓഫീസ് കഴിഞ്ഞു വരുമ്പോൾ വാക മരത്തിന്റെ ചുവട്ടിൽ ഇളം ചാര നിറമുള്ള കാറിന്റെ അടുത്ത് സുന്ദരനായ ഒരുവന്റെ സമീപം അവൾ നിൽക്കുന്നു,
അവളുടെ മുഖത്തിപ്പോൾ സന്തോഷം നിറഞ്ഞു നിൽക്കുന്നു.

Updated: May 26, 2021 — 5:48 pm

38 Comments

  1. Ishtamaayi ishtamaayi…

    1. താങ്ക്യു വിബി… ???

  2. അദ്വൈത്

    എന്താ പറയാ… വാക്കുകളില്ല. പൊളിച്ചു.

    1. അദ്വൈത്,
      വളരെ സന്തോഷം… ❣️❣️❣️

  3. നന്നായിട്ടുണ്ട്

    1. താങ്ക്യു രുദ്ര ♥️♥️♥️

  4. നിധീഷ്

    ❤❤❤

    1. നിധീഷ് ???

  5. Ethupole ethonn vayichirunnu ennittum pidichirithi kalanhu…..?✌ jwalsss adipoli✌

    1. *B*AJ* ബ്രോ,
      എല്ലാ കഥകളിലും ഉള്ള താങ്കളുടെ സാന്നിധ്യം വളരെ സന്തോഷം തരുന്നു…
      കമന്റിനും നന്ദി… ???

  6. ജ്വാല ചേച്ചി…..
    നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പാവം സുമി.കുറഞ്ഞ വാക്കുകളിൽനിന്ന് കുറെ കാര്യങ്ങൽ പറഞ്ഞു തന്നു.
    അടുത്ത് കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. ആനന്ദ്,
      നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ് ഇങ്ങനെ ഒരു കഥയ്ക്ക് ആധാരം.
      എല്ലാ കഥകളിലും ഉള്ള സാന്നിധ്യവും, വിലയിരുത്തലിനും വളരെ സന്തോഷം… ???

  7. വെറുതെ… മനുഷ്യന്.. ടെൻഷൻ അടിപ്പിച്ചു..

    എന്നാലും എന്റെ സുമീ.
    ..

    1. അപ്പൂസ്,
      മഴയാണ്, ലോക്ക് ഡൗണാണ് ടെൻഷനടിക്കാൻ എന്തെങ്കിലും വേണ്ടേ?
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  8. ജ്വാലേച്ചി ❤❤❤

    മാന്ത്രിക വിരലിന്റെ മായാജാലം വീണ്ടും ആവർത്തിക്കപ്പെട്ടു… ഒരുപാട് കാര്യങ്ങൾ കുറഞ്ഞ വരികളിൽ ഒപ്പം മെപൊടിക്ക് നർമ്മവും വിരഹവും ചേർന്നാൽ അത് ജ്വാലയായി ❤❤❤

    1. കുട്ടി ബ്രോ,
      മാന്ത്രിക വിരൽ ഒന്നും അല്ല, സമയം കൊല്ലാൻ എന്തെങ്കിലും മാർഗം, മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ?
      സന്തോഷം പെരുത്ത് സന്തോഷം ഈ വാക്കുകൾക്ക്… ???

  9. ജ്വാല ?

    നർമം കലർത്തി എഴുതിയ കഥ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്…❣️
    ഒത്തിരി ഇഷ്ടപ്പെട്ടു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിങ് ബ്രോ,
      മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ വെറുതെ ഓരോ തട്ടി കൂട്ട് എഴുത്ത്, എപ്പോഴും എന്റെ കഥയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം… ???

  10. Simple but really powerful!!

    1. താങ്ക്യു സുജിത്ത് ഭായ് ???

  11. നന്നായിട്ടുണ്ട്…. എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും മനുഷ്യൻ മാറില്ല…….

    1. സിദ്ദ്‌,
      നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കഥാപാത്രങ്ങൾ അവരുടെ പിന്നിലും ഒരുപാട് കഥകൾ ഉണ്ട്, സന്തോഷം വായനയ്ക്കും, കമന്റിനും… ???

  12. ചേച്ചി
    നന്നായിട്ടുണ്ട് ?

    ❤❤️❤

    1. MI,
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  13. എന്റെ ചേച്ചി… ഒരുപാട് നാളിനു ശേഷമാണ് ചേച്ചിടെ കഥ വായിക്കുന്നത്… അടിപൊളി ആയിട്ടുണ്ട്… ഫുൾ കോമഡി ആൻഡ് അവസാനം വരെ നീളുന്ന സസ്പെൻസ് ???

    1. ജീവൻ,
      രണ്ടു ദിവസമായി ഉള്ള മഴ, ലോക്ക് ഡൗൺ ഇതിനിടയിൽ എല്ലാ സമയ ക്രമീകരണങ്ങളും താളം തെറ്റി അപ്പോൾ ഉള്ള ഒരു തട്ടിക്കൂട്ട് കഥ എന്ന് മാത്രം കണ്ടാൽ മതി.
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം.. ???

  14. എന്റെ പൊന്നോ സമ്മതിച്ചു ?
    നല്ല താളത്തിൽ നർമം കലർത്തി എഴുതി
    തുടക്കത്തിൽ എനിക്ക് ഒന്നും മനസിലായില്ല
    ഒരു ചെറിയ കഥയിൽ മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും നമ്മുടെ കണ്ണിൽ എല്ലാത്തിനും ഒരു വിലയും സ്ഥാനവും ഉണ്ടെന്നു വരച്ചുകാണിക്കുന്നു

    1. വിക്ടർ ബ്രോ,
      ഞങ്ങളുടെ വീട്ടിലെ സുമി കുട്ടീനെ കണ്ടു ഒരു കഥ അങ്ങ് എഴുതി, ലോക്ക് ഡൗണിലെ വിരസത മാറാൻ എന്തെങ്കിലും ഒക്കെ വേണ്ടേ?
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് ഒത്തിരി സന്തോഷം… ???

      1. വീട്ടിലെ സുമി കൂട്ടി വിട്ടിൽ തന്നെ ഉണ്ടല്ലോലെ

  15. Suspense thriller ആണല്ലോ.കൊള്ളാം ?

    1. നിതിൻ,
      ലോക്ക് ഡൗണിലെ തട്ടി കൂട്ട് മാത്രം…
      ഒത്തിരി സന്തോഷം…

  16. Nice ???????????

    1. അനന്തു,
      ഇഷ്ടം ❣️❣️❣️

  17. തുമ്പി ?

    Thankyou?

    1. കൊള്ളാം.,.,
      നന്നായിട്ടുണ്ട്.,.,.
      ??

      1. തമ്പു അണ്ണാ,
        എപ്പോഴും ഉള്ള ഹൃദ്യമായ വായനയ്ക്ക് സന്തോഷം,… ???

    2. വളരെ സന്തോഷം തുമ്പി… ???

Comments are closed.