http://imgur.com/gallery/rOMqKKd
സുമിയുടെ ഗർഭം
Sumiyude garbham | Author : ജ്വാല
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർമാരിയിൽ ഓ..ഓ.”
ആഹാ !!! അടിപൊളി,
മൗറീഷ്യസിന്റെ വഴിത്താരകളിൽ ഓഫീസിലെ സെക്രട്ടറി ലിച്ചിക്കൊപ്പം ആടിപ്പാടി വരികയായിരുന്നു,
ദേ.. മനുഷ്യാ ഒന്നെഴുന്നേറ്റെ….
ഭാര്യയുടെ വിളിയിൽ സ്വപ്നലോകത്ത് നിന്ന് ഞാൻ തിരികെ വന്നത്,
എന്റെ ഫ്ളാറ്റിലെ ബെഡ്‌റൂമിൽ ആണെന്ന ഓർമ വന്നത് …
സ്വപ്നം മുറിഞ്ഞതിന്റെ ദേഷ്യം തികട്ടി വന്നെങ്കിലും സൗമ്യമായി ചോദിച്ചു
എന്താ?
അല്ലെങ്കിൽ കാലത്ത് തന്നെ അവൾ കൈ കിട്ടിയത് വച്ച് താങ്ങും..
നമ്മളായിട്ട് എന്തിനാ…
നിങ്ങളറിഞ്ഞോ?
നീയെന്താ രാവിലെ അശ്വമേധം കളിക്കുവാണോ?
എന്താണ്?
നമ്മുടെ സുമി ഗർഭിണി ആണ്,
ങേ… എപ്പോ?
പീഡനമോ? ഉഭയകക്ഷി സമ്മത പ്രകാരമോ?
പീഡനമാണെങ്കിൽ പോക്സോ ഉറപ്പാ..
ഏത് ഉറക്കത്തിൽ ആണെങ്കിലും ഞമ്മക് നിയമം ഒക്കെ പുല്ലാ…
അവൾ എന്നെ അതി രൂക്ഷമായി നോക്കുന്നു..
നീ എന്താ ഇങ്ങനെ നോക്കുന്നത്?
ഹേയ്, എന്റെ ഗർഭം അല്ല …ല്ലോ… ഞാനെന്തിനാ പേടിക്കുന്നത്…
നമ്മുടെ ജഗതി ചേട്ടൻ പറഞ്ഞത് പോലെ എന്റെ ഗർഭം ഇങ്ങനെയല്ല എന്ന് പറയാനാണ് തോന്നിയത്,
ഭാര്യക്ക് പഴയത് പോലെ നമ്മളെ അത്ര വിശ്വാസം പോരാ എന്ന് തോന്നുന്നു,
അല്ല, അതിനു ഞാനിപ്പോൾ എന്താ ചെയ്യേണ്ടത് ശാലു? സൗമ്യനായി ഞാൻ ചോദിച്ചു.
ദേ… മനുഷ്യാ അവൾ എപ്പോഴും നിങ്ങളുടെ വാലെ തൂങ്ങിയ നടപ്പ്, കൊഞ്ചിച്ചു കൊണ്ട് നടന്നതും പോരാ ഇപ്പോ ഒന്നും അറിയില്ല എന്നോ?
ഇനി ഫ്‌ളാറ്റിലുള്ളവരോട് ഞാനെന്ത് സമാധാനം പറയും…
നഗരത്തിലെ സമ്പന്നർ മാത്രം താമസിക്കുന്ന ഫ്‌ളാറ്റ്, ഇവിടെയാണ് ഞാനും, ഭാര്യയും താമസിക്കുന്നത്, സാധാരണ കർഷക തൊഴിലാളിയുടെ മകനായി ജനിച്ചു വന്ന എനിക്ക് ഈ ഫ്‌ളാറ്റിലെ പരിഷ്‌ക്കാരങ്ങൾ ചിലപ്പോഴൊക്കെ വലിയ ശ്വാസം മുട്ടൽ തോന്നിയിരുന്നെങ്കിലും പുതിയ കാലമാണിത്.
സ്റ്റാറ്റസ് ഉള്ള ജോലി, വലിയ വീട്ടിൽ നിന്നുള്ള ഭാര്യ ഇതൊക്കെ ഓർക്കുമ്പോൾ ഈ ഫ്ലാറ്റ് വിട്ട് പോകാൻ കഴിയില്ല.നാടോടുമ്പോൾ നടുവേ ഓടണം…
മറ്റൊരു കാരാഗൃഹം. അവിടെയാണ് നീറുന്ന പ്രശ്നമായി ഭാര്യ അവതരിപ്പിച്ച ഗർഭ കഥ.
ഒരു ഗർഭം ഇത്രവലിയ പ്രശ്നമാണോ?
അല്ല ആരാണ് ഇതിന്റെ പിന്നിൽ?
Ishtamaayi ishtamaayi…
താങ്ക്യു വിബി… ???
എന്താ പറയാ… വാക്കുകളില്ല. പൊളിച്ചു.
അദ്വൈത്,
വളരെ സന്തോഷം… ❣️❣️❣️
നന്നായിട്ടുണ്ട്
താങ്ക്യു രുദ്ര ♥️♥️♥️
❤❤❤
നിധീഷ് ???
Ethupole ethonn vayichirunnu ennittum pidichirithi kalanhu…..?✌ jwalsss adipoli✌
*B*AJ* ബ്രോ,
എല്ലാ കഥകളിലും ഉള്ള താങ്കളുടെ സാന്നിധ്യം വളരെ സന്തോഷം തരുന്നു…
കമന്റിനും നന്ദി… ???
✌
ജ്വാല ചേച്ചി…..
നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പാവം സുമി.കുറഞ്ഞ വാക്കുകളിൽനിന്ന് കുറെ കാര്യങ്ങൽ പറഞ്ഞു തന്നു.
അടുത്ത് കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️
ആനന്ദ്,
നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ് ഇങ്ങനെ ഒരു കഥയ്ക്ക് ആധാരം.
എല്ലാ കഥകളിലും ഉള്ള സാന്നിധ്യവും, വിലയിരുത്തലിനും വളരെ സന്തോഷം… ???
വെറുതെ… മനുഷ്യന്.. ടെൻഷൻ അടിപ്പിച്ചു..
എന്നാലും എന്റെ സുമീ.
..
അപ്പൂസ്,
മഴയാണ്, ലോക്ക് ഡൗണാണ് ടെൻഷനടിക്കാൻ എന്തെങ്കിലും വേണ്ടേ?
വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???
ജ്വാലേച്ചി ❤❤❤
മാന്ത്രിക വിരലിന്റെ മായാജാലം വീണ്ടും ആവർത്തിക്കപ്പെട്ടു… ഒരുപാട് കാര്യങ്ങൾ കുറഞ്ഞ വരികളിൽ ഒപ്പം മെപൊടിക്ക് നർമ്മവും വിരഹവും ചേർന്നാൽ അത് ജ്വാലയായി ❤❤❤
കുട്ടി ബ്രോ,
മാന്ത്രിക വിരൽ ഒന്നും അല്ല, സമയം കൊല്ലാൻ എന്തെങ്കിലും മാർഗം, മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ?
സന്തോഷം പെരുത്ത് സന്തോഷം ഈ വാക്കുകൾക്ക്… ???
ജ്വാല ?
നർമം കലർത്തി എഴുതിയ കഥ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്…❣️
ഒത്തിരി ഇഷ്ടപ്പെട്ടു…❣️
സ്നേഹത്തോടെ
കിംഗ് ലയർ
കിങ് ബ്രോ,
മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ വെറുതെ ഓരോ തട്ടി കൂട്ട് എഴുത്ത്, എപ്പോഴും എന്റെ കഥയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം… ???
Simple but really powerful!!
താങ്ക്യു സുജിത്ത് ഭായ് ???
നന്നായിട്ടുണ്ട്…. എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും മനുഷ്യൻ മാറില്ല…….
സിദ്ദ്,
നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കഥാപാത്രങ്ങൾ അവരുടെ പിന്നിലും ഒരുപാട് കഥകൾ ഉണ്ട്, സന്തോഷം വായനയ്ക്കും, കമന്റിനും… ???
ചേച്ചി
നന്നായിട്ടുണ്ട് ?
❤❤️❤
MI,
വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???
എന്റെ ചേച്ചി… ഒരുപാട് നാളിനു ശേഷമാണ് ചേച്ചിടെ കഥ വായിക്കുന്നത്… അടിപൊളി ആയിട്ടുണ്ട്… ഫുൾ കോമഡി ആൻഡ് അവസാനം വരെ നീളുന്ന സസ്പെൻസ് ???
ജീവൻ,
രണ്ടു ദിവസമായി ഉള്ള മഴ, ലോക്ക് ഡൗൺ ഇതിനിടയിൽ എല്ലാ സമയ ക്രമീകരണങ്ങളും താളം തെറ്റി അപ്പോൾ ഉള്ള ഒരു തട്ടിക്കൂട്ട് കഥ എന്ന് മാത്രം കണ്ടാൽ മതി.
വായനയ്ക്കും, കമന്റിനും വളരെ സന്തോഷം.. ???
എന്റെ പൊന്നോ സമ്മതിച്ചു ?
നല്ല താളത്തിൽ നർമം കലർത്തി എഴുതി
തുടക്കത്തിൽ എനിക്ക് ഒന്നും മനസിലായില്ല
ഒരു ചെറിയ കഥയിൽ മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും നമ്മുടെ കണ്ണിൽ എല്ലാത്തിനും ഒരു വിലയും സ്ഥാനവും ഉണ്ടെന്നു വരച്ചുകാണിക്കുന്നു
വിക്ടർ ബ്രോ,
ഞങ്ങളുടെ വീട്ടിലെ സുമി കുട്ടീനെ കണ്ടു ഒരു കഥ അങ്ങ് എഴുതി, ലോക്ക് ഡൗണിലെ വിരസത മാറാൻ എന്തെങ്കിലും ഒക്കെ വേണ്ടേ?
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് ഒത്തിരി സന്തോഷം… ???
വീട്ടിലെ സുമി കൂട്ടി വിട്ടിൽ തന്നെ ഉണ്ടല്ലോലെ
Suspense thriller ആണല്ലോ.കൊള്ളാം ?
നിതിൻ,
ലോക്ക് ഡൗണിലെ തട്ടി കൂട്ട് മാത്രം…
ഒത്തിരി സന്തോഷം…
Nice ???????????
അനന്തു,
ഇഷ്ടം ❣️❣️❣️
Thankyou?
കൊള്ളാം.,.,
നന്നായിട്ടുണ്ട്.,.,.
??
തമ്പു അണ്ണാ,
എപ്പോഴും ഉള്ള ഹൃദ്യമായ വായനയ്ക്ക് സന്തോഷം,… ???
വളരെ സന്തോഷം തുമ്പി… ???