സാക്ഷാല്‍ മഹാലക്ഷ്മി [Santhosh Nair] 965

സാക്ഷാല്‍ മഹാലക്ഷ്മി

Author :Santhosh Nair

 

ലോകത്തെമ്പാടുമുള്ള ടീവി സീരിയൽ പ്രേമികളായ അമ്മമാർക്കും സഹോദരിമാർക്കും ഭാര്യമാർക്കും പ്രത്യേകിച്ചു സമർപ്പണം.

എന്റെ പഴയ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതാണ്, പൊടി തട്ടിയെടുത്തു വീണ്ടും ഇവിടെ പോസ്റ്റുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ.
——————————-

അന്നും പതിവുപോലെ ഭാര്യയും അമ്മയും സന്ധ്യക്ക്‌ TV സീരിയലിനു മുന്‍പില്‍ ഇരുന്നു കൊണ്ട് കരയാനും മൂക്ക് പിഴിയാനും തുടങ്ങി.
ദേഷ്യം ഉള്ളിലടക്കിക്കൊണ്ട് ഞാനും ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ചുമരിലെ ഫോട്ടോയില്‍ ഇരുന്നു ചിരിക്കുന്ന കള്ളകൃഷ്ണന്‍ നായരുടെ കള്ളച്ചിരി നോക്കിക്കൊണ്ടിരുന്നു.

ഒളികണ്ണിട്ടു അച്ഛനെ നോക്കുമ്പോള്‍ അദ്ദേഹം തന്റെ ഭാഗവതത്തില്‍ അഭയം പ്രാപിച്ചിരുന്നു, എന്തോ പഴയത് പോലെ അദ്ദേഹം ദേഷ്യം വെളിയില്‍ കാണിക്കാറില്ല. വൈകിട്ടു ആറു മുതല്‍ ആറര വരെയെങ്കിലും നാമം ജപിച്ചിട്ടു ഈ വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ ഇരുന്നുകൂടെ എന്ന് ചോദിച്ചാലും രണ്ടു മഹിളാ രത്നങ്ങള്‍ക്കും അനക്കം ഇല്ല. ഇങ്ങനെ ഉണ്ടോ ഒരു സീരിയല്‍ ഭ്രാന്ത്..

പറഞ്ഞു മടുത്തു ഇപ്പോള്‍ പറയാറും ഇല്ല — പറഞ്ഞിട്ടും പ്രയോജനം ഇല്ല .. അതിന്റെ പേരില്‍ എന്തിനൊരു കുടുംബ കലഹം? അത് മാത്രമല്ല ഇക്കാര്യത്തിലും അമ്മായിയമ്മയും മരുമകളും ഒരേ കെട്ടിലാണ് — എന്താ ചെയ്ക?
ഈയൊരു കാര്യത്തിലല്ലാതെ വേറെ ഒരു കാര്യത്തിലും രണ്ടു പേരെയും കുറ്റം പറയാനും ഇല്ല. ഗൃഹ ലക്ഷ്മികൾ തന്നെ.

സീരിയല്‍ തീരുന്നതിനു മുന്‍പുള്ള കാലഘട്ടം ആണെന്ന് തോന്നുന്നു. അവര് തമ്മില്‍ എന്തൊക്കെ പറയുന്നുണ്ട്, ഏങ്ങലടിച്ചുകൊണ്ടു മൂക്ക് പിഴിയുന്നുമുണ്ട്.

പെട്ടെന്ന് വാതിലില്‍ ആരോ വിളിക്കുന്ന ശബ്ദം, ഒരു കുഞ്ഞിന്റെ കരച്ചിലും കേള്‍ക്കുന്നുണ്ട്…
വാതില്‍ക്കലേക്ക് ഞാനും അമ്മയും കൂടി ഓടി ചെന്നപ്പോള്‍ അടുത്ത വീട്ടിലെ വലിയമ്മയാണ്…
അവരുടെ ചുമല്‍ ഒട്ടിച്ചേര്‍ന്നു 3 വയസ്സുള്ള കൊച്ചുമകനും, അവന്‍ കിടുങ്ങി വിറക്കുന്നുണ്ട്‌.. അടുത്ത് ഒരു ഓട്ടോ നില്‍ക്കുന്നു…

25 Comments

  1. ❤❤❤❤❤❤❤

    1. Thx നിധീഷ്
      Ividokke undaayirunnu, alle?

  2. സംഭവം കലക്കി… നല്ല അവതരണം.. ആശംസകൾ സഹോ??

    1. Nandi dear ????

  3. Superb.

    1. Thank you ❤️

  4. അടിപൊളി, അവിഹിത സീരിയലുകൾക്കാണ് മാർക്കറ്റ് അവിടെ ദൈവം പോലും പിന്നെയെ ഉള്ളൂ…
    പതിവ് പോലെ എഴുത്ത് കിടുക്കി…
    പഴയ ബ്ലോഗ് കഥകൾ എല്ലാം പോരട്ടെ.. ആശംസകൾ…

    1. Nandi saho ?
      Ithavana late aayallo ???

      1. ജോലി തിരക്കിൽ പെട്ട് പോയി, ഇടവേളകളിൽ ഒന്ന് എത്തി നോക്കിയതാ…

        1. Nandi saho
          Veendum varika

  5. അടിപൊളി… ഞാൻ പോവാ…
    എന്റെ വീട്ടിൽ സീരിയൽ എന്റെ അമ്മ മാത്രം.കാണും….6.30 മുതൽ 9 വരെ.. വേറൊരു ചാനലും . ഇല്ലേ ഇല്ല.. പപ്പാ ഉണ്ടാരുന്നപ്പോ ഇത്രേം ശല്യം ഇല്ലാരുന്നു.. പുള്ളി ന്യൂസ്‌ വെച്ചോണ്ടിരിക്കും… രണ്ടും കൂടി അടി യും കൂടും ???.. രാത്രി ഡിന്നർ സമയം ആകുമ്പോൾ പിണക്കം തീരും.. പിന്നെ എന്റെ ഭാര്യയാ ഇര… ??? കഥ മുഴുവൻ പറഞ്ഞുകേൾപിക്കും… ശ്രദ്ധിക്കുക ഒന്നും വെണ്ട ഇടയ്ക്കു ഒന്ന് മൂളിയാൽ മതി ???.. പത്തു മണിവരെ… ഇതാണ് പരിപാടി ??.. ഇപ്പൊ കഥ പറച്ചിൽ നിർത്തി ???. അവൾ രക്ഷ പെട്ടു.. ??.. ഓർമിപ്പിച്ചതിനു നന്ദി

    1. Ha ha.
      Ente wife thamizh serial kaanum, amma malayaalam
      Pinne randu serial kalum kadha ethaandu orupole aanu ennum parayum

      Kaasu koduthu kadikkunna pattiye vaangiya polaa TV ?

  6. Rajeev (കുന്നംകുളം)

    ????

    1. Thank you ❤️❤️?

  7. ❤☺️?

    1. Nandi ????
      Mattu kadhakal koodi vaayikkuka, please ?

  8. Nice

    1. ? thx for the comment ?

  9. അടിപൊളി… ??❤

    ഇവിടെ പിന്നെ സീരിയൽ പരിപാടി ഇല്ല ?

    1. ???? santhosham ???
      Ithoru veettil nadanna sambhavam aanu

  10. ? മാസ്കാ ബാപ്പ്

    1. ??????
      Zaroor

Comments are closed.