സര്‍പ്പവ്യൂഹം 64

“അര്‍ജുനനെക്കാള്‍ ഉത്തമന്‍ കര്‍ണ്ണന്‍ തന്നെ.എങ്കിലും അവനെ ജനനം മുതല്‍ പിന്തുടരുന്ന ദൗര്‍ഭാഗ്യം ഈ യുദ്ധത്തില്‍ ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു.”അശ്വസേനന്‍ പറഞ്ഞു.

“എനിക്ക് കര്‍ണ്ണനെക്കുറിച്ച് പറഞ്ഞുതന്നാലും കൂട്ടുകാരേ..അതിനുശേഷമേ എനിക്ക് ഒരു അഭിപ്രായം പറയാന്‍ കഴിയൂ.”ബാലന്‍ പറഞ്ഞു.

“ഹീനനായ ദുര്യോധനന്റെ ഒപ്പമായതിനാല്‍ കര്‍ണ്ണന്‍ അധര്‍മ്മത്തിന്റെ ഭാഗമാണ്.ദുര്യോധനന്റെ സകല ദുഷ്ക്കര്‍മ്മങ്ങളുടെയും ഒരു പങ്ക് ആത്മസുഹൃത്ത് എന്നനിലയില്‍ കര്‍ണ്ണനില്‍ നിക്ഷിത്പമാണ്.ആയതിനാല്‍ ഈ യുദ്ധത്തില്‍ കര്‍ണ്ണന്‍ വധിക്കപെടണം.”

“അങ്ങിനെയെങ്കില്‍ കര്‍ണ്ണന്റെ യഥാര്‍ത്ഥ മാതാവായ കുന്തിയോ ?ആയോധന മത്സരം നടന്ന സമയം പാണ്ഡവര്‍ സൂതപുത്രനെന്നു പറഞ്ഞു കര്‍ണ്ണനെ അപമാനിച്ചു.ആ സമയം രക്ഷക്കെത്തിയതു ദുര്യോധനനാണ്.അത് കൊണ്ടാണ് അവര്‍ സുഹൃത്തുക്കളായത്.കുന്തി മുഖം കുനിച്ചു സ്വന്തം അഭിമാനം സംരക്ഷിച്ചു.കര്‍ണ്ണന്റെ ജന്മസത്യം അറിയുന്ന പരശുരാമന്‍ പോലും താന്‍ പഠിപ്പിച്ച ബ്രഹ്മാസ്ത്രം മറന്നുപോകാന്‍ അവനെ ശപിച്ചു.ഇപ്പോഴിതാ ,ആര്‍ക്കും എന്തും ദാനം ചെയ്യുന്ന അവന്റെ കവചകുണ്ഡലങ്ങളും ഇന്ദ്രന്‍ മകനുവേണ്ടി കരസ്ഥമാക്കിയിരിക്കുന്നു.”

“പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ കര്‍ണന്‍ എതിര്‍ത്തില്ല.”

“പക്ഷേ സ്വയംവരസമയത്ത് പാഞ്ചാലി കര്‍ണ്ണനെ സൂതന്‍ എന്ന് വിളിച്ച് അപമാനിച്ചില്ലേ.?”
ഇങ്ങനെ യുദ്ധഭൂമിയില്‍ എത്തുവോളം സര്‍പ്പവും കഴുകാനും കര്‍ണ്ണന് അനുകൂലവും പ്രതികൂലവുമായി വാദങ്ങള്‍ നിരത്തി.എല്ലാം കേട്ടിട്ട് ബാലന്‍ ഇപ്രകാരം പറഞ്ഞു.

“കൂട്ടരേ ,കര്‍ണ്ണന്‍ മഹാധീരനും ഹൃദയശുദ്ധിയുള്ളവനുമാണ്. ഈ യുദ്ധം അവന്റെ കര്‍മ്മമാണ്.പ്രപഞ്ചത്തിനുതകുന്ന കര്‍മ്മഫലം അതില്‍നിന്നുണ്ടാകട്ടെ.”ഒടുവില്‍ അവര്‍ യുദ്ധഭൂമിയിയിലെത്തി. ഒരു രക്തസമുദ്രമായിരുന്നു അത്. .തിരമാല പോലെ ആര്‍ത്തിരമ്പുന്ന പതിനായിരക്കണക്കിന് പടയാളികളുടെ ആരവം.ഇപ്പോള്‍ യുദ്ധം ,തേരില്‍ മുഖാഭിമുഖം നില്‍ക്കുന്ന രണ്ടു യോദ്ധാക്കള്‍ തമ്മില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.പാണ്ഡവപ്പട അര്‍ജുനന് പിന്തുണയുമായി ആ രഥത്തിനു ചുറ്റുമാര്‍ത്തു.അതിലുമേറെ ഇരട്ടി വരുന്ന കൌരവപ്പട കര്‍ണ്ണന് വേണ്ടി ആര്‍പ്പു വിളിച്ചു.ആകാശം കര്‍ണ്ണനെയും ഭൂമി അര്‍ജുനനെയും അസുര പ്രേത പിശാചുക്കള്‍ കര്‍ണ്ണനെയും ദേവ ഗന്ധവര്‍ന്‍മാരും മുനിമാരും അര്‍ജുനനെയും പിന്തുണച്ചു.ഇന്ദ്രന്‍ അര്‍ജുനന് വേണ്ടിയും സൂര്യന്‍ കര്‍ണ്ണന് വേണ്ടിയും നിലയുറപ്പിച്ചു.പക്ഷികളും ,മൃഗങ്ങളും ,അപ്സസരസ്സുകളും , രാക്ഷസന്‍മാരും പിശാച്ചുക്കളും ആ വീരന്‍മാരുടെ പോരാട്ടം കാണാനെത്തിയിട്ടുണ്ട്. ആകാശവും ഭൂമിയും

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.