തന്നെ സഹായിക്കണമെന്ന് അഗ്നി അഭ്യര്‍ത്ഥിച്ചു. ഗാണ്ഡീവം എന്ന സവിശേഷമായ വില്ല് ലഭിക്കുന്നതിനായി അഗ്നിയെ സഹായിക്കാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചു.ലക്ഷക്കണക്കിന് സര്‍പ്പങ്ങള്‍ അധിവസിച്ചിരുന്ന വനം അര്‍ജുനന്‍ അഗ്നിക്കിരയാക്കി.തീയില്‍ നിന്ന് ഇഴഞ്ഞു പുറത്തുകടക്കാന്‍ ശ്രമിച്ച പാമ്പുകളെ വരെ അര്‍ജുനന്‍ കൊന്നു.അക്കൂട്ടത്തില്‍ അശ്വസേനന്റെ അമ്മയെയും അര്‍ജുനന്‍ കൊന്നു.സ്വന്തം കഴിവിലും അഗ്നിയുടെ പ്രീതിപറ്റാനും അര്‍ജ്ജുനന്‍ ജീവജാലങ്ങളെ സംഹരിച്ചുവെങ്കിലും കൃഷ്ണന്‍ ദയ തോന്നി കുറച്ചു പക്ഷികളെ വെറുതെവിട്ടു.അക്കൂട്ടത്തില്‍പെട്ട നാഗഭീഷണന്റെ പിതാവായിരുന്നു ചാവാന്‍ തുടങ്ങിയ അശ്വസേനന്‍ എന്ന പാമ്പിന്‍കുഞ്ഞിനെ അലിവു തോന്നി രക്ഷിച്ചത് .
“എന്റെ ജന്മവൈരി കഴുകനല്ല.അര്‍ജുനനാണ്.ഒരു മലയോളം ഉയര്‍ന്നുപൊങ്ങിയ തീയില്‍പ്പെട്ട എന്റെ അമ്മ വെന്തുചാകുന്നതാണ് ഞാന്‍ ജനിച്ചയുടന്‍ കണ്ട ആദ്യ കാഴ്ച.അതിനുശേഷമുള്ള എന്റെ ജീവിതം ശത്രുനിഗ്രഹത്തിന് വേണ്ടിയുള്ള പരിശീലനമായിരുന്നു.സര്‍പ്പരില്‍ ശക്തനായ തക്ഷകരാജാവിന്റെ കൃപയാല്‍ നൂറ്റിയെട്ട് യോജന പറന്നു വിഷം ചീറ്റി ശത്രുവിനെ വധിക്കാനുള്ള കഴിവ് ഞാന്‍ സ്വായത്തമാക്കി.അര്‍ജുനന്റെ മരണം കാണാനാണ് ഞാന്‍ കുരുക്ഷേത്രത്തിലേക്ക് പോകുന്നത്.കൌരവര്‍ അര്‍ജുനനെ കൊന്നില്ലെങ്കില്‍ ഞാന്‍ കൊന്നിരിക്കും..”ക്ഷോഭത്തോടെ സര്‍പ്പം തന്റെ ആ കഥ അവസാനിപ്പിച്ചപ്പോള്‍ കഴുകനും കുട്ടിയും നിശബ്ദരായി.
“എനിക്ക് അര്‍ജുനനോട് കോപമൊന്നുമില്ല.പക്ഷെ എന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത് ഭഗവാന്‍ ശ്രീകൃഷ്ണനാണ്. അത് കൊണ്ട് ജനാര്‍ദനന്റെ പക്ഷമാണ് എന്റെ പക്ഷം.അവതാരപുരുഷനായ അവിടുന്ന് പ്രപഞ്ചനാഥനാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.ആ ദിവ്യപുരുഷനെ നേരില്‍ കാണുവാനും പറ്റുമെങ്കില്‍ യുദ്ധത്തില്‍ സഹായിക്കാനുമാണ് ഞാന്‍ പോകുന്നത്.” കഴുകന്‍ പറഞ്ഞു.
അവര്‍ ഒരു വലിയ കുന്നിന്റെ മുകളില്‍ എത്തി.അവിടെനിന്നാല്‍ കുരുക്ഷേത്രം കാണാം.ആകാശത്തിലേക്ക് അനേകം കറുത്തവരകള്‍ വരച്ചുവച്ചത് പോലെ പുക ഉയരുന്നു.ഒരു മങ്ങിയ് ചുവപ്പ് കലര്‍ന്ന മേഘംപോലെ യുദ്ധഭൂമി ചക്രവാളത്തിനരികില്‍ കാണപ്പെട്ടു.ആ ചുവപ്പില്‍ സദാ മഞ്ഞനിറമുള്ള തീപ്പൊട്ടുകള്‍ തിളങ്ങുന്നത് അവര്‍ കണ്ടു.പല ദിവ്യാസ്ത്രങ്ങളുടെയും വേലുകളും സിദ്ധിച്ചിട്ടുള്ള ധീരന്‍മാര്‍ തങ്ങളുടെ ആയുധങ്ങള്‍ പ്രയോഗിക്കുകയാവും.അപ്പോള്‍ അകലെനിന്ന് രണ്ടു ക്രൌഞ്ച പക്ഷികള്‍ അവര്‍ക്കരില്‍ പറന്നിറങ്ങി.കുന്നിന്‍മുകളിലെ നാരകമരത്തിന്റെ ശിഖരത്തില്‍ കിളികള്‍ വിശ്രമിക്കാനിരുന്നു.നീലനിറമുള്ള അവയുടെ തൂവലുകള്‍ കരിപുരണ്ടതും മലിനവുമായി കാണപ്പെട്ടു.അവര്‍ യുദ്ധഭൂമിയില്‍ നിന്നാണ് വരുന്നത്.
Beautiful write up
Hat’s off
Oru visualisation undaayirunnu