സര്‍പ്പവ്യൂഹം 63

ബാലന്റെ മുഖത്തു സമാധാനം തെളിഞ്ഞു.കീറിയ കുപ്പായം കൊണ്ട് മുഖം തുടച്ചതിനു ശേഷം അവന്‍ അവരെ നോക്കി പുഞ്ചിരിച്ചു.അവന്റെ കണ്ണുകളില്‍ ഒരു സമുദ്രത്തിന്റെ ശാന്തത സര്‍പ്പം ദര്‍ശിച്ചു.താഴ്ന്ന സ്വരത്തില്‍ ബാലന്‍ അവനെക്കുറിച്ചു പറഞ്ഞു.

മഥുര നിവാസിയായ അവനു വിവാഹപ്രായമായ ഒരു സഹോദരി മാത്രമേയുള്ളൂ.അവളുടെ വിവാഹം നടത്താന്‍ അവന്റെ പക്കല്‍ ധനമൊന്നുമില്ല.യുദ്ധഭൂമിയില്‍ പൊന്നുകെട്ടിയ ശരങ്ങളുടെ അഗ്രങ്ങള്‍ പോലെയുള്ള വിലപിടിച്ച ധാരാളം അവശിഷ്ടങ്ങള്‍ ഉണ്ടെന്നും ആളുകള്‍ യുദ്ധത്തിന്റെ ഇടവേളകളില്‍ അവ തിരഞ്ഞു ശേഖരിക്കുന്നുണ്ടെന്നും അവന്‍ കേട്ടു.അവനും അത് തിരയാന്‍ പോവുകയാണ്.ദിവസങ്ങളെടുത്തുള്ള കഠിനമായ കാല്‍നടയാത്ര അവനെ തളര്‍ത്തിക്കളഞ്ഞു.കുട്ടിയുടെ ധീരതയും സഹോദരിയോടുള്ള സ്നേഹവും കണ്ടു അശ്വസേനന്‍ എന്ന സര്‍പ്പം സന്തുഷ്ടനായി.കഴുകന്‍ വനത്തില്‍നിന്ന് നല്ല ഫലങ്ങള്‍ ശേഖരിച്ചു കൊണ്ട് വന്നു കൊടുത്തു.വെള്ളവും പഴങ്ങളും കഴിച്ചു ബാലന്റെ ക്ഷീണംമാറിയപ്പോള്‍ അവര്‍ ഒരുമിച്ചു യാത്രതുടര്‍ന്നു.

“ഇന്ന് യുദ്ധം തുടങ്ങിയിട്ട് പതിനാറാം നാളായി. ആര് ജയിക്കുമെന്നാണ് അങ്ങയുടെ ചിന്ത ? ” സര്‍പ്പം ബാലനോട് ചോദിച്ചു.
“സര്‍പ്പരാജാ ,ചില മഹാരഥന്‍മാരുടെ കഥകള്‍ കേട്ടിട്ടുള്ളതല്ലാതെ എനിക്ക് യുദ്ധത്തെക്കുറിച്ച് ഒന്നും തന്നെയറിയില്ല”.
“യുദ്ധത്തില്‍ പാണ്ഡവര്‍ ജയിക്കും.അര്‍ജുനന്റെ സൂതന്‍ വാസുദേവനാണ്.നരനാരായണന്‍മാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കു കഴിയും ??” നാഗഭീഷണന്‍ പറഞ്ഞു.

അര്‍ജുനന്റെ പേര് കേട്ടതും അശ്വസേനന്റെ ഭാവം മാറി.ക്രോധത്തോടെ അവന്‍ നാഗഭീഷണന്റെ നേര്‍ക്ക് ചീറ്റി.ബാലന്‍ പരിഭ്രാന്തനായി .
“നിങ്ങളെ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചിരുന്നു.ജന്മവൈരികളായ സര്‍പ്പവും കഴുകനും എങ്ങിനെയാണ് കൂട്ടുകാരാവുക?എന്നാല്‍ ഇപ്പോള്‍ മനസ്സിലായി.നിങ്ങള്‍ വൈരികള്‍ തന്നെയാണ്.നിങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ എനിക്ക് ഭയമാകുന്നു.”

സര്‍പ്പത്തിന്റെയും കഴുകന്റെയും ശിരസ്സ് താഴ്ന്നു.
“കുമാരാ, എന്റെ ജന്മശത്രുവായ ഫല്‍ഗുനന്റെ പേര് കേള്‍ക്കുന്നത് എന്നില്‍ ക്രോധം നിറയ്ക്കും.വര്‍ഗ്ഗശത്രുക്കളാണെങ്കിലും ഞാനും ഈ നാഗഭീഷണനും തമ്മില്‍ അത്തരം വൈരമില്ല.” അശ്വസേനന്‍ അതിന്റെ കാരണം വിശദീകരിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഗ്നി മനുഷ്യരൂപം പൂണ്ട് അര്‍ജുനന്റെയും കൃഷ്ണന്റെയും അരികില്‍ വന്നു.സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും ഉപേക്ഷിക്കില്ല എന്ന ഖ്യാതി അര്‍ജുനന് ഉണ്ടായിരുന്നത് കൊണ്ടാണ് അഗ്നി വന്നത്.തന്റെ ഉദരരോഗം മാറ്റാന്‍ ഖാണ്ഡവവനം ഭക്ഷിക്കാന്‍

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.