സമാധാനം
Author :Rajtam
ജൂൺ 23 ലോക വിധവാ ദിനം…
രാവിലെ ഫേസ്ബുക് തുറന്നപ്പഴേ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. വിധവാ ദിനം വരുമ്പോൾ മാത്രമല്ല വിധവകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ഓടിയെത്തുന്ന ഒരു മുഖമുണ്ട്……
കുഞ്ഞമ്മ അമ്മച്ചി….
അവരെ കണ്ടിട്ട് പതിനഞ്ചു വർഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. പക്ഷെ വെളുത്തു കൊലുന്ന ശരീരമുള്ള, എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന, തമാശക്കാരിയായ കുഞ്ഞമ്മ അമ്മച്ചി……
തമാശ പറഞ്ഞിട്ട് സ്വയം കുലുങ്ങി ചിരിക്കുന്ന കുഞ്ഞമ്മ അമ്മച്ചി…..
അവരെ ഇന്നലെ കണ്ട പോലെ ഓർമയുണ്ടെനിക്ക്.
പഞ്ചായത്തിന്റെ വീട് മെയിന്റനൻസ് ഗുണഭോക്തൃ ലിസ്റ്റിന്റെ അർഹത പരിശോധനയുടെ ഭാഗമായാണ് അമ്മച്ചിടെ വീട്ടിൽ പോയത്.
പഴയ ഒരു ലക്ഷം വീട്. മേൽക്കൂര ഏതാണ്ട് നിലം പതിക്കാറായ അവസ്ഥയിൽ…. പൊട്ടിയ ഓടുകൾക്ക് മീതെ ടാർപാളിൻ വിരി ച്ചിരിക്കുന്നു.
ഞാൻ വീടിന്റെ അടുത്തോട്ടു പോയി. വരാന്തയിൽ എഴുപത് വയസ്സെങ്കിലും പ്രായമുള്ള ഒരു വൃദ്ധൻ തലകുനിച്ചിരിക്കുന്നു. ചുണ്ടിൽ നിന്ന് ബീഡിയുടെ പുക ഉയരുന്നുണ്ട്. തല മൊത്തം നരയുള്ള അയാളുടെ ബീഡിയും വലിച്ചുകൊണ്ടുള്ള ആ ഇരിപ്പുകണ്ടാൽ ഒരു പഞ്ഞി ബോൾ കെട്ടി തൂക്കിയിട്ടു കത്തിക്കുന്നതായെ തോന്നൂ.
“അമ്മാവാ “
ഞാൻ വിളിച്ചു
അയാൾ പതുക്കെ സാവധാനം തല ഉയർത്തി എന്നെ ഒരു നിമിഷം നോക്കി, തല വീണ്ടും തൂക്കിയിട്ടു.പഞ്ഞി ബോൾ ആടുന്നത് പോലെ ആ തല ഒന്ന് ആടി.
എനിക്ക് മനസ്സിലായി മൂക്കറ്റം കുടിച്ചിട്ടാണ് ആ ഇരുപ്പെന്നു. എന്നാലും എന്റെ മനസ്സ് പറഞ്ഞു…. ഭാഗ്യവാൻ….
രാവിലെ കക്കൂസിൽ ഇരുന്നു സിഗററ്റ് വലിക്കുന്നതിനും, വല്ലപ്പോഴും മദ്യപിച്ചു വീട്ടിലെത്തുമ്പോഴും ഭാര്യയുടെ ശകാരം ഏൽക്കേണ്ടി വരുന്ന എനിക്കു വീട്ടിൽ സിഗററ്റ് വലിച്ചിരിക്കുന്നവരെയും മദ്യപിച്ചിരിക്കുന്നവരെയും കണ്ടാൽ ഭാഗ്യവാന്മാർ ആയിട്ടാണ് തോന്നുന്നത്.
“ഇവിടാരുമില്ലേ “
ഞാൻ തുറന്നിട്ടിരുന്ന വാതിൽ നോക്കി ഉറക്കെ ചോദിച്ചു.
“ആരാ “
അകത്തു നിന്നും ഒരു വൃദ്ധയുടെ ശബ്ദം
“പഞ്ചായത്തിൽ നിന്നാ “
” ദാ വരുന്നു “

Nannaayittund
Veendum ezhuthuka
Thank you