“പാതി വഴിയിൽ ഇറക്കി വിടാനല്ല ഞാൻ ഇവളെ കൂടെ കൂട്ടിയത്… മരണം വരെയും ഏത് സാഹചര്യത്തിലും ഞാൻ കൂടെ തന്നെ കാണും…പിന്നെ… ഇപ്പോൾ ഇറങ്ങുന്നത് ഇവൾ മാത്രമല്ല… ഞാനും കൂടെയാ… ഇനി ഇങ്ങോട്ടേക്കു ഒരു തിരിച്ചു വരവുണ്ടാകില്ല…
എന്റെ മറുപടി കേട്ടു അച്ഛനും അമ്മയും ഒന്ന് പകച്ചു പോയെങ്കിലും അവളുടെ മുഖത്തെ ഭാവം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല…
അനുസരണയുള്ള കുട്ടിയെപ്പോലെ എന്റെ ഒപ്പം കാറിൽ കേറുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു…
***************
ആ രാത്രിക്ക് ശേഷം കഴിഞ്ഞു പോയ ആറര വർഷങ്ങൾ….. കുറ്റപ്പെടുത്തലും മുറിവേൽപ്പിക്കലും ഇല്ലാത്ത ഞങ്ങളുടെ ദിവസങ്ങൾ….
അതിനിടയിൽ പല പ്രാവശ്യം അമ്മയും അച്ഛനും കാണാൻ വന്നു…കൂടെ താമസിച്ചു… പരാതിയും പരിഭവവും ഇല്ലാതെ…
കൂടെ ചെല്ലാൻ ഒരുപാട് പ്രാവശ്യം വിളിച്ചു.. പക്ഷെ.. എന്തോ… അത് മാത്രം നടന്നില്ല…
ഇന്ന് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ട്.. മതിയാവോളം സ്നേഹിക്കാൻ ഞങ്ങൾക്ക് ഒരു ചുന്ദരി വാവയുണ്ട്… അവളുടെ കളിയും ചിരിയുമാണ് ഞങ്ങളുടെ ലോകം..കുറച്ചു താമസിച്ചാണെങ്കിലും ഈശ്വരൻ ഞങ്ങൾക്കുള്ള കൺമണിയെ തന്നു..
********
അമ്മ വന്നിട്ടുണ്ട്… ഇന്നവൾ അച്ഛമ്മയോടൊപ്പമാ കിടക്കുന്നെ…
ഇവിടെ ഞങ്ങൾ മാത്രം…
വീണ്ടും ആൽക്കമിസ്റ് വായിക്കാനുള്ള തയാറെടുപ്പിലാണ്
കഴിഞ്ഞ ആറര വർഷമായി എനിക്കീ പുസ്തകം ഒന്ന് വായിച്ചു തീർക്കാൻ പറ്റിയിട്ടില്ല…
അതിനിവൾ സമ്മതിച്ചിട്ട് വേണ്ടേ…
ഇന്നും നടക്കുമെന്ന് തോന്നുന്നില്ല… ????
പുറത്തു മഴ തകർത്തു പെയ്യുന്നു….
അകത്തോ…?????
********ശുഭം *******
Super!!!
ടിന്റു ചേച്ചി കഥകളൊക്കെ സൂപ്പറാട്ടോ