സന്താന ഗോപാലം 11

അന്ന് മുതൽ തുടങ്ങിയ ഒഴിഞ്ഞു മാറ്റമാണ് ഇവൾ എന്നോട് കാണിക്കുന്നത്… മിണ്ടാട്ടം തന്നെ ഇല്ലാതായി… ഞാൻ മിണ്ടാൻ ചെന്നാലും വഴി മാറി പോകും… രാത്രിയായാൽ കട്ടിലിന്റെ രണ്ടു അറ്റത്താണ് കിടപ്പ്…
ചുരുക്കം പറഞ്ഞാൽ കുറച്ചു മാസങ്ങളായി എന്റെ കാര്യം ഗോവിന്ദ…
പക്ഷെ സത്യം പറയട്ടെ…. എനിക്കവളോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടേയില്ല…. ദൈവം തരാത്തത് അവളുടെ തെറ്റ് കൊണ്ടല്ലലോ…. ഭാഗ്യമോ അല്ലെങ്കിൽ വിധിയോ ഇല്ല… അത് തന്നെ…
പക്ഷെ അമ്മയുടെ കുറ്റപ്പെടുത്തൽ വളരെ കൂടി വന്നുകൊണ്ടിരിക്കുന്നു…. എനിക്കറിയാം അത്…

“എന്താ വാവേ ഉണ്ടായേ…
“അമ്മ എന്നോട് പറഞ്ഞു ഏട്ടന്റെ ജീവിതത്തിൽ നിന്നും പൊയ്‌ക്കോളാൻ… എനിക്കിനിയും വയ്യ ഏട്ടാ ഈ മച്ചി എന്നുള്ള വിളി കേൾക്കാൻ.. എന്നെ ഏതെങ്കിലും ഓർഫനേജിൽ കൊണ്ടാക്കിക്കോ നാളെ തന്നെ…. ഞാൻ പൊയ്ക്കോളാം… ഒരിക്കലും ശല്യമായി ഞാൻ വരില്ല… വേറെ നല്ലൊരു പെണ്ണിനെ ഏട്ടന് കിട്ടും…
അതാ നല്ലത്…
ഉത്തരമില്ലാത്തവനെ പോലെ ഞാൻ നെടുവീർപ്പിട്ടു… കരയണമെന്നുണ്ട്… പക്ഷെ ഞാൻ ഇപ്പൊ കരഞ്ഞാൽ എന്റെ വാവ ഒറ്റക്കായി പോവും… അവളെ ഞാനും തെറ്റുകാരിയായി മുദ്ര കുത്തും…. അത് പാടില്ല….

“വാവേ… ഇപ്പൊ നീ ഉറങ്ങിക്കോ… നാളെ രാവിലെ പോകാം…..
അത്രയും പറഞ്ഞൊപ്പിച്ചു ഞാൻ കതകു തുറന്നു പുറത്തേക്കു നടന്നു… എന്റെ കണ്ണീർ ആ മഴ വന്ന തുടച്ചു… പാവം….

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നപ്പോൾ എല്ലാം പാക്ക് ചെയ്തു നിൽക്കുന്ന അഖിലയെയാണ് ഞാൻ കണ്ടത്…
“ഏട്ടൻ റെഡി ആയി വാ…ഞാൻ താഴെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു അവൾ നടന്നു…
ഞാൻ താഴേക്കു ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉണ്ടായിരുന്നു….

എന്നെ കണ്ടയുടനെ അമ്മ പറഞ്ഞു…. “ഇവളെ എവിടെയെങ്കിലും വിട്ടേച്ചു വാ… അവൾ ജീവിച്ചോളും..

2 Comments

  1. Super!!!

  2. രാജു ഭായ്

    ടിന്റു ചേച്ചി കഥകളൊക്കെ സൂപ്പറാട്ടോ

Comments are closed.