ശ്രുതിയാണ് മകൾ [അനീഷ് ദിവാകരൻ] 131

“മോളെ… ശ്രുതി.” ആ വിളി കേട്ട് അത്ഭുതത്തോടെ അവൾ തിരിഞ്ഞു നോക്കി.. അമ്മ തന്നെ വിളിച്ചിരിക്കുന്നു… ഒരായിരം പ്രാവശ്യം താൻ കേൾക്കണം എന്ന് വിചാരിച്ചു കൊതിയോടെ കാത്തിരുന്ന ആ വിളി.. അമ്മ അതാ തന്നെ കൂടി കര വലയത്തിൽ ഒതുക്കാൻ കൈ നീട്ടി പിടിച്ചിരിക്കുന്നു…
“അമ്മേ..” ഒറ്റ ഓട്ടത്തിൽ ശ്രുതി രാജലക്ഷ്മിയുടെ കര വലയത്തിൽ ഒതുങ്ങി..രാജലക്ഷ്‌മി ശ്രുതി മോളെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ… ആ അമ്മ മനസ്സിന്റെ സ്നേഹം ആദ്യമായി അവൾ അറിയുകയായിരുന്നു.ആ സ്നേഹപ്രെവാഹത്തിൽ ശ്രുതി അലിഞ്ഞലില്ലാതെയായി
“മോളെ.. ശ്രുതി നിന്നെ മനസ്സിലാക്കാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ലല്ലോ.. പെറ്റ മക്കൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യം ആണ് എന്റെ പൊന്നു മോൾ ഇപ്പോൾ ചെയ്തത്… നിന്നെ പോലെ ഒരു കുട്ടിയെ മകൾ ആയി കിട്ടാൻ ഭാഗ്യം വേണം മോളെ… എന്നോട് ദേഷ്യം ആകും എന്റെ കുട്ടിക്ക് ഇപ്പോഴും അല്ലെ ”
“ഇല്ലമ്മേ ഒരിക്കലും ഇല്ല.. അമ്മയെയും അച്ഛനെയും കാണാൻ കൊതിച്ചു എത്ര നാൾ ആയി ഞാൻ ജീവിക്കുന്നു… അമ്മയുടെ ഈ കര വലയത്തിൽ നിൽക്കാൻ മാത്രമാണമ്മേ എന്നും ഈ ശ്രുതി കൊതിച്ചത്.. അതിനു പകരം അന്ന് ആ ശിക്ഷ കിട്ടിയപ്പോൾ ഞാൻ ആകെ തകർന്നു പോയി..ഇനി ജീവിക്കണം അമ്മേ ഈ ശ്രുതിക്ക് അമ്മയുടെയും അച്ഛന്റെയും പുന്നാരമോൾ ആയി.. എന്റെ ശരത്തിന്റെ പൊന്നോമന ചേച്ചിയായി ”  ഒരു നിമിഷം ശ്രുതി വൈകി പോയിരുന്നുവെങ്കിൽ തകർന്നു പോകുമായിരുന്ന ആ ജീവിതങ്ങൾ അവിടെ ഒത്തൊരുമിച്ചപ്പോൾ …………………………………………………………… അങ്ങ് പളനി മലയിൽ, സ്വാമി തേരോട്ടം കഴിഞ്ഞു എല്ലാവരെയും കണ്ടു  മടങ്ങുന്ന  സന്തോഷത്തിന്റെ ആയിരം വെട്ടം ഒന്നിച്ചിറങ്ങുന്നുണ്ടായിരുന്നു.
????????????????????????