അമ്മ ട്രെയിനിന്റെ ബാത്‌റൂമിൽ ഒക്കെ കയറി കരഞ്ഞു തീർത്തത് എന്ന് നിന്റെ ഈ അച്ഛന് പോലും ഇപ്പോഴും അറിയില്ല എന്റെ മോളെ…ഇപ്പോൾ ഈ അമ്മ മനസ്സ് തേങ്ങുകയാണ് നെഞ്ച് പൊട്ടുമാറ് ഉറക്കെ കരയുകയാണ് തൊട്ട് അരികെ നിൽക്കുന്ന അമ്മയുടെ പൊന്നു മോളെ ഒന്ന് കെട്ടിപ്പിടിക്കാൻ മുത്തം കൊണ്ട് മൂടാൻ.. എന്നാൽ ചട്ടകം പഴുപ്പിച്ചു വെച്ച ആ പാട് അതിപ്പോഴും ഉണ്ടാകില്ലേ അവളുടെ മുതുകിൽ.. തന്നോടുള്ള ദേഷ്യം ആയിരിക്കും ആ മനസ്സ് നിറയെ ഇല്ല…..ഈ അമ്മയെ അവൾ വെറുക്കുന്നുണ്ടാകും. ഭാഗ്യം ഇല്ല ഈ അമ്മയ്ക്ക്.. രാജലക്ഷ്‌മിയുടെ മനസ്സ് കാറ്റും കോളും നിറഞ്ഞ സമുദ്രം പോലെ ആയിരുന്നു..
“അച്ഛാ ഞാൻ അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ ദിവസം കിട്ടിയ ട്രെയിനിൽ കയറി ഇരുന്നു… ട്രെയിനിൽ വെച്ച് പരിചയപെട്ട നല്ലവനായ ഒരു ക്രിസ്ത്യൻ പുരോഹിതൻ ആണ് അദ്ദേഹത്തിന്റെ കീഴിൽ ഗോവയിൽ ഉള്ള അനാഥാലയത്തിൽ എന്നെ കൊണ്ട് പോയി ആക്കിയത്… നല്ലവണ്ണം പഠിക്കുമായിരുന്ന എന്നെ അവർ കാനഡയിലേയ്ക്ക് അയച്ചു..അവിടെ നല്ലൊരു കമ്പനിയിൽ ഏറ്റവും നല്ല പൊസിഷനിൽ തന്നെ ജോലി ചെയുകയാണച്ച ഞാൻ ഇപ്പോൾ…അങ്ങനെ നല്ലൊരു നിലയിൽ എത്തിയിട്ട് മാത്രമേ അച്ഛന്റെ മുന്നിൽ വന്നു നിൽക്കു എന്ന് വാശി ഉണ്ടായിരുന്നു ഈ മകൾക്ക് അത് കൊണ്ടാണ് അച്ഛനെ ഞാൻ വിളിക്കാതെ ഇരുന്നത് ”
ശ്രുതി ബാഗ് തുറന്നു ഒരു താക്കോൽ കൂട്ടം എടുത്തു വിശ്വനാഥന് കൊടുത്തു
“ഇതാ അച്ഛാ നമ്മുടെ വീടിന്റെ താക്കോൽ.. ഇതു കണ്ട് അച്ഛൻ അതിശയിക്കേണ്ട നാട്ടിൽ ചെന്നപ്പോൾ ശിവമാമയിൽ നിന്ന് എല്ലാം ഞാൻ അറിഞ്ഞു.. എന്നാൽ വീട് തിരികെ അവശ്യപെട്ടപ്പോൾ വല്ലാത്ത വിലയാണ് അയാൾ പറഞ്ഞത്… സാരമില്ല ഞാൻ ആദ്യമായി കയറി വന്ന വീടല്ലേ.നല്ലൊരു തുക അഡ്വാൻസ് കൊടുത്തു താക്കോൽ ഞാൻ തിരികെ വാങ്ങി..ഞാൻ തിരികെ കാനഡ യിലേക്ക് പോകുന്നതിനു മുൻപ് ആ വീടിന്റെ ബാക്കി നൽകാനുള്ള തുകയും അച്ഛന്റെ എല്ലാ കടവും വീട്ടിയിട്ടേ ഞാൻ പോകു.. ശിവ മാമയാണ് എന്നോട് നിങ്ങൾ ഇങ്ങോട്ട് തിരിച്ച കാര്യം പറഞ്ഞത്… അച്ഛനെ തേര് ഇറങ്ങുമ്പോൾ മലയിൽ വെച്ച് ഞാൻ കണ്ടായിരുന്നു.. കുറെ ഞാൻ വിളിച്ചു.. പിന്നെ തിരക്കിൽ പെട്ടന്ന് കാണാതെ ആയി… പിന്നെ ഓരോ ഹോട്ടലിൽ അനേഷിച്ചാണ് ഇവിടെ എത്തിയത്… ഞാൻ വൈകി പോയോ അച്ഛാ…”
ശ്രുതിയുടെ ആ ചോദ്യം കേട്ട് വിശ്വം ഞെട്ടിപ്പോയി.. അൽപ്പം കൂടി അവൾ വൈകി ഇരുന്നുവെങ്കിൽ…. പളനി മലയാണ്ടവനെ അയാൾ മനസ്സിൽ ഉള്ളുരുകി പ്രാർത്ഥിച്ചു… ആ വിഷ കുപ്പി ഒന്ന് തൊടാൻ പോലും അവസരം തരാതെയാണ് തന്റെ പൊന്നുമകളെ മുരുകസ്വാമി തന്റെ മുൻപിൽ ഇപ്പോൾ കൊണ്ട് വന്നു നിർത്തി യിരിക്കുന്നതെന്ന് അയാൾ ഓർത്തു.അപ്പോഴൊയ്‌ക്കെ ഒന്നും സംസാരിക്കാതെ ഇരിക്കുന്ന രാജലക്ഷ്മിയിലേക്ക് ശ്രുതിയുടെ നോട്ടം ഇടയ്കിടയ്ക് പാറി വീഴുന്നുണ്ടായിരുന്നു… അമ്മയ്ക് ഇപ്പോഴും തന്നോട് ദേഷ്യം ആയിരിക്കണം.. അല്ലാതെ എത്ര നേരമായി താൻ ഇവിടെ വന്നിട്ട്… ആ ചിറകിൽ സന്തോഷത്തോടെ ഒന്ന് മുട്ടിയുരുമ്മി ഇരിക്കാൻ എന്ത് മാത്രം ആഗ്രഹം ഉണ്ട് തനിക്കു… ശ്രുതി എന്നൊന്ന് അമ്മ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ.. ഓടി ചെന്ന് അമ്മയെ താൻ കെട്ടിപിടിച്ചേനെ..യോഗം ഉണ്ടാകില്ല തനിക്കൊന്നിനും അല്ലെങ്കിൽ പെറ്റമ്മ ഏത് അച്ഛൻ ആര് എന്നൊന്നും അറിയാതെ താൻ വളരേണ്ടി വരുകയില്ലായിരുന്നുവല്ലോ… ശ്രുതി ആരും കാണാതെ തിരിഞ്ഞു നിന്ന് കണ്ണീരോപ്പി. അമ്മേ എന്നെ ശ്രുതി എന്ന് ഒന്ന് വിളിക്കമ്മേ..ആ വിളി ഒന്ന് കേൾക്കാനുള്ള ആഗ്രഹം മനസ്സിൽ ചിറപൊട്ടിയൊഴുകുന്നതറിഞ്ഞ ശ്രുതി മനസ്സിൽ തേങ്ങി കരയുന്നുണ്ടായിരുന്നു.
“ഇല്ല മോളെ മോൾ ഒട്ടും വൈകിയില്ല… എന്നാലും വീടൊക്കെ തിരിച്ചു വാങ്ങാൻ ഇനി ഒരു പാട് പൈസ ആകുമല്ലോ ” വിശ്വനാഥൻ എഴുന്നേറ്റു ശ്രുതിയുടെ തോളിൽ കൈ വെച്ചു
“അച്ഛൻ പൈസയുടെ കാര്യം ഒന്ന് ഓർത്തു ഇപ്പോൾ വിഷമിക്കണ്ട.. അച്ഛാ അച്ഛൻ അന്ന് തക്ക സമയത്തു ആ ഹോട്ടൽ മുറിയിൽ എത്തിയില്ലായിരുന്നുവെങ്കിൽ കാമാർത്തി പൂണ്ട ആ നായ്ക്കൾ എന്നെ കടിച്ചു കീറുമായിരുന്നുവല്ലോ… അച്ഛന് തിരിച്ചു ഉപകാരപെട്ടില്ലെങ്കിൽ പിന്നെ എന്തിനാ അച്ഛാ എന്റെ ഈ ജന്മം ” ശ്രുതി കണ്ണീരോപ്പി ക്കൊണ്ട് തുടർന്നു.
“അച്ഛാ ഞാൻ ഒറ്റയ്ക്ക് അല്ല വന്നിരിക്കുന്നെ അച്ഛനെയും അമ്മയെയും ഭയന്ന് ഒരാൾ പുറത്തു കുറച്ചു നേരമായി നിൽക്കുന്നു… ശരത്.. അവനെ കണ്ടു പിടിക്കാനും മനസ്സിലാക്കാനും ഞാൻ കുറേ ബുദ്ധിമുട്ടി.. ഞാൻ പോകുമ്പോൾ പൊടികുഞ്ഞായിരുന്നില്ലെ അവൻ.ഇപ്പോൾ ആൾ വളർന്നു വലിയ ചെക്കൻ ആയി പോയല്ലോ..അച്ഛാ അച്ഛൻ അവനെ വഴക്ക് പറയരുത് അവന്റെ തെറ്റുകൾ അവന് ശരിക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ട്
“ശരത്.. എടാ അകത്തെക്ക് വരു ”
ശ്രുതി നീട്ടിവിളിച്ചപ്പോൾ താടിയും മുടിയും നീട്ടി വളർത്തിയിരുന്ന ശരത് ആകെ വിഷമിച്ചു സാവധാനം അകത്തേക്ക് കയറി വന്നു… എല്ലാം നഷ്ടപെടുത്തിയ മകൻ എന്നുള്ള ചിന്ത അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു അപ്പോൾ
“മോനെ നീ എവിടെ ആയിരുന്നെടാ അമ്മ ഇങ്ങോട്ട് പോരുന്നതിനു മുൻപ് എവിടെയൊക്കെ അനേഷിച്ചു.. എത്ര വിളി ഞാൻ വിളിച്ചു ” രാജലക്ഷ്‌മി ഓടി വന്നു ശരത്തിനെ കെട്ടിപിടിച്ചു. അത് കണ്ടു ശ്രുതിയുടെ മനസ്സ് ഇടിഞ്ഞു.. അമ്മയ്ക്ക് തന്നോട് ദേഷ്യം തന്നെ എന്ന് ശ്രുതിക്ക് അപ്പോൾ തോന്നി . ഭാഗ്യം ഇല്ല തനിക്കു അമ്മയുടെ സ്നേഹം അനുഭവിക്കാൻ.. അതിയായ വിഷമത്തോടെ ശ്രുതി പതുക്കെ പുറത്തേക്കു നടന്നു..
അടിപൊളി ബ്രോ ❤️❤️ നല്ല ഫീൽ ഉണ്ടായിരുന്നു
എല്ലാവർക്കും നന്ദി തെറ്റുകൾ പറഞ്ഞല്ലോ അത് അടുത്ത കഥയിൽ ശ്രദ്ധിക്കാം.. ചിലപ്പോൾ രാത്രി ഒക്കെ ഒറ്റ ഇരുപ്പിൽ തീർക്കുന്നത് ആണ് .. ??
Nalla theem onnum kudi munnott kond pokam aayyirunnu superb eniyum varika
എന്റെ ചില കഥകളിൽ ഇങ്ങനെ പറഞ്ഞു കണ്ടു..ഇവിടെ കുറച്ച്പേർക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട് ?
Nice
നന്നായിട്ടുണ്ട്… വായിക്കാൻ ഫീൽ ഉണ്ടായിരുന്നു… അവതരണത്തിൽ കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ച രചനയായേനെ.. ഇനിയും എഴുതുക.. ആശംസകൾ?
Beautiful ❤️❤️❤️
Nice n touching story
Bro,
very nice. Nalla feel undairunnu.
ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള നല്ലോരു കഥ… നന്നായിരുന്നു bro. നല്ല എഴുത്തും. ചെറിയ കഥ ആണെങ്കിലും ആവശ്യത്തിനുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നു.
പിന്നേ അബദ്ധത്തിൽ ശരത്തിനൊപ്പം ശ്രുതി സ്റ്റെപ്പിലൂടെ താഴേയ്ക്ക് ഉരുണ്ടു മറിഞ്ഞു വീണത് കൊണ്ട്, ആ ദേഷ്യത്തില്‍ ചട്ടുകം ചൂടാക്കി തല പൊട്ടി രക്തം ഒലിച്ചു നിന്ന ശ്രുതിയുടെ മുതുകത്ത് വെച്ച് അവരുടെ ദേഷ്യം തീര്‍ത്തു എന്നത് മാത്രം എനിക്ക് ദഹിച്ചില്ല. ശ്രുതി വീട്ടില്‍ നിന്നും ഇറങ്ങി പോയതിന് മറ്റേതെങ്കിലും reason നിങ്ങള്‍ക്ക് കൊടുക്കാമായിരുന്നു.
ആ ഭാഗം ഒഴിച്ച് മറ്റുള്ളത് എല്ലാം അടിപൊളി ആയിരുന്നു. നല്ല കഥകള്‍ ഇനിയും എഴുതാന്‍ കഴിയട്ടെ. ആശംസകള്‍ ❤️
നല്ലൊരു കൊച്ചു കഥ ❤????