“അത് കൊണ്ട്… വിശ്വേട്ടൻ എന്താ ഈ പറഞ്ഞു വരുന്നത്.”
ഭയത്തോടെ രാജം വിശ്വത്തിനെ തുറിച്ചു നോക്കി
“അത് തന്നെ രാജം……നാളത്തെ പ്രഭാതം കാണാൻ നമ്മൾ ഉണ്ടാവില്ല… നമ്മുടെ മുൻപിൽ വേറെ വഴിയില്ല…”
രാജലക്ഷ്‌മി ഭയന്ന് നെഞ്ചത്ത് കൈ വെച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് രാജം വിശ്വത്തിനെ കെട്ടിപിടിച്ചു
“അപ്പോൾ നമ്മുടെ മകൻ… വിശ്വേട്ടാ…ശരത്… അവൻ എന്ത് ചെയ്യും… അവനെ എല്ലാവരും കൂടി തല്ലികൊല്ലും. അവനെ കൂടി നമ്മുടെ കൂടെ കൂട്ടാമായിരുന്നു ” കുറച്ചു അധികം സമയം രാജലക്ഷ്മി എന്തൊക്കെയോ ഓർത്തു അങ്ങനെ കരഞ്ഞു കൊണ്ടിരുന്നു. പിന്നെ പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റു വിശ്വത്തിന്റെ മുന്നിൽ വന്നു നിന്നു..
“ഞാൻ റെഡി ആണ് വിശ്വേട്ടാ.. നമുക്ക് ഒന്നിച്ചു പോകാം… എന്റെ വിശ്വേട്ടൻ കൂടെ ഉള്ളപ്പോൾ എനിക്ക് ഒരു ഭയവും ഇല്ല…” വിശ്വം ഒന്നമ്പരന്നു… രാജം ഇത്ര പെട്ടന്ന് തയ്യാറായി വരുമെന്ന് അയാൾ ഓർത്തില്ല. ഇനി അധികം സമയം കളയേണ്ട എന്ന് വിശ്വം തീരുമാനിച്ചു. ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ ധൈര്യം എങ്ങാനും ചോർന്നു പോയാലോ അതായിരുന്നു അയാളുടെ അപ്പോഴത്തെ ചിന്ത.പാൽ നിറച്ച ഗ്ലാസ് നേരത്തെ തന്നെ വിശ്വം റെഡിയാക്കി വെച്ചിരുന്നു. അയാളുടെ കൈ കൾ വിഷകുപ്പി തപ്പി ബാഗിലേയ്ക്ക് പതുക്കെ നീങ്ങി…
പെട്ടന്ന് ആണ് ഡോറിൽ ഒരു മുട്ട് കേട്ടത്.. ഈ സമയത്തു ആരായിരിക്കും, ഹോട്ടൽ തൊഴിലാളികൾ വല്ലതും ആയിരിക്കുമോ.. ബോധം നഷ്ടപ്പെട്ട പോലെ ഇരിക്കുന്ന രാജലക്ഷ്മിയെ ഉന്തി മാറ്റി പാൽ ഗ്ലാസിനെ ഒന്നും കൂടെ തിരിഞ്ഞു നോക്കി അയാൾ ഡോർ തുറന്നു.
ഒന്നും മിണ്ടാതെ പെട്ടന്ന് അകത്തേക്ക് കയറി വന്ന യുവതിയെ കണ്ടു വിശ്വം അത്ഭുതപെട്ടു.
“അച്ഛാ… അച്ഛന് എന്നെ മനസ്സിലായോ ”
അച്ഛാ എന്ന് തന്നെ വിളിക്കാൻ മാത്രം ഈ ഭൂമിയിൽ ശരത് അല്ലാതെ മറ്റാരും തനിക്ക് ഇപ്പോൾ ഇല്ലല്ലോ… എന്നാൽ…അച്ഛാ എന്നുള്ള ആ വിളി അയാളുടെ ഓർമ്മകളെ ബഹുദൂരം പുറകോട്ടു കൊണ്ട് പോയി..
“അച്ഛാ ഞാൻ ശ്രുതിയാണച്ചാ.. അച്ഛന് ജനിക്കാതെ പോയ അച്ഛന്റെ പൊന്നുമകൾ…”
“ദൈവമേ..മോൾ…”ശബ്ദം പുറത്തു വരാൻ ആകാതെ വിശ്വം വിഷമിച്ചു…. അപ്പോഴേക്കും ശ്രുതി വിശ്വത്തിനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു.
“മോൾ എവിടെ ആയിരുന്നെടാ ഇത്രയും നാൾ… അച്ഛൻ എവിടെയൊക്കെ അനേഷിച്ചു… മോൾ അന്ന് എങ്ങോട്ടാ വീട്ടിൽ നിന്ന് ഇറങ്ങി പൊയ്കളഞ്ഞേ..എന്തിനാ അച്ഛന്റെ പൊന്നുമോൾ അച്ഛനെ ഉപേക്ഷിച്ചത് .” വിശ്വം ഒറ്റ ശോസത്തിൽ എല്ലാം ചോദിച്ചു തീർത്തു
“അതൊരു വലിയ കഥയാണച്ചാ…” ശ്രുതി തിരിഞ്ഞു രാജലക്ഷ്മിയെ നോക്കി… ആദ്യം ഒന്നമ്പരന്നുവെങ്കിലും ശ്രുതി യെ മനസ്സിലായ രാജലക്ഷ്മി അവളെ ആദ്യമായി കണ്ട ദിവസത്തെ ഓർമകളിൽ ആയിരുന്നു.. അന്നൊരു ദിവസം മുംബയിൽ ബിസിനസ് ആവശ്യത്തിനു പോയി തിരിച്ചു വന്ന വിശ്വത്തിന്റെ കൈയിൽ തൂങ്ങി ഒരു ചെറിയ പെൺകുട്ടിയും ഉണ്ടായിരുന്നു… അന്ന് ആണ് താൻ ശ്രുതിയെ ആദ്യമായി കാണുന്നത്… വീട്ടിൽ വേലക്ക് ഇവൾ നിൽക്കട്ടെ എന്നായിരുന്നു വിശ്വേട്ടൻ ആദ്യം അവളെ പറ്റി പറഞ്ഞത്.. പിന്നീട് ആണ് തനിക്കു മനസിലായത് സ്വന്തം മകളെ പോലെയാണ് വിശ്വേട്ടൻ അവളെ കാണുന്നതെന്ന്…സ്വന്തം രക്തത്തിൽ പിറന്ന മകൻ ശരതിനേക്കാൾ കൂടുതൽ വിശ്വേട്ടൻ ശ്രുതിയെ സ്നേഹിക്കുന്നതായി തോന്നിയതോടെ അവളോട് തനിക്കു ദേഷ്യം കൂടി കൂടി വന്നു ശ്രുതിക്ക് ജീവൻ ആയിരുന്നു ശരത്തിനെ.അന്ന് ഒരിക്കൽ കൈ കുഞ്ഞായിരുന്നു ശരതിനെ എടുത്തു ഓമനിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് മുകളിലെ നിലയിലെ സ്റ്റെപ്പിൽ നിന്ന് ശരത്തിനൊപ്പം ശ്രുതി സ്റ്റെപ്പിലൂടെ തന്നെ താഴേയ്ക്ക് വീണത്.. സ്റ്റെപ്പിലൂടെ ഉരുണ്ടു മറിഞ്ഞു താഴേയ്ക്കു പോരുമ്പോൾ സ്റ്റെപ്പിലും കൈവരിയിലും ഒക്കെ സ്വന്തം തല ഇടിച്ചിട്ടും കുഞ്ഞിന് ഒന്നും പറ്റാതെ അവൾ നോക്കിയിരുന്നു… രണ്ടുപേരുടെയും നിലവിളി കേട്ട് അടുക്കളയിൽ നിന്ന് ഓടിവന്നു ദേഷ്യം പിടിച്ചു അലറി ശ്രുതിയുടെ മുതുകത്തു ചട്ടകം ചൂട് ആക്കി വെച്ചായിരുന്നു താൻ അന്ന് അവളോടുള്ള ദേഷ്യം മുഴുവൻ തീർത്തത്.അന്ന് രാത്രി തന്നെയാണ് ശ്രുതിയെ കാണാതെ ആയതും … മുതുകത്തെ ചട്ടകം ചൂട് ആക്കി വെച്ച പാട് കണ്ടാൽ അച്ഛൻ അമ്മയെ വഴക്ക് പറയും എന്നുള്ള അവളുടെ അവസാന എഴുത്ത് അക്ഷരാർത്ഥത്തിൽ തന്നെ കരയിപ്പിച്ചു കളഞ്ഞു… അടുത്ത ദിവസം വിശ്വേട്ടൻ വരുന്നതിനു മുൻപ് ശ്രുതിയുടെ ആ ലെറ്റർ താൻ കീറി കളഞ്ഞു … പഠനത്തോടൊപ്പം വീട്ടിൽ ഏല്പിച്ചുകൊടുത്തിരുന്ന എല്ലാ ജോലിയും ഒരു മടുപ്പും ഇല്ലാതെ അവൾ ചെയ്തു തീർക്കുമായിരുന്നു.. അവൾ പോയപ്പോൾ….ശരത്തിനെ കൊഞ്ചിച്ചു കൊണ്ട് തന്റെ പുറകെ തൂങ്ങുന്ന അവൾ ഇല്ലാതെ ആയപ്പോൾ മാത്രം ആണ് തനിക്കു എന്തായിരുന്നു ശ്രുതി എന്ന് ശരിക്കും മനസിലായത്.. വിശ്വേട്ടനോടൊപ്പം അവളെ അനേഷിച്ചു മുംബൈ വരെ പോയി അപ്പോഴൊക്കെ, അന്നത്തെ ആ വീഴ്ചയിൽ പാവത്തിന്റെ തല പൊട്ടി ചോര ഒലിച്ചിട്ടും ഒരു ഡോക്ടറുടെ അടുത്ത് പോലും അവളെ കാണിക്കാൻ തനിക്കു തോന്നിയില്ലല്ലോ എന്നുള്ള കുറ്റബോധം കൊണ്ട് ഈ അമ്മയുടെ മനസ്സ് ചുട്ട് നീറുന്നുണ്ടായിരുന്നു എന്റെ മോളെ ..അന്ന് നിന്നെ കണ്ടു പിടിക്കാൻ പറ്റാതെ മുംബയിൽ നിന്ന് മടങ്ങുമ്പോൾ എത്ര തവണയാണ് നിന്റെ
അടിപൊളി ബ്രോ ❤️❤️ നല്ല ഫീൽ ഉണ്ടായിരുന്നു
എല്ലാവർക്കും നന്ദി തെറ്റുകൾ പറഞ്ഞല്ലോ അത് അടുത്ത കഥയിൽ ശ്രദ്ധിക്കാം.. ചിലപ്പോൾ രാത്രി ഒക്കെ ഒറ്റ ഇരുപ്പിൽ തീർക്കുന്നത് ആണ് .. ??
Nalla theem onnum kudi munnott kond pokam aayyirunnu superb eniyum varika
എന്റെ ചില കഥകളിൽ ഇങ്ങനെ പറഞ്ഞു കണ്ടു..ഇവിടെ കുറച്ച്പേർക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട് ?
Nice
നന്നായിട്ടുണ്ട്… വായിക്കാൻ ഫീൽ ഉണ്ടായിരുന്നു… അവതരണത്തിൽ കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ച രചനയായേനെ.. ഇനിയും എഴുതുക.. ആശംസകൾ?
Beautiful ❤️❤️❤️
Nice n touching story
Bro,
very nice. Nalla feel undairunnu.
ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള നല്ലോരു കഥ… നന്നായിരുന്നു bro. നല്ല എഴുത്തും. ചെറിയ കഥ ആണെങ്കിലും ആവശ്യത്തിനുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നു.
പിന്നേ അബദ്ധത്തിൽ ശരത്തിനൊപ്പം ശ്രുതി സ്റ്റെപ്പിലൂടെ താഴേയ്ക്ക് ഉരുണ്ടു മറിഞ്ഞു വീണത് കൊണ്ട്, ആ ദേഷ്യത്തില്‍ ചട്ടുകം ചൂടാക്കി തല പൊട്ടി രക്തം ഒലിച്ചു നിന്ന ശ്രുതിയുടെ മുതുകത്ത് വെച്ച് അവരുടെ ദേഷ്യം തീര്‍ത്തു എന്നത് മാത്രം എനിക്ക് ദഹിച്ചില്ല. ശ്രുതി വീട്ടില്‍ നിന്നും ഇറങ്ങി പോയതിന് മറ്റേതെങ്കിലും reason നിങ്ങള്‍ക്ക് കൊടുക്കാമായിരുന്നു.
ആ ഭാഗം ഒഴിച്ച് മറ്റുള്ളത് എല്ലാം അടിപൊളി ആയിരുന്നു. നല്ല കഥകള്‍ ഇനിയും എഴുതാന്‍ കഴിയട്ടെ. ആശംസകള്‍ ❤️
നല്ലൊരു കൊച്ചു കഥ ❤????