“എല്ലാം ശരിയാകും രാജം ” വീണ്ടും അതെ മറുപടി തന്നെ ആയിരുന്നു വിശ്വത്തിന്
“എങ്ങനെ?”
“നീ ആശ്വസിക്ക്.. നമ്മൾക്ക് ഏതായാലും ഒന്ന് പ്രാർത്ഥിച്ചു വരാം എന്നിട്ട് ആകാം ബാക്കി ഒക്കെ ”
“ശരി ഞാൻ റെഡി ആയിട്ട് വരാം വിശ്വേട്ടാ ” കണ്ണ് തുടച്ചു കൊണ്ട് ആശ്വാസത്തോടെ ബാത്‌റൂമിലേക്ക് പോകുന്ന രാജത്തെ നോക്കി വിശ്വത്തിന്റെ മനസ്സ് പിടയുന്നുണ്ടായിരുന്നു… അടുത്ത ഒരു പകൽ കാണാനായി താനും രാജലക്ഷ്മിയും ഉണ്ടാകില്ല എന്ന് പാവത്തിന് അറിയില്ലല്ലോ…. രാജലക്ഷ്മി ബാത്‌റൂമിൽ കയറിയ തക്കം നോക്കി വിശ്വം ബാഗിൽ ഒളിപ്പിച്ചു വെച്ചിരുന്ന വിഷകുപ്പി അവിടെ തന്നെ ഉണ്ടോ എന്ന് തപ്പി നോക്കി ഉറപ്പ് വരുത്തി… മഹാ അപരാധം ആണ് ചെയ്യാൻ പോകുന്നത് ദൈവത്തിനു നിരക്കാത്ത കാര്യം ആണ്. എന്നാലും ഇത് അല്ലാതെ തന്റെ മുന്നിൽ വേറെ വഴിയില്ല… നാട്ടിൽ ചെന്നാൽ എല്ലാവരും കൂടി തന്നെ തല്ലിക്കൊല്ലും.. അത്രയ്ക്കുണ്ട് ശരത്ത് ഉണ്ടാക്കിവെച്ചിരിക്കുന്ന കടം എന്ന് താൻ എത്ര വൈകിയാണറിഞ്ഞത്. വർഷങ്ങൾക്ക് മുൻപ് തന്നെ വിശ്വസിച്ചു തന്റെ കൂടെ ഇറങ്ങി പോന്നവൾ ആണ് രാജലക്ഷ്മി. എന്നിട്ട് ഇപ്പോൾ തന്റെ കൂടെ വിഷം കഴിക്കേണ്ട അവസ്ഥയായി അവൾക്ക് എങ്ങനെ താൻ അവളോടത് പറയും… എന്ത് ആയിരിക്കും തന്റെ തീരുമാനം അറിയുമ്പോൾ ഇപ്പോൾ തല്ക്കാലത്തേക്ക് ആശ്വാസിച്ചിരിക്കുന്ന അവളുടെ അവസ്ഥ… ഓരോന്നാലോചിച്ചു വിശ്വത്തിന്റെ മനസ്സ് നീറിപിടഞ്ഞു. അങ്ങ് മുംബൈ വരെ പരന്നു കിടന്നിരുന്ന തന്റെ ബിസിനസ് സാമ്രാജ്യം എത്ര പെട്ടന്ന് ആണ് തകർന്നു തരിപ്പണം ആയിപ്പോയത്… ഇപ്പോൾ ബാഗിൽ ഇരിക്കുന്ന വിഷകുപ്പി മാത്രം ആണ് തനിക്കു സ്വന്തം ആയിട്ടുള്ളത് എന്നത് തനിക്കു തന്നെ വിശ്വസിക്കാൻ പറ്റാത്ത കാര്യം. സമയം അധികം കഴിയുന്നതിന് മുൻപ് രാജലക്ഷ്മി റെഡി ആയി വന്നു.. മുറി പുറത്തു നിന്നും പൂട്ടി രണ്ടു പേരും പളനി മലയിലേയ്ക്ക് നടന്നു. ഇടയ്ക്ക് ചായ കുടിക്കാൻ ഒരു ചെറിയ ഹോട്ടലിലേക്ക് വിശ്വം കയറാൻ തുടങ്ങിയപ്പോൾ രാജലക്ഷ്മി തടഞ്ഞു.
“എത്ര വലിയ ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നതാ വിശ്വേട്ടൻ.. എനിക്ക് ഇതൊക്കെ കാണാൻ വയ്യ ഏട്ടാ… നമുക്ക് നടക്കാം ”
“എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഇല്ല രാജം… മാത്രമല്ല മല കയറാൻ ഉള്ളതല്ലേ നമുക്ക് എന്തെങ്കിലും ഇവിടെ നിന്ന് കഴിച്ചിട്ട് പോകാം ”
“ഏട്ടന് വിശക്കുന്നുണ്ടാകും അല്ലെ… ഞാൻ അതോർത്തില്ല നമുക്ക് ഇവിടെ നിന്ന് തന്നെ എന്തെങ്കിലും കഴിക്കാം.. . ” യഥാർത്ഥത്തിൽ മകൻ ശരത്തിന്റെ കാര്യം ഓർത്തു ഉള്ളുരുകിയിരുന്ന രാജലക്ഷിമിക്കു ഭക്ഷണം കഴിക്കാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല… എന്തൊക്കെയോ കഴിച്ചെന്നു വരുത്തി മല കയറിയ അവർ രണ്ടുപേരും പളനിമല സ്വാമിയേ ഉള്ളുരുകി പ്രാർത്ഥിച്ചു… വിഷം കഴിക്കുമ്പോൾ രാജലക്ഷ്മിക്ക് വിഷമം ഒന്നും തോന്നരുതേ എന്നായിരുന്നു വിശ്വത്തിന്റെ കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥന..തിരക്കിനിടയിൽ രാജം തന്നെ നോക്കുന്നത് കണ്ടു വിശ്വം വേഗം കണ്ണീരോപ്പി
“എന്താ ചേട്ടാ കരഞ്ഞത്..”
“ഹേയ്… ഒന്നുമില്ല…ചുമ്മാ ”
തിരിച്ചു മല ഇറങ്ങുമ്പോൾ വിശ്വത്തിന്റെ മനസ്സിലെ കടലിരുമ്പം രാജലക്ഷ്‌മി അറിഞ്ഞില്ല…അവരുടെ ഉച്ച ഭക്ഷണവും ആ ചെറിയ ഹോട്ടലിൽ നിന്ന് തന്നെ ആയിരുന്നു…വൈകുന്നേരം നേരത്തെ തീരുമാനിച്ചുറച്ചിരുന്നത് പോലെ പളനിമലയാണ്ടവന്റെ തേരിറക്കം കാണാനായി വിശ്വവും രാജവും മലയിലേയ്ക്ക് തിരിച്ചു.. ദീപ പ്രെഭയാൽ തിളങ്ങി നിന്ന പളനി മലയുടെ ഭംഗി വിശ്വം കാണുന്നുണ്ടായിരുന്നില്ല. മരണം ഏതാനും വാരെ അകലത്തിൽ ഉണ്ടെന്നു അറിയാതെ തന്നോടൊപ്പം മല കയറുന്ന രാജത്തിന്റെ മുഖത്തു നോക്കും തോറും വിശ്വത്തിന്റെ ധൈര്യം ചോർന്നു പൊയ്ക്കൊണ്ടിരുന്നു. പളനി മല സ്വാമിയുടെ തേരിറക്കം മുഴുവൻ കാണാതെ മടങ്ങിയ വിശ്വം ഈ പ്രാവശ്യം രാത്രി ഭക്ഷണത്തിനായി രാജത്തിനൊപ്പം ഒരു മുന്തിയ ഹോട്ടലിൽ തന്നെ പ്രേവേശിച്ചു
“എന്താ.. വിശ്വേട്ടാ.. കയ്യിൽ പൈസ ഇല്ല എന്നിട്ടും ”
“സാരമില്ല രാജം വല്ലപ്പോഴും അല്ലെ…”
“രാജം നിനക്ക് എന്താ വേറെ.. ഇപ്പോൾ ആഗ്രഹം..” എന്തൊക്കെയോ ആലോചിച്ചു പതുക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാജലക്ഷ്‌മി അതു കേട്ട് ആരും കാണാതെ കണ്ണീരോപ്പി.
” ശരത്.. അവൻ എന്തെങ്കിലും കഴിച്ചു കാണുമോ ചേട്ടാ… അവനെ എത്ര പ്രാവശ്യം ആയി വിളിക്കുന്നു… എവിടെയാണോ എന്റെ മോൻ.. അവനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ… ” കഴിക്കാൻ ആയി എടുത്ത ഭക്ഷണം രാജലക്ഷ്മി പ്ലേറ്റിൽ തന്നെ ഇട്ടു… ഒന്നും പറയാൻ ആകാതെ ആകെ തകർന്നിരിക്കുകയായിരുന്നു വിശ്വം.. അൽപ്പസമയം കഴിഞ്ഞു താമസിക്കുന്ന ഹോട്ടലിന്റെ റൂം തുറന്നു അകത്തു കയറുമ്പോൾ വിശ്വത്തിന് തന്റെ കൈ കാലുകൾ വിറക്കുന്നത് പോലെ തോന്നി. ഇനിയിപ്പോൾ എല്ലാം രാജത്തിനോട് പറയേണ്ട സമയം വന്നെത്തിയിരിക്കുന്നു.. എന്നാലും കാര്യങ്ങൾ പറയാതെ വയ്യല്ലോ.. പതുക്കെ റൂമിലെ കട്ടിലിൽ വന്നിരുന്നു വിശ്വം കാര്യത്തിലേക്കു കടന്നു.
“രാജം നമുക്ക് ഒരു തിരിച്ചു പോകാൻ ഒരിടം ഇനി ഇല്ല എന്നറിയാം അല്ലോ..മാത്രവും അല്ല എനിക്ക് കൊടുത്തു തീർക്കാൻ പറ്റാത്ത അത്ര കടവും . അത് കൊണ്ട്..”
അടിപൊളി ബ്രോ ❤️❤️ നല്ല ഫീൽ ഉണ്ടായിരുന്നു
എല്ലാവർക്കും നന്ദി തെറ്റുകൾ പറഞ്ഞല്ലോ അത് അടുത്ത കഥയിൽ ശ്രദ്ധിക്കാം.. ചിലപ്പോൾ രാത്രി ഒക്കെ ഒറ്റ ഇരുപ്പിൽ തീർക്കുന്നത് ആണ് .. ??
Nalla theem onnum kudi munnott kond pokam aayyirunnu superb eniyum varika
എന്റെ ചില കഥകളിൽ ഇങ്ങനെ പറഞ്ഞു കണ്ടു..ഇവിടെ കുറച്ച്പേർക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട് ?
Nice
നന്നായിട്ടുണ്ട്… വായിക്കാൻ ഫീൽ ഉണ്ടായിരുന്നു… അവതരണത്തിൽ കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ച രചനയായേനെ.. ഇനിയും എഴുതുക.. ആശംസകൾ?
Beautiful ❤️❤️❤️
Nice n touching story
Bro,
very nice. Nalla feel undairunnu.
ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള നല്ലോരു കഥ… നന്നായിരുന്നു bro. നല്ല എഴുത്തും. ചെറിയ കഥ ആണെങ്കിലും ആവശ്യത്തിനുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നു.
പിന്നേ അബദ്ധത്തിൽ ശരത്തിനൊപ്പം ശ്രുതി സ്റ്റെപ്പിലൂടെ താഴേയ്ക്ക് ഉരുണ്ടു മറിഞ്ഞു വീണത് കൊണ്ട്, ആ ദേഷ്യത്തില്‍ ചട്ടുകം ചൂടാക്കി തല പൊട്ടി രക്തം ഒലിച്ചു നിന്ന ശ്രുതിയുടെ മുതുകത്ത് വെച്ച് അവരുടെ ദേഷ്യം തീര്‍ത്തു എന്നത് മാത്രം എനിക്ക് ദഹിച്ചില്ല. ശ്രുതി വീട്ടില്‍ നിന്നും ഇറങ്ങി പോയതിന് മറ്റേതെങ്കിലും reason നിങ്ങള്‍ക്ക് കൊടുക്കാമായിരുന്നു.
ആ ഭാഗം ഒഴിച്ച് മറ്റുള്ളത് എല്ലാം അടിപൊളി ആയിരുന്നു. നല്ല കഥകള്‍ ഇനിയും എഴുതാന്‍ കഴിയട്ടെ. ആശംസകള്‍ ❤️
നല്ലൊരു കൊച്ചു കഥ ❤????