കസേരയിലേക്ക് ചാഞ്ഞിരുന്നു ശ്രീകുമാർ പലതും ആലോചിച്ചുകൊണ്ടിരുന്നു.
എന്തൊക്കെയാണ് നടക്കുന്നതെന്നു മനസ്സിലാകുന്നതേയില്ല. ഇനി എന്തൊക്കെ നടക്കുമോ എന്തോ. ആകെ മൊത്തം ഒരു കൺഫ്യൂഷൻ.
പെട്ടെന്നു ഞെട്ടിയുണർന്ന ശ്രീകുമാർ മുന്നിൽ കണ്ണുകൾ മൂടി ധ്യാനത്തിലെന്നോണം നിൽക്കുന്ന വൃദ്ധപുരോഹിതനിൽ പതിഞ്ഞു. ആ മുഖത്തൊരു വശീകരണ ശക്തിയുള്ള കള്ളപ്പുഞ്ചിരിയുണ്ടായിരുന്നു. അവൻ പെട്ടെന്നെണീറ്റു അദ്ദേഹത്തിനു മുൻപിൽ നിന്നു.
കുറച്ചു നേരം കഴിഞ്ഞു കണ്ണ് തുറന്ന അദ്ദേഹം ശ്രീകുമാറിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടു തോളിൽ കൈവെച്ചുകൊണ്ടു പറഞ്ഞു. “ചിലതൊക്കെ അറിയാനാണ് മോൻ വന്നതല്ലേ? ചിലതൊക്കെ അറിയിക്കേണ്ടത് എന്റെ കടമയാണ് താനും. ഇരിയ്ക്കൂ”
പെട്ടെന്നു ശ്രീകുമാർ താനിരുന്ന കസേരയുടെ അടുത്ത് വെച്ചിരുന്ന സഞ്ചി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ടു കാൽ തൊട്ടു വണങ്ങി. അദ്ദേഹം അവനെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു. സാധനങ്ങൾ എടുത്തു വെയ്ക്കാൻ ആളെ അയയ്ക്കണമെന്നു അവൻ അപേക്ഷിച്ചപ്പോൾ അദ്ദേഹം ആശ്രമത്തിന്റെ മാനേജേരിനോട് എല്ലാം എടുത്തു വെയ്ക്കാൻ പറഞ്ഞു. വണ്ടി അൺലോക്ക് ചെയ്തു സാധനങ്ങളെല്ലാം അവർ എടുത്തു വെച്ചു. പോക്കറ്റിൽ നിന്നും 5000 രൂപ അവൻ മാനേജരുടെ കയ്യിൽ കൊടുത്തു.
അച്ചൻ ഇതെല്ലാം കണ്ട്ടുകൊണ്ട് അവിടിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവനോട് അദ്ദേഹം ഇരിയ്ക്കാൻ പറഞ്ഞു,
“ഇന്നു നല്ല തിരക്കായിരുന്നുവല്ലേ? ഇന്നലെമുതലുള്ള അത്ഭുതങ്ങൾ മോന്റെ മനസ്സിൽ നിറയെ കുഴപ്പങ്ങളുണ്ടാക്കി. അതിനിടയ്ക്ക് രണ്ടു മരണയോഗം ഉണ്ടായിരുന്നവയെയും അതിജീവിച്ചു. ഇനി എല്ലാം നന്നായി വരും, ഭയപ്പെടേണ്ട.” തന്റെ കഴുത്തിൽ കിടന്ന ക്രൂശിതരൂപത്തിൽ മുത്തിക്കൊണ്ട് അച്ചൻ തുടർന്നു.
“ഇന്നലെ വൈകിട്ട് നടന്ന സംഭാവമുൾപ്പെടെയെല്ലാം ഈശ്വരന്റെ ചെയ്തികളാണ്. ഇനിയും ചിലതുകൂടി നിനക്കു ചെയ്തു തീർക്കാനുണ്ട്. പല നിസ്സഹായരായ ആത്മാക്കൾ നിന്റെ സഹായം കിട്ടാനായി കാത്തിരിയ്ക്കുന്നു. നിന്നെ അപായപ്പെടുത്താൻ ശ്രമിച്ചവർ ഇനി ഒരിയ്ക്കലും അതിനു മുതിരില്ല. അവർക്കുള്ള സന്ദേശം ഇതോടെ വ്യക്തമായി എത്തിച്ചേർന്നിട്ടുണ്ടാവും.”
സന്ദേഹത്തോടെ നോക്കിയ ശ്രീകുമാറിനെ നോക്കിപ്പുഞ്ചിരിച്ചുകൊണ്ടു അദ്ദേഹം തുടർന്നു:
“അതിശയപ്പെടേണ്ട, നിന്റെ ജനനം പോലെ നിന്റെ ജീവിതവും അതിശയങ്ങൾ നിറഞ്ഞതാണ്. ഇന്നു നീ സന്ദർശിച്ച തറവാട്ടിലെ ഇളമുറയിൽപ്പെട്ട ഒരു തമ്പുരാനുണ്ടായിരുന്നു – രാമദത്തൻ. ഒരു മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന അദ്ദേഹം, വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതെയിരുന്നതിനാൽ നാടുവിട്ടു ആ പെൺകുട്ടിയെയും കൂട്ടി കന്യാകുമാരിയ്ക്കു പോയി. അവിടെവെച്ചു അവർക്കു രണ്ടു കുട്ടികൾ ഉണ്ടായി. ചേട്ടനായ ശശികുമാറും അനുജനായ ശ്രീകുമാറും – അതെ അതു നിന്റെ കഥയാണ്. പിന്നീട് ഇതെല്ലാമറിഞ്ഞ നിന്റെ അച്ഛൻ രാമദത്തന്റെ വീട്ടുകാർ എല്ലാം ക്ഷമിച്ചു നിന്റെ അച്ഛനോട് തിരികെ നാട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. പക്ഷെ ആ സമയത്തുണ്ടായ ഒരു ആക്സിഡന്റിൽ നിന്റെ അച്ഛനും അമ്മയും കൊല്ലപ്പെട്ടു – അപ്പോൾ നിങ്ങള്ക്ക് മൂന്നും ഒന്നും വയസ്സുകൾ ആയിരുന്നു, പ്രായം.”
പെട്ടെന്നു ശ്രീകുമാറിന്റെ ഉള്ളിൽ നിന്നും ഒരു ഏങ്ങൽ ഉണ്ടായി. അത് മനസ്സിലാക്കിയ ഫാദർ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
“ചെറിയ കുട്ടിയായിരുന്ന നിന്നെ കന്യാകുമാരിയിലെ വിവേകാനന്ദ ഇല്ലം എടുത്തുവളർത്തി. നിന്റെ ചേട്ടൻ ഇവിടെ എന്റെ കൂടെയാണ് വളർന്നത്. ചെറുപ്പത്തിലെയെ നന്നായി പഠിയ്ക്കുമായിരുന്ന അവൻ പത്തും പ്ലസ് ടുവും റാങ്കോടെ പാസ് ആയി. BE ഗോൾഡ് മെഡലിസ്ട് ആയിരുന്നു. പിന്നീട് മൈക്രോസോഫ്ട് അവനെ ക്യാമ്പസ് സെലക്ട് ചെയ്തു, അവൻ അമേരിക്കയിൽ പോയി. രണ്ടുവർഷം മുൻപ് പാലക്കാട് നടന്ന ഒരു അക്രമ സംഭവത്തിൽ അവൻ കൊല്ലപ്പെട്ടു. സേലത്തിലുള്ള ഒരു പെൺകുട്ടിയെ അവനു ഇഷ്ടമായിരുന്നു, അവൾ കോയമ്പത്തൂരിൽ പഠിച്ചുകൊണ്ടിരുന്നു. അവൾക്കും ഇഷ്ടമായിരുന്നെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ അവർ തമ്മിൽ ഒരിയ്ക്കലും സംസാരിച്ചിട്ടില്ല. പാലക്കാട്ടിൽ അവളുടെ ചേച്ചിയുടെ ഫാമിലി ഉണ്ട്. ഉത്സവ സമയം ആയതിനാൽ ആ പെൺകുട്ടിയുടെ മാതാപിതാക്കളും അവിടെയുണ്ടായിരുന്നു. കല്യാണത്തെ പറ്റി സംസാരിയ്ക്കാൻ അന്നു അവിടെ പോയ അവന്റെ ശരീരം പോലും കിട്ടിയില്ല. അത്രയ്ക്കു ഭയങ്കരമായ തീപിടുത്തം ആയിരുന്നു അന്നു നടന്നത്.”
ഫാദർ തന്റെ തെല്ലു നനവൂറിയ തന്റെ കണ്ണുകൾ ഒപ്പി. “ഹിന്ദുധർമം അനുസരിച്ചുള്ള അവന്റെ ചടങ്ങുകൾ നടത്തണം. എന്റെ പ്രാർത്ഥനയിൽ അവൻ ഉണ്ടെങ്കിലും അവന്റെ ആത്മശാന്തി നിന്റെ കയ്യിലാണ്. ഓർക്കുക, അവന്റെ മാത്രമല്ല, അന്നു മരണമടഞ്ഞ എല്ലാവര്ക്കും – ഒരാത്മാവും ഗതി കിട്ടാതെ അലയരുത്. എല്ലാം നന്നായി വരണം, നിന്റെ നിയോഗങ്ങളെല്ലാം നിർവഹിച്ചു നീ എന്നെ കാണാൻ വരണം എന്നാണ് ഈ വൃദ്ധന്റെ ആശ.”
എന്തു പറയണമെന്നറിയാതെ ശ്രീകുമാർ ചിന്താമഗ്നനായിരുന്നു.
“ഒരു നിമിഷം, ഞാനിപ്പോൾ വരാം.” എന്നു പറഞ്ഞിട്ട് ഫാദർ അകത്തേയ്ക്കു പോയി ഒരു ചെറിയ സ്യുട്കേസുമായി തിരികെ വന്നു.
“ഇതെല്ലാം അവന്റേതാണ്. തുറന്നു നോക്കുക.”
????
🙂 Thank you so much
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thank you so much ?
6th part ittittund
സന്തോഷേട്ടാ ?
എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..
വൈകിവന്നതിൽ ക്ഷമിക്കുക ?
തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
😀 😀 😀
സുഖം ആണല്ലോ അല്ലെ?
നന്നായിട്ടുണ്ട്… ♥️♥️♥️♥️
Thx a lot 🙂
ആഹാ…. അടിപൊളി ആകുന്നു സന്തോഷ് ജി… ❤❤❤????????❤❤❤
Why so late? ???
Thx dear Reghu kuttee ?
ഈ ഭാഗവും സൂപ്പർ
Thanks Bhai ?
Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.
തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.
പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.
ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.
നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.
പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ് സത്യം. എല്ലാം വളരെ നന്നായിരുന്നു.
പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന് പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.
Very thrilling story… Very interesting. And eagerly waiting for the next part.
സ്നേഹത്തോടെ Cyril ❤️❤️
വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.
ബിസ്സ് / review മീറ്റിംഗ്‌സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.
കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??
Thanks Cyril
I have made those changes in Both the parts (approx 20 times)
I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.
You are a fantastic reviewer too – amazing Bro _/\_
തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.
Athu matte SG sir parayunnapole oru punch
Veendum kaanunnathu vare vanakkam ??
Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?
❤️❤️❤️??
Thanks ?
❤️??
Thanks 🙂 a lot
❤❤❤❤❤
🙂 Thanks for the visit 🙂
WAITING FOR THE REST
Thx 🙂
Sure — next week
NICE
🙂
Nice story…
Thank you so much