ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105

അപ്പോഴേയ്ക്കും കോയമ്പത്തൂർ റൂട്ടിലുള്ള വലിയ ഇറക്കത്തിലൂടെ പോയിക്കൊണ്ടിരുന്നു കാറിൽ രുദ്രയുടെ ശബ്ദം കേട്ടു “അങ്ങനെ ഇതുവരെയെല്ലാം മംഗളമായി”

അവളുടെ മനോഗതം എന്താണെന്നറിയില്ലെങ്കിൽക്കൂടി ശ്രീകുമാർ തലയാട്ടി.

“ഏട്ടാ ഇനി അരമണിക്കൂറുകൊണ്ടു നമ്മൾ എത്തും. ഏട്ടൻ മുൻപിൽക്കാണുന്ന ആ ചെറിയ വഴിയിലൂടെ പൊയ്ക്കോളൂ, സ്പീഡ് അല്പം കുറച്ചേ പോകാവൂ. വഴി സുമാറാണ്. ഞാൻ പറഞ്ഞു തരാം.”

അവൾ പറഞ്ഞു കൊടുത്ത വഴിയിലൂടെ ആ കാർ ഓടിത്തുടങ്ങി. കഷ്ടി രണ്ടു കാറുകൾക്കു പോകാനുള്ള വീതിയെ വഴിയ്ക്കുള്ളൂ, തകർന്നിട്ടില്ലെങ്കിലും സ്റ്റേബിൾ അല്ലാത്ത വഴി. സ്പീഡിൽ പോകാൻ പറ്റില്ലെങ്കിലും ഇടയ്ക്കു നിർത്തേണ്ടിവരില്ലയെന്നു തോന്നി.

രുദ്ര പറഞ്ഞു കൊടുത്ത വഴിയിലൂടെ അരമണിക്കൂർകൊണ്ട് അവർ റെയിൽവേ സ്റ്റേഷനു അടുത്തെത്തി.

Behindwoods on Twitter: "#Woman found #dead in #Coimbatore train #toilet in #railway station! https://t.co/xVHlOXir7q #CoimbatoreJunction #Train https://t.co/lNc32de0Rx" / Twitter

ഇങ്ങനെയൊരു വഴിയെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നു അത്ഭുതപ്പെട്ടെങ്കിലും ശ്രീകുമാർ അതു വെളിയിൽ കാണിച്ചില്ല.

അവിടെനിന്നും നേരെ ഇടത്തോട്ട് വണ്ടി ഓടിത്തുടങ്ങി.

ഒരു വലിയ സൂപ്പർ മാർകട് ദൂരെയായി കണ്ട അവൾ പറഞ്ഞു “ഏട്ടാ നമുക്കു കുറച്ചു സാധനങ്ങൾ വാങ്ങണം. കുറച്ചു അരി പഞ്ചസാര തേയില പരിപ്പ് പയർ, മെഴുകുതിരികൾ, ചന്ദനത്തിരികൾ.  പിന്നെ കുളിക്കാനും കഴുകാനും ഒക്കെയുള്ള സോപ്പ്, ബ്രഷ്, പേസ്റ്റ്, പെൺകുട്ടികൾക്കുള്ള നാപ്കിൻ ഇവയെല്ലാം.”

സൂപ്പർ മാർകട്ടിനടുത്തു കാർ നിർത്തി രുദ്ര പറഞ്ഞ വസ്തുക്കളെല്ലാം വാങ്ങി വണ്ടിയിൽ കയറ്റിച്ചു.

പത്തോളം കിമി മുന്പോട്ടു പോയി ഒരു ഗ്രാമം പോലെ തോന്നിയ്ക്കുന്ന സ്ഥലത്തെത്തി.  കുറച്ചു മുൻപിലായി ഒരു ക്രിസ്ത്യൻ പ്രാർത്ഥനാലയം കാണപ്പെട്ടു.

Largest Church Denominations in Nigeria (July 2022) - NaijaTask

ആസ്ബറ്റോസ് ഷീറ്റ് ഇട്ട ഉയരമുള്ള മേൽക്കൂര, ലളിതമായ എന്നാൽ വൃത്തിയായി സൂക്ഷിയ്ക്കപ്പെട്ട പരിസരം. ആളനക്കമൊന്നും കാണാനില്ല.

“ഏട്ടാ അദ്ദേഹം വയോവൃദ്ധനാണ്. ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു. ഏട്ടൻ ഇന്നു കണ്ട സന്യാസിയുണ്ടല്ലോ, അദ്ദേഹം ഒരു എഞ്ചിനീയർ ആയിരുന്നു. ഐഐടി പ്രോഡക്റ്റ്. അദ്ദേഹത്തിന്റെ അദ്ധ്യാപകൻ ആയിരുന്നു ഇപ്പോൾ കാണാൻ പോകുന്ന പുരോഹിതൻ. സത്യം പറഞ്ഞാൽ ഈ ക്രിസ്തീയ പുരോഹിതനിൽ നിന്നുമാണ് അദ്ദേഹത്തിന് സന്യാസത്തെപ്പറ്റിയുള്ള ആശയം കിട്ടിയതു തന്നെ. ഹി ഹി. ഇദ്ദേഹം അത്യാവശ്യം ജോതിഷം മന്ത്ര-തന്ത്രങ്ങൾ ഒക്കെ വശമുള്ള വ്യക്തിയാണ്, പരമഭക്തൻ – ഒരു പക്ഷെ ജപിച്ചുകൊണ്ടിരിയ്ക്കുകയാവും. ആ പുറകിലെ സീറ്റിൽ വെച്ചിരിയ്ക്കുന്ന മഞ്ഞ സഞ്ചി എടുത്തുകൊണ്ടു പൊയ്ക്കോളൂ. ഇദ്ദേഹം പേരയ്ക്ക പോലെയുള്ള ചില പഴങ്ങൾ മാത്രമേ ദിവസവും കഴിയ്ക്കാറുള്ളു. തീർച്ചയായും എന്തെങ്കിലും ദക്ഷിണ കൊടുക്കാൻ മറക്കേണ്ട.”

വണ്ടി പള്ളിയുടെ അടുത്തു നിർത്തി ലോക്ക് ചെയ്ത ശേഷം ശ്രീകുമാർ പടികൾ കയറി അകത്തേയ്ക്കു ചെന്നു ഒരു സാമാന്യം വലിപ്പമുള്ള ഹാൾ, കുറച്ചു റൂമുകളും കാണാം. അവനെക്കണ്ട ഒരു കൗമാരക്കാരൻ വന്നു ചോദിച്ചു “വാങ്ക സാർ, നീങ്ക താത്താവെ പാക്ക വന്തീങ്കളാ? അവരു ജപം പൺറാങ്ക, ഇങ്കെ ഇന്ത ചെയറിലെ ഉക്കാറുങ്ക, ഇപ്പൊ വന്തിടുവാങ്ക.”

കുട്ടി താത്താ (അപ്പുപ്പൻ) എന്നുദ്ദേശിച്ചതു ഫാദർ അഗസ്റ്റിനെ ആണെന്നു ശ്രീകുമാറിനു മനസ്സിലായി.
“ശരി തമ്പി, താങ്ക്സ്.” എന്നു പറഞ്ഞുകൊണ്ടു ശ്രീകുമാർ അവിടെ കണ്ട കസേരയിൽ ഇരുന്നു. എന്നിട്ടു ആ ബാലനോടു ചോദിച്ചു “ഇതു ചർച്ചാ ഇല്ല ആശ്രമമാ?”

അവൻ “ഇതു ആശ്രമം. ഇങ്കെ ഒരു അമ്പതു പേർ വരാങ്ക. എങ്കളെ മാതിരി പതിനഞ്ചു പശങ്കളും പത്തു അക്കാകളും ഇങ്കെ തങ്കറാങ്ക. താത്താ താങ്ക എങ്കളുക്കെല്ലാമേ. ഇങ്കെയെ സ്കൂൾ ഉണ്ട്.”

“ശരി സാർ, നെറയെ പഠിക്കറുതുക്കുണ്ട്, താത്താ ഇപ്പൊ വന്തിടുവാങ്ക. നീങ്ക ഉക്കാറുങ്ക.” പറഞ്ഞിട്ട് ആ പയ്യൻ അകത്തേയ്ക്കു പോയി.

29 Comments

  1. ? നിതീഷേട്ടൻ ?

    ????

    1. 🙂 Thank you so much

  2. കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thank you so much ?
      6th part ittittund

  3. സന്തോഷേട്ടാ ?

    എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..

    വൈകിവന്നതിൽ ക്ഷമിക്കുക ?

    1. തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
      ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
      😀 😀 😀

      സുഖം ആണല്ലോ അല്ലെ?

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️

    1. Thx a lot 🙂

  5. ആഹാ…. അടിപൊളി ആകുന്നു സന്തോഷ്‌ ജി… ❤❤❤????????❤❤❤

    1. Why so late? ???
      Thx dear Reghu kuttee ?

  6. ഈ ഭാഗവും സൂപ്പർ

    1. Thanks Bhai ?

  7. Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.

    തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.

    പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.

    ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.

    നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.

    പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ്‌ സത്യം. എല്ലാം വളരെ നന്നായിരുന്നു.

    പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന്‌ പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.

    Very thrilling story… Very interesting. And eagerly waiting for the next part.
    സ്നേഹത്തോടെ Cyril ❤️❤️

    1. വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.

      ബിസ്സ് / review മീറ്റിംഗ്‌സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.

      കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??

      1. Thanks Cyril
        I have made those changes in Both the parts (approx 20 times)

        I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.

        You are a fantastic reviewer too – amazing Bro _/\_

  8. സൂര്യൻ

    തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.

    1. Athu matte SG sir parayunnapole oru punch
      Veendum kaanunnathu vare vanakkam ??

  9. Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?

    1. ❤️❤️❤️??
      Thanks ?

    1. Thanks 🙂 a lot

  10. ❤❤❤❤❤

    1. 🙂 Thanks for the visit 🙂

  11. WAITING FOR THE REST

    1. Thx 🙂
      Sure — next week

    1. 🙂

  12. Nice story…

    1. Thank you so much

Comments are closed.