ആ വണ്ടി പോകുന്നതു നോക്കിക്കൊണ്ടു തേജസ്വിയായ ഒരു സന്യാസിയും, പച്ച വസ്ത്രങ്ങൾ വാരിചുറ്റിയ ഒരു അവധൂതനും തെല്ലകലെ ഒരു മരത്തിനു പിറകിലായി നിൽപ്പുണ്ടായിരുന്നു. അവരുടെ മുൻപിൽ പിടിച്ചു കെട്ടപ്പെട്ട അസംഖ്യം പോത്തുകളും, ആ കൂട്ടത്തിന്റെ തലവനായ മഹിഷേശ്വരനും.
“മഹിഷേശ്വരാ” ആ സന്യാസിയുടെ ശബ്ദമുയർന്നു. “പരമ സാത്ത്വികനും പരാമഭക്തനുമായിരുന്ന സദാശിവ ശാസ്ത്രികളുടെ മകനല്ലേ നീ? എങ്ങനെ നിനക്കു ഇങ്ങനത്തെ ഹീനകൃത്യങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞു? മാതാപിതാക്കളെ സന്തോഷപ്പെടുത്തിയില്ലെങ്കിലും സാരമില്ല, അവരെ സങ്കടപ്പെടുത്താതെ ഇരിക്കാൻ ശ്രമിച്ചുകൂടേ നിനക്ക്? നീ ബുദ്ധിമാനാണ്, ബലവാനാണ്, വീരനാണ്, പക്ഷെ ഹീനകൃത്യങ്ങൾക്കായി പണം മോഹിച്ചു ഇങ്ങനത്തെ കൃത്യങ്ങളിൽ ഏർപ്പെടരുത്.”
ആ അവധൂതൻ സംസാരിച്ചു തുടങ്ങി “ഇൻശാ അല്ലാഹ് – ബേട്ടാ – നിന്റെ അച്ഛൻ നിന്റെ പത്താം വയസ്സിലെയെ കൈലാസവാസിയായി, കുറച്ചു മാസങ്ങൾക്കുള്ളിൽ അമ്മയും. നിന്നെ വളർത്തിയവരുടെ ലക്ഷ്യം നിന്റെ സ്വത്തുക്കളും മറ്റുമായിരുന്നു. എരുമപ്പാലിൽ ചില മരുന്നുകൾ ചേർത്ത് കുടിപ്പിച്ചു നിന്നെയവർ സാത്വികതയുടെ, നന്മയുടെ ലോകത്തു നിന്നും അകറ്റി, നിന്നിൽ തിന്മയും വിഷവും വഞ്ചനയും വളർത്തി അധർമിയാക്കി.” ഇതു പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കയ്യിലെ മയിൽപ്പീലിയാൽ അയാളെ തെല്ലുഴിഞ്ഞു.
വീണ്ടും പറഞ്ഞു തുടങ്ങിയ സന്യാസിയുടെ ശബ്ദത്തിൽ വാത്സല്യവും ശാസനയും ഉദ്വേഗവും കലർന്നു “ഈ തിന്മയുടെ ലോകത്തുനിന്നും നീ തിരികെ വരണം, കൈലാസേശ്വരനായ മഹേശനെ പൂജ ചെയ്തു വലിയൊരു ഭക്തനായി നീ മാറണം. നിന്റെ നഷ്ടപ്പെട്ട ബാല്യം തിരിച്ചെടുക്കാനാവില്ലയെങ്കിൽക്കൂടി അച്ഛന്റെ പേരിനേക്കാൾ പേരു നീ സമ്പാദിയ്ക്കണം. ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ, നാളെ രാവിലെ ഗംഗയിൽ കുളിച്ചു മഹേശ്വര മന്ത്രം ഉരുവിട്ടോളൂ”
പെട്ടെന്നവിടെ വയോവൃദ്ധനായ ഒരു വേദപണ്ഡിതൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം മഹിഷേശ്വരനെ നോക്കിക്കൊണ്ടു ശാന്തമായ സ്വരത്തിൽ മൊഴിഞ്ഞു
“മകനെ – നിനക്കു കാര്യബോധം വരുന്നതിനു മുൻപു ഞാൻ നിന്നെ വിട്ടു പോയതിൽ നിനക്കുണ്ടായ വിഷമം ഞാൻ മനസ്സിലാക്കുന്നു, പക്ഷെ ഭഗവാൻ നമ്മളെ അയയ്ക്കുമ്പോഴേയ്ക്കും നമ്മുടെ ആയുസ്സും നിശ്ചയിയ്ക്കപ്പെടുന്നു. എന്റെയും നിന്റെ അമ്മയുടെയും ശ്രീ മഹേശ്വരന്റെയും അനുഗ്രഹവും ഈ മഹാത്മാക്കളുടെ ആശീർവാദവും എന്നും നിന്നോടുകൂടിയുണ്ട്. നന്നായി വരിക. വിഷമിയ്ക്കേണ്ട. നീ ഇനിമുതൽ മഹിഷേശ്വരനല്ല, ശിവാംശി ആണ്, പുറപ്പെട്ടോളൂ.”
ഇത്രയും പറഞ്ഞിട്ടു ആ രൂപം മറഞ്ഞു.
“അപ്പാ, അമ്മാ, മഹേശാ ….” എന്നു വിളിച്ചു കൊണ്ട് ശിവാംശി (മഹിഷേശ്വരൻ) പൊട്ടിക്കരഞ്ഞു. ആ കണ്ണിൽ നിന്നും ധാരധാരയായി കണ്ണീർ ഒഴുകി, സങ്കടമാടക്കാൻ കഴിയാതെ നിലവിളിയ്ക്കുന്ന അവനെക്കണ്ട പോത്തുകളും നിസ്സഹായരായി അമറി.
ആ സന്യാസി തന്റെ കയ്യിലിരുന്ന പാത്രത്തിൽ നിന്നും അല്പം ജലം എടുത്തു ഏതോ മന്ത്രം ഉരുവിട്ട ശേഷം ശിവാംശിയുടെ മേൽ തളിച്ചു. ബന്ധനത്തിൽ നിന്നും വിമുക്തനായ ശിവാംശി ആ മഹാപുരുഷന്മാരുടെ കാൽക്കൽ വീണു. രണ്ടുപേരും അവനെ ആശീർവദിച്ചു.
വന്ദിച്ചെഴുനേറ്റ അവന്റെ മുഖത്തു നിന്നും ആ ഘോരഭാവം മറഞ്ഞിരുന്നു, അവന്റെ കയ്യിൽ മുൻപുണ്ടായിരുന്ന ആ (വെള്ളിയും ചെമ്പും കെട്ടിയ) പോത്തിൻകൊമ്പ് ഒരു ദണ്ഡുരൂപത്തിൽ അവനെ വന്നണഞ്ഞു.
ഇതെല്ലാം കണ്ടുകൊണ്ടു കിടന്ന ആ പോത്തുകൾ നിസ്സഹായരായി അമറിക്കൊണ്ടിരുന്നു. ആ സന്യാസി അല്പം ഭസ്മം ജപിച്ചെറിഞ്ഞതും അവയെല്ലാം ബന്ധനവിമുക്തരായി. അവർ തങ്ങളെ ബന്ധിച്ചിരുന്ന വശീകരണ പ്രക്രിയയിൽ നിന്നും വിമുക്തരാവുകയും അവിടെനിന്നും ഓടി മറയുകയും ചെയ്തു.
ഇതെല്ലാം തെല്ലത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്ന ശിവാംശിയോട് തറയിലിരിയ്ക്കാൻ ആ സന്യാസി ആവശ്യപ്പെട്ടു. അവന്റെ തലയിലേയ്ക്ക് ആ മഹാ പുരുഷന്മാർ രണ്ടുപേരും ചേർന്ന് മന്ത്രോച്ചാരണത്തോടെ 101 ചെറിയ കുടം ജലധാര നടത്തി.
അതിനു ശേഷം അവന്റെ തല തുവർത്തി, ഒരു വൃത്തിയുള്ള വസ്ത്രം കൊടുത്ത ശേഷം അവനോടു അടുത്തുള്ള മരത്തിന്റെ മറവിൽ പോയി ഉടുത്തിരിയ്ക്കുന്ന വസ്ത്രം ദൂരെ എറിഞ്ഞിട്ടു ശരീരം തുടച്ചു വസ്ത്രം മാറി വരാൻ ആവശ്യപ്പെട്ടു. അവൻ അതനുസരിച്ചു. താൻ ഉടുത്തിരുന്ന വസ്ത്രം ദൂരെ എറിഞ്ഞതും തീ കത്തി എരിയുന്നതു കണ്ട അവൻ അത്ഭുതപ്പെട്ടു.
തിരികെ വന്ന അവനു “ഓം നമഃശിവായ” എന്ന മന്ത്രദീക്ഷ നൽകി സന്യാസിവര്യൻ. രണ്ടു പേരും അവനെ അനുഗ്രഹിച്ചു. കണ്ണുകൾ മൂടി മന്ത്രജപം തുടങ്ങിയ അവൻ അപ്രത്യക്ഷനായി (ഇനി അവന്റെ ജീവിതം കാശിയിലാണ്, ആ രുദ്രശിവന്റെ ആവാസസ്ഥലമായ കൈലാസവാസിയാകാനാണ് അവന്റെയും നിയോഗം.
അവൻ മറഞ്ഞതും പരസ്പരം പുഞ്ചിരിച്ച ശേഷം ആ മഹാപുരുഷന്മാർ അപ്രത്യക്ഷരായി.
????
🙂 Thank you so much
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thank you so much ?
6th part ittittund
സന്തോഷേട്ടാ ?
എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..
വൈകിവന്നതിൽ ക്ഷമിക്കുക ?
തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
😀 😀 😀
സുഖം ആണല്ലോ അല്ലെ?
നന്നായിട്ടുണ്ട്… ♥️♥️♥️♥️
Thx a lot 🙂
ആഹാ…. അടിപൊളി ആകുന്നു സന്തോഷ് ജി… ❤❤❤????????❤❤❤
Why so late? ???
Thx dear Reghu kuttee ?
ഈ ഭാഗവും സൂപ്പർ
Thanks Bhai ?
Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.
തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.
പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.
ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.
നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.
പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ് സത്യം. എല്ലാം വളരെ നന്നായിരുന്നു.
പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന് പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.
Very thrilling story… Very interesting. And eagerly waiting for the next part.
സ്നേഹത്തോടെ Cyril ❤️❤️
വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.
ബിസ്സ് / review മീറ്റിംഗ്സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.
കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??
Thanks Cyril
I have made those changes in Both the parts (approx 20 times)
I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.
You are a fantastic reviewer too – amazing Bro _/\_
തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.
Athu matte SG sir parayunnapole oru punch
Veendum kaanunnathu vare vanakkam ??
Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?
❤️❤️❤️??
Thanks ?
❤️??
Thanks 🙂 a lot
❤❤❤❤❤
🙂 Thanks for the visit 🙂
WAITING FOR THE REST
Thx 🙂
Sure — next week
NICE
🙂
Nice story…
Thank you so much