ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105

പെട്ടെന്നാണ് അന്തരീക്ഷത്തിൽ ഒരു സിംഹനാദമുയർന്നതു. ആ തേജസ്വീരൂപത്തിനു പുറകിൽ ഉഗ്രകോപത്തോടെ നിക്കുന്ന ഭീമാകാരമായ നരസിംഹരൂപം കണ്ട അയാളും പരിവാര മഹിഷങ്ങളും ഭയന്നു. വന്നതിനേക്കാൾ വേഗത്തിൽ അവർ തിരിഞ്ഞോടി. എങ്ങോട്ടോ പോയി മറഞ്ഞു.

 

The Shiva Tribe - Shri Narasimha Dev Ji who is one of the most powerful avatars of Lord Vishnu, (the protector and the preserver ) is known to be fierce to fight

ഉഗ്ര രൂപത്തിൽ എഴുന്നള്ളി നിൽക്കുന്ന വൈകുണ്ഠ നാഥനെ ആ തേജസ്വിയായ സന്യാസി താണു വണങ്ങി. അദ്ദേഹത്തിന്റെ വദനത്തിൽ നിന്നും ശ്രീ നരസിംഹ സ്തുതി ഉയർന്നു:

“ഗർജ്ജന്തം ഗർജ്ജയന്തം നിജഭുജപടലം സ്ഫോടയന്തം ഹഠന്തം
ദീപയന്തം താപയന്തം ദിവി ഭുവി ദിതിജം ക്ഷേപയന്തം ക്ഷിപന്തം

ക്രന്ദന്തം രോഷയന്തം ദിശി സതതം സംഹരന്തം ഭരന്തം
വീക്ഷന്തം ഘൂര്ണയന്തം കരനികരശതൈർദിവ്യസിംഹം നമാമി

ഓം പ്രഹ്ളാദേശായ ഓം മഹാബലായ ഓം നാരായണായ ഓം രുദ്രായ ഓം ഭക്തപ്രിയായ നമഹ”

ഭക്തപ്രിയൻ തന്റെ ഭക്തന്റെ ശ്രുതിമധുരമായ സ്തുതിയിൽ സംതൃപ്തനായി മറഞ്ഞു.

ബോധരഹിതനെന്നോളം അടുത്തു ഇതേവരെ നടന്ന സംഭവങ്ങൾ തെല്ലുമറിയാതെ കിടക്കുന്ന ശ്രീകുമാറിനെ കരുണാപൂർവം നോക്കിയിട്ടു ആ സന്യാസി മറഞ്ഞു.

“ഏട്ടാ എഴുന്നേറ്റെ, എന്തൊരു ഉറക്കമാണിത്? നമുക്കു കോയമ്പത്തൂർ എത്തേണ്ടതല്ലേ?” രുദ്രയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്.

വനത്തിൽകൂടി പോകുന്ന ആ വഴിയുടെ അരികിൽ ഭദ്രമായി പാർക്ക് ചെയ്തിരുന്ന കാറിൽ സീറ്റ് ബെൽറ്റ് ഇട്ടു ഉറങ്ങുകയായിരുന്നൊ, താൻ? അവൻ അത്ഭുതത്തോടെ നോക്കി. അതെ താൻ കാറിനുള്ളിൽ തന്നെ. ശരീരത്തിന് വേദനയൊന്നുമില്ല. പിറകിലേക്ക് കൈ നീട്ടി നോക്കി, അതെ ആ ആമാടപ്പെട്ടി അവിടെത്തന്നെയുണ്ട്.

“രുദ്രാ, നീ ഇത്രനേരം എവിടെയായിരുന്നു? ആ പോത്തിൻ കൂട്ടം, ആ ബലിഷ്ഠകായൻ എല്ലാം എവിടെ? എന്താണ് സംഭവിച്ചത്?”

“ഒന്നുമില്ല, ഏട്ടാ ദാ ഈ കരിമ്പ് ചാറു കുടിച്ചേ, ക്ഷീണം കാരണം ഏട്ടൻ ഉറങ്ങിപ്പോയി. എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. സാരമില്ല, പെട്ടെന്ന് ഇതു കുടിച്ചോളൂ, തുളസിയുടെ ചാറും ഒക്കെ ഇതിലുണ്ട്. ഒരു മണിക്കൂറിനുള്ളിൽ കോയമ്പത്തൂർ എത്തണം. ഇനി സംസാരിയ്‌ക്കേണ്ട. മ്ഹ്..” തെല്ലു കൊഞ്ചലോടെയുള്ള അവളുടെ പറച്ചിൽ അവനു രസമുണ്ടാക്കി.

കാറിന്റെ ഹാൻഡ് ബ്രേക്കിനരികിലുള്ള ഹോൾഡറിൽ ഒരു വലിയ ജഗ്ഗിൽ കരിമ്പു ജ്യൂസ് ഉണ്ടായിരുന്നു. അതവൻ എടുത്തു കുടിച്ചു, നല്ല രുചി, മൊത്തമൊരു ഉണർവുണ്ടായി. ആ വർദ്ധിച്ച ഉണർവോടെ അവൻ വണ്ടി മുന്പോട്ടെടുത്തു.

29 Comments

  1. ? നിതീഷേട്ടൻ ?

    ????

    1. 🙂 Thank you so much

  2. കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thank you so much ?
      6th part ittittund

  3. സന്തോഷേട്ടാ ?

    എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..

    വൈകിവന്നതിൽ ക്ഷമിക്കുക ?

    1. തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
      ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
      😀 😀 😀

      സുഖം ആണല്ലോ അല്ലെ?

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️

    1. Thx a lot 🙂

  5. ആഹാ…. അടിപൊളി ആകുന്നു സന്തോഷ്‌ ജി… ❤❤❤????????❤❤❤

    1. Why so late? ???
      Thx dear Reghu kuttee ?

  6. ഈ ഭാഗവും സൂപ്പർ

    1. Thanks Bhai ?

  7. Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.

    തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.

    പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.

    ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.

    നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.

    പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ്‌ സത്യം. എല്ലാം വളരെ നന്നായിരുന്നു.

    പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന്‌ പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.

    Very thrilling story… Very interesting. And eagerly waiting for the next part.
    സ്നേഹത്തോടെ Cyril ❤️❤️

    1. വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.

      ബിസ്സ് / review മീറ്റിംഗ്‌സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.

      കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??

      1. Thanks Cyril
        I have made those changes in Both the parts (approx 20 times)

        I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.

        You are a fantastic reviewer too – amazing Bro _/\_

  8. സൂര്യൻ

    തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.

    1. Athu matte SG sir parayunnapole oru punch
      Veendum kaanunnathu vare vanakkam ??

  9. Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?

    1. ❤️❤️❤️??
      Thanks ?

    1. Thanks 🙂 a lot

  10. ❤❤❤❤❤

    1. 🙂 Thanks for the visit 🙂

  11. WAITING FOR THE REST

    1. Thx 🙂
      Sure — next week

    1. 🙂

  12. Nice story…

    1. Thank you so much

Comments are closed.