ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105

ഈ വേദിയിൽ തന്നെ പ്രസിദ്ധമായ മാന്ത്രിക കഥകളിലും, ഭീകര കഥകളിലും സ്ഥിരം വരുന്ന ഘോര ഭീകര മൂർത്തികളോ, കഥാപാത്രങ്ങളോ ഒന്നും ഇതിലുണ്ടാവില്ല. എന്റെ നായകൻ സാധാരണ മനുഷ്യനാണ്. ഘോര ബീജ മന്ത്രങ്ങളറിയില്ല, അതിമാനുഷികതകൾ ഇല്ല, പ്രത്യക്ഷ ആരാധനാ മൂർത്തികൾ ഇല്ല, മന്ത്ര – തന്ത്ര – ആചാരാദികളിൽ തെല്ലും അറിവില്ല. കൈമുതലുള്ളത് നല്ല ഒരു മനസ്സും, ഭഗവാനിലുള്ള വിശ്വാസവും കറ തീർന്ന ഭക്തിയും മാത്രം. പിന്നെ വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം പോലെയുള്ള മന്ത്രങ്ങളുടെ സ്ഥിരം പ്രാക്ടീസ് കവച മന്ത്രങ്ങൾ പോലെ അവനെ രക്ഷിയ്ക്കുന്നു, പിന്നെ അവനിൽ വിശ്വസിച്ചു കൂടെ കൂടിയ രുദ്രയെന്ന പ്രധാന കഥാപാത്രത്തിനു പല സന്ദര്ഭങ്ങളിലും അവനെ രക്ഷിയ്ക്കാനാവുന്നു – അത് അവന്റെ നല്ല മനസ്സിൽ അവൾക്കു തോന്നിയ വിശ്വാസത്തിനാലാവാം.

വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രാർത്ഥനകൾക്കും, മന്ത്രങ്ങൾക്കും നല്ല ശക്തിയുണ്ട്.

മാന്ത്രികവിദ്യയെ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗപ്പെടുത്താം. രോഗശാന്തി, ദേഹസുഖം, ദോഷനിവാരണം തുടങ്ങിയവയ്ക്കുവേണ്ടിയും മാന്ത്രിക കര്‍മങ്ങള്‍ ചെയ്യാറുണ്ട്.  ബീജ മന്ത്രങ്ങൾ കൊണ്ടു പല മൂർത്തികളെയും (മാടൻ, മറുത, ഒറ്റമുലച്ചി, ചാത്തൻ, ചുടല, യക്ഷി, മറുത, മാടൻ, തണ്ടൻ, പൊട്ടി, ഊര,വള്ളി, കരിങ്കാളി, രസത്ത്, രക്ഷസ്, ആയിരവല്ലി, ഇത്തിരൻ — അങ്ങനെ നിരവധി ഗ്രാമ്യ മൂർത്തികൾ ഉണ്ട്) അടിമകളാക്കി, ആവശ്യമില്ലാത്ത വസ്തുക്കളും കുരുതിയും കൊടുത്തു ദുർമൂർത്തികളാക്കി മാറ്റി തൻകാര്യം കാണുന്നവർ ആണ് ദുർമന്ത്രവാദികൾ.

പക്ഷെ ഒരു കാര്യം പരസ്യമായ രഹസ്യമാണ്, ഈ പല മൂർത്തികളും തങ്ങളെ അടിമകളാക്കി മാറ്റി കൂടെ നിർത്തിയിരിയ്ക്കുന്ന മന്ത്രവാദികളെ ഭയന്നാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്. പിന്നെ ഒരുകാര്യമുണ്ട്, ഇവയിൽ പലമൂർത്തികളും പ്രതികാര മനോഭാവവും വെച്ചുപുലർത്തും, മന്ത്രശക്തി തെല്ലു കുറഞ്ഞാലോ, മന്ത്രങ്ങൾ ഉരുക്കഴിയ്ക്കുന്നതിൽ തെറ്റു വന്നാലോ, ഇവ ചങ്ങല പൊട്ടിച്ചു വെളിയിൽ വന്ന വേട്ട നായകളേക്കാൾ ക്രൂരതയോടെ അവരുടെ യജമാനന്മാരുടെ കഥ തീർക്കും.

പലരും യക്ഷികളെ ഉപാസിയ്ക്കാറുണ്ട്, പലർക്കുമുള്ള അമിത ലൈംഗിക ആഗ്രഹങ്ങളാണ് സുന്ദരികളും മദാലസകളുമായ യക്ഷികളിലൂടെ ഉപായം കാണാൻ ഉത്പ്രേരകമാകുന്നത്. പക്ഷെ ഇവിടെയും അവർ മനസ്സോടെയാണ് ഇവർക്ക്‌ വഴങ്ങുന്നതെന്നു കരുതേണ്ട.

സൂക്ഷിക്കുക, ഇത് വെറുമൊരു യക്ഷിക്കഥയല്ല | The Concept Of Yakshi In Kerala - Malayalam BoldSky

യക്ഷികളിൽ – വടയക്ഷി, വിശാലയക്ഷി, മദനയക്ഷി, അന്തരയക്ഷി, സുന്ദരയക്ഷി, അംബരയക്ഷി അങ്ങനെ പലപേരുകൾ പ്രശസ്തങ്ങളാണ്. മിക്കവാറും എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും ഒരു യക്ഷിത്തറ / യക്ഷിയമ്പലം ഉണ്ടാകും (മേലാങ്കോട്ടു യക്ഷി, ഏറങ്കാവു യക്ഷി, അരയങ്കാവു യക്ഷി, കള്ളിയങ്കാട്ടു നീലി / പഞ്ചവങ്കാട്ടു യക്ഷി, ഏറങ്കാവു യക്ഷി, പാലാട്ടു കാളി, ചൂലാട്ടു കാളി, പാവുമ്പാ കാളി, പനച്ചിക്കാട്‌ യക്ഷി, മെതിപാറ യക്ഷി, സൂര്യകാലടി യക്ഷി ഇങ്ങനത്തെ എണ്ണിയാലൊടുങ്ങാത്ത യക്ഷികളൊക്കെ അമ്മുമ്മക്കഥകളിലൂടെയും നാട്ടു കഥകളിലൂടെയും നമ്മുടെ മനസ്സുകളിൽ ഭീതിയും ആധിയും വിതച്ചിട്ടുണ്ടാകും. ഐതിഹ്യ മാല പോലെയുള്ള പുസ്തകങ്ങൾ പല ദേശദേവതകളെപ്പറ്റിയും നല്ല ഒരു ഓവർവ്യൂതരുന്നുണ്ട്.

അതുപോലെ മോക്ഷം കിട്ടാതെ അലയുന്ന സ്ത്രീയുടെ ആത്മാവിനെയാണ് മറുത എന്നു വിളിക്കുന്നത്. പലരും ഇതിന്റെ ശല്യം ഒഴിവാക്കുന്നതിനായി ആരാധനകള്‍ ചെയ്യാറുണ്ട്. മറുതയുടെ ശല്യം ദുര്‍മരണത്തിനു വരെ കാരണമാകുമെന്നു പഴമക്കാരുടെ വിശ്വാസം – ഇതുമായി ബന്ധപ്പെട്ട കഥകള്‍ ഐതിഹ്യ മാലയിലും മറ്റും കാണാം.

 

ഭയപ്പെടുത്താനും കൊല്ലാനും മടിയില്ലാത്ത 'മറുത'യെന്ന സങ്കല്‍പ്പം സത്യമോ ?; വിശ്വാസങ്ങള്‍ പറയുന്നത്

ഈ സങ്കല്‍പ്പം പകയുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സ്‌ത്രീയുടെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഇങ്ങനത്തെ മൂർത്തികളുമായി ഏർപ്പെടുത്തുന്ന സമ്പർക്കം ജീവനു നാശമുണ്ടാക്കും.

പക്ഷെ പലമൂർത്തികൾക്കും ഒരു മാതൃ – പിതൃ – സാഹോദര്യ ഭാവങ്ങളുമുണ്ട് എന്നതു പലരും ശ്രദ്ധിയ്ക്കാറില്ല. അവർ പല ദുഷ്കർമ്മങ്ങളും ചെയ്യുന്നത് ചൂരലടി, ദേഹം പൊളളിക്കൽ അങ്ങനെ പലതും ഭയന്നാണ്. അതിക്രൂരന്മാരായ മന്ത്രവാദികൾ – ക്രൂരന്മാരായയജമാനന്മാർ തങ്ങളുടെ നായയെ ഉപദ്രവിയ്ക്കുന്നതുപോലെ മൂർത്തികളെ ഉപദ്രവിയ്ക്കും. പക്ഷെ ഒരു ചാൻസ് കിട്ടിയാൽ അവർ പ്രതികാരം ചെയ്യും. എവിടെങ്കിലും ഒരു പാളിച്ച വന്നാൽ എല്ലാം പോയി.

പഴയ തറവാടുകളിൽ യക്ഷികളുൾപ്പെടയുള്ള മൂർത്തികളെ കാവൽ ദേവതകളായി കുടിയിരുത്തിയിരിയ്ക്കുന്നു, മാതൃഭാവത്തിൽ ബഹുമാനത്തോടെ അവരെ ഉപാസിച്ചാൽ അവർ അങ്ങനെ ചെയ്യുന്നവർക്ക് എന്തു സഹായവും ചെയ്യാൻ തയാറാകും, രക്ഷിച്ചു കാത്തുകൊള്ളും.

29 Comments

  1. ? നിതീഷേട്ടൻ ?

    ????

    1. 🙂 Thank you so much

  2. കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thank you so much ?
      6th part ittittund

  3. സന്തോഷേട്ടാ ?

    എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..

    വൈകിവന്നതിൽ ക്ഷമിക്കുക ?

    1. തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
      ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
      😀 😀 😀

      സുഖം ആണല്ലോ അല്ലെ?

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️

    1. Thx a lot 🙂

  5. ആഹാ…. അടിപൊളി ആകുന്നു സന്തോഷ്‌ ജി… ❤❤❤????????❤❤❤

    1. Why so late? ???
      Thx dear Reghu kuttee ?

  6. ഈ ഭാഗവും സൂപ്പർ

    1. Thanks Bhai ?

  7. Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.

    തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.

    പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.

    ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.

    നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.

    പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ്‌ സത്യം. എല്ലാം വളരെ നന്നായിരുന്നു.

    പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന്‌ പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.

    Very thrilling story… Very interesting. And eagerly waiting for the next part.
    സ്നേഹത്തോടെ Cyril ❤️❤️

    1. വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.

      ബിസ്സ് / review മീറ്റിംഗ്‌സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.

      കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??

      1. Thanks Cyril
        I have made those changes in Both the parts (approx 20 times)

        I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.

        You are a fantastic reviewer too – amazing Bro _/\_

  8. സൂര്യൻ

    തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.

    1. Athu matte SG sir parayunnapole oru punch
      Veendum kaanunnathu vare vanakkam ??

  9. Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?

    1. ❤️❤️❤️??
      Thanks ?

    1. Thanks 🙂 a lot

  10. ❤❤❤❤❤

    1. 🙂 Thanks for the visit 🙂

  11. WAITING FOR THE REST

    1. Thx 🙂
      Sure — next week

    1. 🙂

  12. Nice story…

    1. Thank you so much

Comments are closed.