ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1795

ശിവാത്മിക അവസാന ഭാഗം

Author മാലാഖയുടെ കാമുകൻ

Previous Part 


Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്..

തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️

പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു..

“പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..”

അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ ഉടനെ അവന്റെ നമ്പർ ഒന്ന് ഡയൽ ചെയ്തു..

“ഹലോ…?”

അപ്പുറത്തു നിന്നും ഗൗരവത്തിൽ ഉള്ള ചോദ്യം..

“ഞാൻ… ഞാനാ…”

അവൾ വിറയലോടെ പറഞ്ഞു..

“ആര്…?”

അത് കേട്ട് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി ഫോൺ എടുത്തു വലിച്ചെറിഞ്ഞു..

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

ഇത്ര പെട്ടെന്ന് മറക്കുമോ. അന്ന് ചേർത്ത് പിടിച്ചതാണല്ലോ കാറിൽ വച്ചിട്ട്..

അവൾ സങ്കടം സഹിക്കാൻ ആകാതെ ഇരുന്നു.

അവൾ വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു.

“ഞാൻ ആണ് ശിവ…”

അവൾ ആദ്യമേ പറഞ്ഞു..

“അഹ്.. എന്താ..?”

ഒരു പരിചയവും ഇല്ലാത്ത സ്വരം..

“ഞാൻ.. ഇച്ചായന്‌.. സുഖമാണോ.. എന്നറിയാൻ.. “

അവൾ വാക്കുകൾക്ക് വേണ്ടി തപ്പി..

“എനിക്ക് സുഖമാണ്.. എന്നാൽ ശരി.. ഇനി ഇതിലേക്ക് വിളിക്കണ്ട.. എന്തേലും ഉണ്ടെങ്കിൽ ആലീസിനെ വിളിച്ചോളൂ..”

അവൻ അത് പറഞ്ഞു കാൾ കട്ട്‌ ആക്കിയപ്പോൾ അവൾ നെഞ്ച് തകർന്ന് ഇരുന്നു..

240 Comments

  1. മാറ്റി എഴുതിയപ്പോൾ ആ ഫീൽ ഒരു പടി മുകളിൽ കിട്ടി ???
    Mk????

    1. ഒത്തിരി സന്തോഷം.. ❤️?

  2. ????????????????????????????????????????????????????????????????

    1. ഇത് കലക്കി…. ❤❤ഇത് കലക്കീ…. ❤❤❤❤??

  3. ഇപ്പോഴാണ് വായിക്കാൻ പറ്റിയത്. As a feedback,
    എന്തുകൊണ്ടോ എംകെ യുടെ കഥകളുടെ തനിമ കൈവരാത്തതു പോലെ തോന്നി. സാധാരണ mk love stories വായിച്ചാൽ കിട്ടുന്ന ആ ഒരു ഹെവി ഫീൽ എനിക്ക് കിട്ടിയില്ല. എനിക്ക് മാത്രമാണോ തോന്നിയത് എന്ന് അറിയില്ല. ബട്ട് പറയണം എന്ന് തോന്നി….
    പിന്നെ നമ്മുടെ റോഷൻ തിരിച്ചു വരുമോ എന്ന് അറിയാൻ ആഗ്രഹം ഉണ്ട്?.
    anyway
    Waitting for next story….❤️
    -story teller

    1. തുറന്നു പറഞ്ഞതിൽ സന്തോഷം. ❤️ റോഷൻ വിശ്രമജീവിതത്തിൽ ആണ്. ?

  4. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  5. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു…. പ്രണയത്തിന് അതിന്റെ എല്ലാ ചാരുതകൾ ഓടുകൂടി അവതരിപ്പിക്കുന്ന ചുരുക്കം ചില കഥാകൃത്തുക്കളിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല കലാകാരൻ… മാലാഖ.. അവളുടെ പ്രിയ കാമുകനു.. അപ്പൂട്ടന്റെ ഒരായിരം ആശംസകൾ

    1. അപ്പൂട്ടാ പട്ടാളക്കാരാ സുഖമല്ലേ? ❤️
      ഒത്തിരി സന്തോഷവും സ്നേഹവും

      1. അപ്പൂട്ടൻ

        ❤❤ ഹായ് ബ്രോ ഒരു പണി കിട്ടി ബെഡ് റെസ്റ്റിലാണ്…. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

        1. വേഗം സുഖം പ്രാപിക്കട്ടെ. സ്നേഹം ❤️

  6. പ്രിയ മാലാഖയുടെ കാമുകൻ !!!
    പ്രണയം ആദ്യം അത് എങ്ങനെ മറ്റുള്ളവരുടെ മനസ്സിൽ കോൺക്രീറ്റ് ചെയ്ത ഫിക്സ് ചെയ്യാം എന്ന് നന്നായി അറിയുന്ന ഒരാളാണ് താങ്കൾ. കഴിഞ്ഞ ആഴ്ച അയച്ച ക്ലൈമാക്സ് ഞാൻ വായിച്ചിരുന്നു പക്ഷേ അതിലും എത്രയോ എത്രയോ മെച്ചമായ നല്ല ഫീലിംഗ് ഉള്ള ഒരു ക്ലൈമാക്സ് ആണിത്. സമാധാനവും സന്തോഷവും ആഹ്ലാദവും നിറഞ്ഞ ഒരു യാത്ര ആശംസിക്കുന്നു . സസ്നേഹം the tiger .

    1. ഇതുപോലെ ആയിരുന്നു മനസ്സിൽ. അത് ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം..
      സ്നേഹം ❤️❤️

  7. മുത്തേ
    ലവ് യൂ

  8. പ്രണയിക്കുന്നവരും ചന്ദ്രനും തമ്മിൽ ബന്ധം ഉണ്ട്.. അറിയുമോ aa bandham koodi only parayavoo Etta. Matti ezhutiya climax super ????

    1. The Moon in astrology represents pure emotion, എങ്ങനെ പ്രണയം കൊടുക്കണം എന്നും സ്വീകരിക്കണം എന്നും പൂർണചന്ദ്രൻ നിരൂപിക്കുന്നു.. ഇതൊക്കെ ഏതോ പുസ്തകത്തിൽ വായിച്ചത് ആണുട്ടോ. കുറെ ഉണ്ടായിരുന്നു.

  9. ഹായ് എംകെ…

    വായിച്ചു തുടങ്ങിയപ്പോൾ സ്റ്റേഷൻ കിട്ടിയില്ല. എന്തായാലും 2 3 പേജ് കഴിഞ്ഞപ്പോൾ grooveൽ ആയി. ഇതെങ്ങിനെ ഇങ്ങനെയൊക്കെ മാറ്റിയെഴുതാൻ സാധിക്കുന്നത്. മാറ്റിയെഴുതിയതു കൊണ്ട് വായിക്കാൻ ഇത്തീരി മടിയൂണ്ടായിരൂന്നു. പക്ഷേ വായിക്കൂ തുടങ്ങിയപ്പോ എംകെ കഥകളുടെ സ്വതസിദ്ധമായ താളവും ഒഴുക്കും ഒണ്ടിയിരുന്നതു കൊണ്ട് വായിച്ച് കഴിഞ്ഞാണ് പരിസരബോധം തന്നെ കിട്ടിയത്.

    ഏറ്റവും ഇഷ്ടപ്പെട്ടത് or may be what I would take away from this story is your analogy of life and the books unread. അത് വളരെ ആഴത്തിൽ എന്നെ സ്പർശിച്ച ഒരു ജീവിതയാഥാർത്യം തന്നെയാണ്. Thanks for sharing that piece of wisdom.

    ആര്യൻ്റെ cameo role കിടുവിയിരൂന്നു. A rich and colourful character with full of life and energy. ഹൊ ഇതൊക്കെ എവിടുന്ന് വരുന്നു അല്ലെങ്കിൽ conceive ചെയ്യുന്നു.

    ശിവാത്മികയായി സായി പല്ലവി ആയിരുന്നു കഥയിലുടനീളം മനസ്സിൽ. അതുപോലെ സാം നമ്മുടെ അലൻസിയർ, പിന്നെ നേരത്തെ പറഞ്ഞ പോലെ അഭിലാഷ് മോഹൻ പ്രിൻസായും (മീഡിയ വൺ ന്യൂസ് ആൻകർ).

    പിന്നെ ലൂസി മുത്തശ്ശിക്ക് എൻ്റെ ഒരു ❤️.

    Once again wishing you a safe trip lot of adrenaline rushing moments.

    1. സംഗീത്.. ഇതാണ് മനസിൽ ഉണ്ടായിരുന്നത്. അതുകൊണ്ടു മാറ്റി എഴുതാൻ ബുദ്ധിമുട്ട് വന്നില്ല. ആര്യൻ റാൻഡി ഓർട്ടന്റെ rko പോലെ came out of nowhere എന്നത് പോലെ അയിരുന്നു. പെട്ടെന്ന് മനസിലേക്ക് വന്ന ഒരു റോൾ.. അതങ്ങനെ എഴുതി.
      32 ലക്ഷം വർഷങ്ങൾക്ക് മുൻപേ ജീവിച്ചിരുന്ന ലൂസിയുടെ കാലഘട്ടം ഞാൻ ഓർക്കാറുണ്ട്. ലൂസി എന്ന് പേരുള്ള സിനിമയിലെ അവസാന ചില രംഗങ്ങൾ ഭൂമിയുടെ പണ്ടത്തെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
      ഒഴിവ് സമയങ്ങളിൽ ഇതുപോലെ ഉള്ള കാര്യങ്ങൾ പഠിക്കുന്നത് താല്പര്യം ഉണ്ട്. അതുകൊണ്ടു തന്നെ nerd എന്ന് വിളിച്ചു കളിയാക്കുന്നവരും ഉണ്ട്ട്ടൊ. ?

      ഒത്തിരി സ്നേഹത്തോടെ ❤️❤️

      1. ❤️

  10. ഇത് കൊള്ളാം
    ❤?

  11. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥

  12. Thanks ? MK ?
    Be safe

  13. @Mk kadha ennatheyum pole adipoli thanne. “yandhrangalodellam Yathra paranju kurach manushyare kaanan”

    Be safe

    Sneham maathram

    1. തിരിച്ചും സ്നേഹം.. സന്തോഷം ❤️☺️

  14. Love you dear ???

  15. ഞാൻ വിചാരിച്ചത് പ്രിൻസ് ശിവയെ കെട്ടില്ലന്നാരുന്നു…. എന്തായാലും കഥ നന്നായിട്ടുണ്ട്… അപ്പോൾ ഇനി അടുത്തകഥക്കായിട്ട് 50ദിവസം കഴിയണം അല്ലേ… ♥♥♥♥♥

    1. അവർ കെട്ടി സുഖമായി ജീവിക്കുന്നുണ്ട്.. തിരികെ വരുന്ന കാര്യം സത്യത്തിൽ അറിയില്ല.
      സ്നേഹം ❤️

  16. Chettoy ithinte pdf kitto

    1. pdf അഡ്മിൻ ആണെന്ന് തോന്നുന്നു ആക്കേണ്ടത്.

  17. തിരുത്തി എഴുതിയതിൽ പൂർണത കയവരിചു. ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വീണ്ടും വരിക.
    സ്നേഹപൂർവ്വം ആരാധകൻ❤️

  18. ക്ലൈമാക്സ്‌ ആയീല്ലേ… ഇന്ന് തന്നെ എല്ലാ പാർട്ടും ഒന്നിച്ച് വായിച്ചിട്ട് അഭിപ്രായം പറയാവേ… എം.കെ ഉയിർ… ❤️❤️❤️

    1. തിരിച്ചും നിറയെ സ്നേഹം ❤️❤️

  19. ❤❤❤❤

  20. നീ പോണം. കൊച്ചിക്ക്.. ,
    അപ്പയുടെ അടുത്തേക്ക്.. എന്നിട്ട് പറയണം ശിവാത്മിക വന്നിരിക്കുന്നത് പാലത്തിങ്കൽ തറവാട്ടിലെ പ്രിൻസ് ജീവിതകാലം മുഴുവൻ ശിവയുടെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പും ആയിട്ടാണെണ്…

    അവളെ വളർത്തി വലുതാക്കിയ പിതാവ് പൂർണ മനസോടെ അവളുടെ വിവാഹം നടത്തി കൊടുക്കുന്നതാണ്.. അതിനാണ് ഞാൻ കാത്തു നിന്നത്.
    Mk ഈ രണ്ടു dialogues by prince the finest moment in this story. വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ട്‌. Anna mol ഉള്ള ഭാഗങ്ങൾ കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ??

    1. അന്ന മോളുടെ കുറെ കൂടെ എഴുതിയാലോ എന്ന് വിചാരിച്ചു. പിന്നെ അങ്ങ് നീണ്ടുപോയാലോ എന്ന് കരുതി ഇതിൽ ഒതുക്കി. ?
      ഒത്തിരി സന്തോഷം.. സ്നേഹം ❤️❤️

  21. മാറ്റി എഴുതി എങ്കിൽകൂടി വളരെനന്നായിട്ടുണ്ട് ?
    പ്രിൻസിന്റെ പ്രപ്പോസൽ ഒക്കെ അടിപൊളി ആയിരുന്നു, എസിപി മാം എന്നുള്ള സംബോധന എന്നേ മറ്റുപലയിടാത്തേക്കും എത്തിച്ചു വളരെയധികം മിസ്സ്‌ ചെയ്യുന്നു അവരെയൊക്കെ
    എന്തൊക്കെയാണെങ്കിലും വളരെയധികം സന്ദോഷം MK ഇനിയും ധാരാളം നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ഞങ്ങൾ കുറേപേർ അതിനായി കാത്തിരിക്കുന്നു
    ALL THE BEST ?

    1. എസിപി എന്ന് എഴുതിയപ്പോഴും എന്റെ മനസ്സിൽ മെറിൻ തന്നെ ആയിരുന്നു. പിന്നെ ഞാൻ ആരെയാണോ മെറിൻ ആയി എഴുതിയത് അയാൾ ദാ ഇപ്പോൾ വരെ എന്റെ അടുത്തുണ്ട്. ❤️❤️

      1. പിന്നേം ഉമ്മസ

  22. ഇപ്പോൾ പൂർണമായി…. Have a safe journey bro…..

  23. Ithanu nallath. Ithanu njangal pratheekshichathum.

  24. Mk മുത്തേ നിങ്ങളുടെ ഓരോ ഭാവനയും വർണ്ണിക്കാൻ പറ്റാത്ത അത്രയും മികച്ചത് തന്നെ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് വിഷമിപ്പിച്ചു സന്തോഷിപ്പിക്കുന്ന ആ കഴിവ് മാസ് ആണ്………
    ഇതിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച റോളുകൾ കൈകാര്യം ചെയ്തിരുന്നു പിന്നെ സൂര്യ ട്ടെറർ ആയി വന്നിട്ട് വായിച്ചവരെ വിഷമിപ്പിച്ചു മികച്ച ക്യാരക്ടർ ആയി..
    പിന്നെ വൈഷ്ണവി ഒരിക്കൽ പറ്റിയ തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചു പിന്നെ അപ്പ ഇനി എന്റെ മകൾക് ഒരു സങ്കടം വന്ന് കൂടാ എന്ന് കരുതി പ്രിൻസിന്റെ കയ്യിൽ ശിവയെ ഏൽപ്പിച്ചു മനോഹരം ആയിരുന്നു ആ സന്ദർഭം പിന്നെ അന്ന മരിച്ചെങ്കിലും വ്യക്തമായ മാറ്റി വെക്കാൻ ഒക്കാത്ത റോൾ കൈ കാര്യം ചെയ്ത് മനസിന് ഒരു നൊമ്പരം ഉണ്ടാക്കി എങ്കിലും ശിവ അത് വളരെ മികച്ച രീതിയിൽ പ്രിൻസിന്റെ മനസ്സിൽ ഇടം നേടി അഭിരാമി പക്കാ സൈക്കോ ആയിരുന്നു ആ ക്യാരക്ടർനെ വളരെ നല്ല രീതിയിൽ ഉപയോഗിച്ച് അവസാനം സീനിലും കൊണ്ട് വന്ന് സൂര്യ ഒരു പൊട്ടിപ്പ് കൊടുക്കും എന്ന് കരുതി പക്ഷെ ഉണ്ടായില്ല പിന്നെ സാം പന്നിയുടെ കഥ പറഞ്ഞത് ചിരിച്ചതിന് അളവില്ല ആൾ വളരെ നല്ല ഗൗരവം പിന്നെ ഹാസ്യം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു പിന്നെ ആലിസ് ഗൗരിയെയും ജയനെയും ഒക്കെ പൊങ്കാല ഇട്ടത് മാസ് ആരുന്നു അത് പോലെ പ്രിൻസിനെ കളിയാക്കിയത് അതിക്രമിച്ചു വീട്ടിൽ എത്തിയ സൂര്യയെയും അഭിരാമിയെയും കൈ കാര്യം ചെയ്തത് അവസാനം വാളിന് കുത്ത് കൊണ്ട് കിടന്നതും പിന്നെ സൂര്യയെ റിക്കവർ ആക്കിയെടുത്തതും അവളെ നിർബന്ധിച്ചു വീണ്ടും മാർഷൽ ആർട്സ് പഠിപ്പിച്ചതും അവളെ കൊണ്ട് കിക് ബോക്സിങ് സ്കൂൾ ഓപ്പൺ ചെയ്യിച്ചതും പിന്നെ ശിവയെയും പ്രിൻസിൻസിനെയും ഒന്നിപ്പിക്കാൻ കഴിയുന്നത്ര നോക്കിയതും ലാസ്റ്റ് പോലീസ് യൂണിഫോമിൽ വന്ന് അടിച്ച ഡയലോഗും അസാധ്യ ഒരു ക്യാരക്ടർ ആയിരുന്നു പിന്നെ ശിവയെയും പ്രിൻസിനെയും പറ്റി പറയാൻ ഒന്നുമില്ല കാരണം ഇത് അവരുടെ കഥയായിരുന്നു അവരുടെ പ്രണയവും……………
    ഇനി ഇതിലും മികച്ച ഒരു കഥ തരുമെന്ന ഉറച്ച വിശ്വാസത്തോടെയും അതിലുപരി സ്നേഹത്തോടെയും സന്തോഷത്തോടെയും
    ⚔️⚔️⚔️⚔️Nayas⚔️⚔️⚔️⚔️

    1. nayas, ഇത്ര വലിയ അഭിപ്രായം രേഖപെടുത്തിയതിന് ഹൃദയം നിറഞ്ഞ സ്നേഹം. ഇഷ്ടപെട്ടതിലും ഓരോന്ന് എടുത്തു പറഞ്ഞതിലും മനസ് നിറച്ചു..
      സന്തോഷത്തോടെ, ഒത്തിരി സ്നേഹത്തോടെ ❤️❤️?

Comments are closed.