ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1795

ശിവാത്മിക അവസാന ഭാഗം

Author മാലാഖയുടെ കാമുകൻ

Previous Part 


Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്..

തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️

പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു..

“പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..”

അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ ഉടനെ അവന്റെ നമ്പർ ഒന്ന് ഡയൽ ചെയ്തു..

“ഹലോ…?”

അപ്പുറത്തു നിന്നും ഗൗരവത്തിൽ ഉള്ള ചോദ്യം..

“ഞാൻ… ഞാനാ…”

അവൾ വിറയലോടെ പറഞ്ഞു..

“ആര്…?”

അത് കേട്ട് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി ഫോൺ എടുത്തു വലിച്ചെറിഞ്ഞു..

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

ഇത്ര പെട്ടെന്ന് മറക്കുമോ. അന്ന് ചേർത്ത് പിടിച്ചതാണല്ലോ കാറിൽ വച്ചിട്ട്..

അവൾ സങ്കടം സഹിക്കാൻ ആകാതെ ഇരുന്നു.

അവൾ വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു.

“ഞാൻ ആണ് ശിവ…”

അവൾ ആദ്യമേ പറഞ്ഞു..

“അഹ്.. എന്താ..?”

ഒരു പരിചയവും ഇല്ലാത്ത സ്വരം..

“ഞാൻ.. ഇച്ചായന്‌.. സുഖമാണോ.. എന്നറിയാൻ.. “

അവൾ വാക്കുകൾക്ക് വേണ്ടി തപ്പി..

“എനിക്ക് സുഖമാണ്.. എന്നാൽ ശരി.. ഇനി ഇതിലേക്ക് വിളിക്കണ്ട.. എന്തേലും ഉണ്ടെങ്കിൽ ആലീസിനെ വിളിച്ചോളൂ..”

അവൻ അത് പറഞ്ഞു കാൾ കട്ട്‌ ആക്കിയപ്പോൾ അവൾ നെഞ്ച് തകർന്ന് ഇരുന്നു..

240 Comments

  1. ഇത് കൊള്ളാം പൊളിയായിട്ടുണ്ട് കാര്യം സംഗതി മുമ്പ് പറഞ്ഞതാ എങ്കിലും edit ചെയ്ത് വന്നപ്പോഴാ Setup ആയത് ……….
    നാളെ വായിക്കാം എന്ന് കരുതിയതാ പിന്നെ ഇരുന്ന് അങ്ങ് വായിച്ചു

    (ഇപ്പോഴും Mk story ക്യാറ്റഗറിയിൽ ഉള്ള ആ ഒരു പഞ്ച് എനിക്ക് feel ചെയ്യുന്നുണ്ടാ എന്ന് സംശയമുണ്ട്)

    1. തുറന്നു പറഞ്ഞതിൽ ആണ് സന്തോഷം. ❤️

  2. ♥️♥️♥️♥️♥️♥️

  3. നല്ലവനായ ഉണ്ണി

    വായിച്ചപ്പോൾ ഒരു തൃപ്തി വന്നത് ഈ ക്ലൈമാക്സിനാണ്….

  4. ഒരു വായനക്കാരൻ

    ഞാൻ ഒരുപാട് കഥകൾ വായിക്കുന്ന ഒരാളാണ്. എങ്കിലും ഞാൻ ഒരു കമൻ്റ് പോലും ഇടാറില്ല. പക്ഷേ ഇതിന് ഇടാൻ തോന്നി.വേറെ ഒന്നും കൊണ്ടല്ല. ബ്രോ നീയൊരു സംഭവം തന്നട്ടോ.ഞാൻ നിൻ്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്. എല്ലാം വേറെ ലെവൽ ഐറ്റംസ്.ഒരു രക്ഷയുമില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. twist കൾടെ ഒരു കലവറ.വായിക്കാൻ തോടങ്ങ്യാൽ പിന്നെ നിർത്തില്ല.full vayiikkunna vare oru സ്വസ്ഥത indakoola . Ijjathi ഫീൽ and wonderful stories. comments ഇടതത് ആണ്.but ഇതിനിടനം തോന്നി.അത്രമേൽ beautiful. thank you for such a good story. please continue entertaining us. നിങ്ങടെ കഥകൾ വായിച്ച് ആദ്യമേ ഒരു fan ആയി mariyinunnu.അത് ഒന്നൂടെ അടിച്ചോറപ്പുള്ളതകി കൊണ്ടിരിക്കുന്നു നിങ്ങൾ.you are marvellous . ഇനിയും നല്ല കഥകൾ വരുമെന്ന് വിശ്വസിക്കുന്നു.??❤️

    1. ഇങ്ങനെ ഒന്നും പറയല്ലേ. എഴുത്തിനെ സീരിയസ് ആയി കാണാത്ത ഒരാൾ ആണ് ഞാൻ. സ്നേഹം മാത്രം മതി.
      ഒത്തിരി സ്നേഹത്തോടെ ☺️❤️

  5. ആദ്യം ഇട്ട climax എന്തൊക്കെയോ പോരായ്മ തോന്നിയിരുന്നു. അത് മാറ്റി പുതിയത് വരുന്നു എന്ന് അറിഞ്ഞപ്പോൾ തൊട്ട് waiting ആയിരുന്നു. 100% satisfied with this climax.

    PS: ആര്യന്റെയും ഏയ്ജലിന്റേയും കഥ വേറെ ഒരു series ആയി ഇടാമോ

    1. ഒത്തിരി സ്നേഹം ഉണ്ട് കേട്ടോ. കുറെ കഥകൾ തീം ഉണ്ട്. ഇനി പോയി വന്നിട്ട് ശ്രമിക്കാം.
      ❤️

  6. ജിന്ന് ?

    പൊളിച്ചു മോനെ???. അടുത്ത കഥയുമായി വേഗം വരുക?
    WITH LOVE?
    ജിന്ന്?

  7. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട്

  8. ❤️❤️❤️

  9. ❤️❤️❤️

  10. ഇതാണ് എംകെ യിൽ നിന്നും ഞാൻ ആഗ്രഹിച്ച ക്ലൈമാക്സ്‌ വൈഗ,ദുർഗ ഒക്കെ ഇപ്പോളും വായിക്കാറുണ്ട് ആ ഒരു ഫീൽ ഇപ്പൊ തിരിച്ചു കിട്ടി❤️?.

    1. ഒത്തിരി സന്തോഷം. സ്നേഹം ☺️❤️

  11. Polichu muthe ithan athinte cherchakulla oru climax,athe feel odu koodi vayichu orupad ishtappettu
    Safe ayi yatra poyi adichu polichu vaa machane, iniyum ithupole thangalude nalla kadhakalkayi kathirikkunnu ❤️?

    1. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ. ❤️

  12. ഒരു വായനക്കാരൻ

    nigal oru kiladi thenne settaaaa?

  13. പഴയ സന്യാസി

    Ippo sheriyai allel aashan pattichunu naatukaru parayille.

  14. തൃപ്തിയായി ❤❤❤❤

    Happy and safe journey brother

  15. ഊരുതെണ്ടി

    Wish your journey be free from stress and bring you home safely Mk bro…?❤️

    കഥ ഒത്തിരി ഇഷ്ട്ടയി…❤️
    Trip oke kayinn masterpiece items aayi baa?…

    1. സ്നേഹം.. പോയി വരാം. ❤️❤️

  16. രണ്ടും ഇഷ്ട്ടായി…. ഇതാണ് കുറച്ചൂടെ കൂടുതൽ ഇഷ്ടം ആയത്….♥️♥️???

    All the very best & Happy Journey…. Stay safe..

    1. ഒത്തിരി സന്തോഷം ❤️?

  17. ഒരുപാട് ഇഷ്ടമായ കഥ. ആദ്യത്തെ രണ്ടു അവതാരങ്ങളെ ഒന്നുകൂടി വരുത്താമായിരുന്നു. ആരെയാണ് ഞാൻ ഉദ്ദേശിച്ചതെന്നു മനസ്സിലായിക്കാണുമെന്നു കരുതുന്നു. ഏതായാലും യാത്ര കഴിഞ്ഞു പുതിയ കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു.

    1. മനസിലായി. അത് ഒഴിവാക്കിയതാണ്. സ്നേഹം ഉണ്ടേ ❤️❤️

  18. എഡിറ്റ് ചെയ്തത് വളരെ നല്ല തിരു മാനം ആണ്
    ശിവയും പ്രിൻസ് കിട് ടീം ആണ് സാം കിടു ആണ് വൈഷ്ണവി അപ്പയോട് ചോദിച്ചത് മാസ്സ് ആണ് സൂര്യയും അലിസും ഒറ്റക്ക് ആണ് അവർക്ക് ഒരു പട്നേർ ആകാമായിരുന്നു

    ഇഷ്ട്ടപെട്ടു

    1. അവർ അവരുടെ പാർട്ണറിനെ കണ്ടു പിടിക്കട്ടെ.. ഒത്തിരി സ്നേഹം ഉണ്ട്ട്ടോ ❤️☺️

  19. നല്ല ഒരു അവസാനം അയി അങ്ങനെ….
    സൂപ്പർ….

    Waiting for next story series..

  20. അറക്കളം പീലി

    സംഭവം കളർ ആയിട്ടുണ്ട്.complete ആയ സ്ഥിതിക്ക് ഇനി ഒറ്റയടിക്ക് മൊത്തം ഒന്നുകൂടി വായിക്കണം.അപോ trip കഴിഞ്ഞ് ഒരു അടിപൊളി കഥയും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.

    1. ട്രിപ്പ് കഴിഞ്ഞു പുതിയ കഥയുമായി വരാം ❤️

  21. Abdul Fathah malabari

    ആര്യൻ രംഗപ്രവേശം ചെയ്തപ്പോൾ ഒന്ന് പേടിച്ചു അവസാനം എത്തിയപ്പോൾ പേടി ഒക്കെ എങ്ങോ പോയി

    എനിക്കും intetcast മേരേജ് തന്നെയാണ് ഇഷ്ടം
    എന്റെ പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും
    ആണ് എനിക്ക് ഇതുവരെ പ്രണയം തോന്നിയത് ഒക്കെ നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ മുടിയിൽ തുളസിക്കതിർ ചൂടിയ പെൺപിള്ളേരോടാണ്
    ഒത്തിരി ഇഷ്ടമായി .
    അടുത്ത കഥക്കായ് കാത്തിരിക്കുന്നു

    1. എനിക്കും അങ്ങനെ ജാതി മത ചിന്തകൾ ഒന്നും ഇല്ല. ജീവിക്കുന്ന ഇടം അങ്ങനെ ആയത് കൊണ്ടായിരിക്കാം.
      സ്നേഹം. ആഗ്രഹപ്രകാരം ഒരു പെൺകുട്ടിയെ കിട്ടട്ടെ. ❤️

  22. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. എന്റെ ഏട്ടാ..
    ഇപ്പോഴാണ് ഒരു ചന്തം ആയത്. ഒത്തിരി ഇഷ്ടമായിട്ടൊ. എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു പോയി. എംകെ മാജിക്.ഒരു സാധാരണ കഥ എന്ന് വിചാരിച്ചു ട്വിസ്റ്റുകളുടെ പ്രവാഹം ആയിരുന്നു ഈ കഥ. ഓരോ ഭാഗം വായിക്കുമ്പോ ഇനി എന്ത് എന്ന അറിയാൻ കാത്തിരിക്കും അത് നിങ്ങളുടെ എല്ലാം കഥകളിലും അങ്ങനെ തന്നെ. അതുകൊണ്ട് തന്ന നിങ്ങളുടെ കഥകൾ ഒരു പ്രിത്യേക ഇഷ്ടം. അതികം ലാഗ് ഇല്ലാതെ വെണ്ട സ്ഥലത് മാത്രം ഡീറ്റൈലിങ്. ഒത്തിരി ഇഷ്ടായി.
    അപ്പൊ എല്ലാം ചുറ്റി കണ്ട് വാ കാത്തിരിക്കുന്നു സ്നേഹത്തോടെ സ്വന്തം.❤️

    1. adi Poli ❤️❤️❤️
      Safe aayi PPI vaa
      ath vare njangall kaathirikanam lleee mmmm poi varyyy

    2. ഇന്ദു ചേച്ചി പുതിയ കഥ ഒന്നും ഇല്ലേ

      1. ഇന്ദു എല്ലാവരെയും ഞെട്ടിക്കുന്ന ഭീകര ജീവികളുടെ ഒരു കഥയുമായി വരുന്നുണ്ട് എന്ന് കെട്ടു ?

    3. ഇതുപോലെ ആയിരുന്നു മനസ്സിൽ. പിന്നെ അന്ന് അങ്ങനെ ഓടിച്ചു വിട്ടത് എനിക്ക് തന്നെ എന്തോപോലെ തോന്നി. ട്വിസ്റ്റുകൾ പിന്നെ ഒരു രസമല്ലിയോ ?
      പ്രെപറേഷനിൽ ആണ്.
      നിറയെ സ്നേഹം ❤️

  24. Safe and happy journey….
    We are also gearing up for a world tour.

    1. ആഹാ അത് കേൾക്കുമ്പോൾ തന്നെ സന്തോഷം. യാത്രകൾ പോലെ യാത്ര ചെയ്യുന്നവരെയും ഇഷ്ടമാണ്. ❤️

Comments are closed.