ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1796

ഒരു മൂളലോടെ സ്റ്റാർട്ട് ആയ വണ്ടിയിൽ ഇരുന്നു കൊണ്ട് അവൾ പ്രിൻസിനെ നോക്കി.. കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു..

“അങ്ങ് വന്നേക്കാം..”

അവൻ പറഞ്ഞപ്പോൾ അവൾ തലകുലുക്കി.. വണ്ടി മുൻപോട്ട് എടുത്തു..

മെല്ലെ കാറ് ഗേറ്റ് കടന്നു പോയത് നോക്കി അവർ നിന്നു..

“ഹോ ഈശോയെ.. ഈ ചെക്കന് നല്ല ബുദ്ധി തോന്നിച്ചല്ലോ…”

അമ്മച്ചി അവനെ കെട്ടിപ്പിടിച്ചപ്പോൾ അവൻ ചിരിച്ചു..

“എനിക്കും കെട്ടാൻ തോന്നുന്നുണ്ട്.. “

ആലീസ് പറഞ്ഞത് കേട്ട് അവൻ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു..

“ഇപ്പൊ കെട്ടിക്കമെടീ നിന്നെ.. ഇന്റർവ്യൂ അടുത്തു.. അപ്പോഴാണ് പെണ്ണിന്റെ കൊഞ്ചൽ..”

അവൻ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.. സാമിനും സാറാമ്മക്കും ആലിസിനും അവനോടു തോന്നിയ ദേഷ്യം മാറിയിരുന്നു..

ഒരു പെണ്ണിന്റെ അമ്മയുടെ അഭാവത്തിൽ അവളെ വളർത്തി വലുതാക്കിയ പിതാവിന്റെ അനുഗ്രഹം വേണമെന്ന് ചിന്തിച്ച പ്രിൻസിനോട് അവർക്ക് ആദരവ് തോന്നി..

***

വൈകുന്നേരം ആയപ്പോൾ ആണ് ശിവ അവളുടെ വീട്ടിൽ എത്തിയത്.. അവൾ ആ വണ്ടി ആസ്വദിച്ചു ഓടിച്ചു.. അന്നയുടെയും പ്രിൻസിന്റെയും ജീവൻ ആണ് ഈ വണ്ടിയെന്ന് അവൾക്ക് നല്ല ബോധം ഉണ്ടായിരുന്നു..

വണ്ടി അകത്തേക്ക് കയറിയപ്പോൾ അപ്പ ഉമ്മറത്ത് കാത്തു നിന്നിരുന്നു..

വണ്ടിയുടെ സ്വരം കേട്ടപ്പോൾ വൈഷ്ണവിയും ഇറങ്ങി വന്നു..

“മോളെ…”

അപ്പ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു..

“അപ്പ… “

അവൾ മെല്ലെ വിളിച്ചപ്പോൾ അപ്പ വൈഷ്ണവിയെ കൂടെ ചേർത്ത് പിടിച്ചു..

“ആര് ചോദിച്ചാലും മറുപടികൾ ഒക്കെ ഞാൻ പറഞ്ഞോളാം. ഇനി എന്റെ മക്കളുടെ ഒരു ആഗ്രഹത്തിനും അപ്പ തടസം നിൽക്കില്ല.. വാക്ക്.. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ അപ്പക്ക് ആവില്ല…”

അത് കേട്ട് അവർ രണ്ടുപേരും അപ്പയെ മുറുക്കെ പിടിച്ചു കരഞ്ഞു..

കുറെ നാളുകൾക്ക് ശേഷം അന്ന് ആ വീട്ടിൽ സന്തോഷം നിറഞ്ഞു നിന്നു..

***

ഒരു ദിവസം കഴിഞ്ഞു പിറ്റേന്ന് രാവിലെ..

“മതി ഒരുങ്ങിയത്.. ഇപ്പൊ തന്നെ അച്ചായൻ കണ്ടാൽ ഉടനെ കൊണ്ടുപോകും അക്ക…”

വൈഷ്‌ണവി വന്നു ശിവയെ കളിയാക്കി..

240 Comments

  1. Ningalude ezhuthinte manthrikatha apaaram..

  2. Mk യുടെ പുതിയ ഒരു കഥ വേറെ site il വന്നാലോ. അത് ഇവിടെ ഇട്ടാൽ നാനായിരുന്നു.

    1. വൈഷ്ണവം ?❤️

    2. Eath sitil…pl ahno

  3. ബ്രോ kk യിൽ തുടങ്ങി യത്‌ ആണ് നിങ്ങളുടെ കഥയുടെ പിറകെ നടക്കാൻ. ഇത് ഒരുമാതിരി ചെയ്റ്റ് ആയി പോയി കഥ യും ഇല്ല അത് പോകാട്ട് ഇടക് ഒന്ന് വന്ന് റിപ്ലൈ എങ്കിലും തന്നുടെ എന്റെ സ്വഭാവം മാറിയാൽ ഞാൻ അവിടെ വന്ന് തലും കേട്ടോ.
    (ചുമ്മാ ഒന്ന് പേടിപ്പിച്ചാൽ ചിലപ്പോൾ വീണ്ടും വന്നാലോ )

  4. Dona MK LOVER 4 EVER

    Athe vallandu sangadavundu tto bakki kadhakal koodi ivide post chey Mashe…please………

    1. Inni yeth story ?…. Ettathi and English rose allandu vere undo ?

      1. മഹാദേവൻ

        അരുന്ധതി, ദേവിചൈതന്യ

        1. ഹായ് ഓൾ, ഒരു കഥയുടെ ഡീറ്റെയ്ൽസ് പറഞ്ഞാൽ അത് എത് കഥ ആണെന്നും ആരുടെ ആണെന്നും പറഞ്ഞു തരാമോ?
          നായകൻ gulf ൽ നിന്നും വന്നിട് നാട്ടിൽ ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നു അവിടെ new joinee ആണ് നയിക. അവർ തമ്മിൽ friends ആകും, അവൻ പ്രൊപ്പോസ് ചെയ്യുമ്പോൾ അവൾ ദേഷ്യപ്പെട്ട് പോകും, പിന്നെ നായകൻ അച്ഛനുമായി ഒരിടത്തു പോകുമ്പോൾ അന്നവിടെ വെച്ച് അച്ഛന്റെ പഴയ friend നെ കാണുകയും അവരുടെ വീട്ടിൽ കയറാൻ പോകുമ്പോൾ നായിക വരികയും അവരെ അപമാനിച്ച വിടുകയും ചെയ്യും. പിന്നെ നായികയ്ക് തെറ്റ് മനസിലായി അവന്റെ വീട്ടിൽ മാപ്പ് പറയാൻ പോകുമ്പോൾ നായകൻ ദേഷ്യപ്പെട്ട് ഇറങ്ങിപോകും. അവൻ പോകുന്നത് ബാംഗ്ലൂർ അവന്റെ കസിന്റെ അടുത്തേക്കാണ്……
          ഇത് ഏതാണെന്ന് എന്ന് ഒന്ന് പറഞ്ഞു തരാമോ?

          1. ꧁ത്രയംബകേശ്വർ꧂

            അരുന്ധതി (മാലാഖയുടെ കാമുകൻ)

        2. Bro ee stories ethila vayikkan pattuka…?

  5. നിയോഗം മൂന്നു സീസണിന്റെയും pdf സെറ്റ് ആക്കി തരുമോ ബ്രോ

  6. God weapon നിയോഗത്തിൽ അല്ലാതെ വേറെ ഒരു കഥയിൽ കൂടി ഉണ്ട് എന്ന് പറഞ്ഞു അത് ഏതു കഥ ആണെന്ന് പറയാമോ

    1. ത്രിലോക്

      അറിയില്ല damon ?

      1. ഈ കഥയിൽ ആണ് ഒള്ളത്

    2. ആദിത്യഹൃദയത്തിൽ ആണൊന്നൊരു സംശയം

    3. ആദ്യതഹൃദയം (അഖിൽ).പക്ഷെ, mk നിയോഗത്തിൽ ആ ആയുധം കൊണ്ടുവന്നപ്പോൾ അഖിൽ ഒരു കമന്റ്‌ ആയി പറഞ്ഞു എന്നെ ഉള്ളു

  7. ?❤️?

  8. അപ്പു

    നിങ്ങൾക്ക് വേണ്ടി കാത്തിരിക്കാം

  9. Hello….
    കുറെ നാളുകൾക്ക് ശേഷം ആണ് ഒന്ന് ഈ സൈറ്റിൽ വന്നത്. യാത്ര ഒക്കെ കഴിഞ്ഞു വന്നിരുന്നു. എന്നിരുന്നാലും എഴുതാൻ സമയം കിട്ടാറില്ല എന്നുവേണം പറയാൻ. മറ്റു ചില ഹോബ്ബികൾ കയറികൂടിയിട്ടുണ്ട്.. ? എന്നെങ്കിലും സാഹചര്യം ഒത്തുവന്നാൽ എഴുതും. അത് നാളെ ആകാം മറ്റന്നാൾ ആകാം അല്ലെങ്കിൽ ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞും ആകാം.. ക്ഷമിക്കണം എന്നതിൽ ഉപരി മനസിലാകും എന്ന് കരുതുന്നു.. ആരെയും മറന്നിട്ടില്ല. മറക്കുകയും ഇല്ല.
    നാട്ടിലെ 9 മണി ആകാൻ ആയിട്ടുണ്ടാകും എന്നറിയാം എന്നാലും വിഷു ആശംസകൾ. ❤️
    സ്നേഹത്തോടെ, എംകെ ❤️❤️❤️

    Advanced Easter wishes. Bye for now. Take care, be happy and enjoy life while it lasts. Love ya all..
    സ്നേഹം ഫ്രം എംകെ and മെറിൻ തോമസ്.. ❤️?

    1. ❤️??

    2. മണവാളൻ

      ??

    3. സംഗീത്

      സന്തോഷമായി എംകെ ബ്രോ, യാത്ര എല്ലാം കഴിഞ്ഞ് സേഫായി രണ്ടാളും തിരിച്ചെത്തിയല്ലോ. അതു മതി.മെറിനോ എൻ്റെ സ്നേഹാന്വേഷണങ്ങൾ അറിയിച്ചേക്കണേ.

      സമയം കിട്ടുമ്പോൾ ഒരു പുതിയ epic level തിരിച്ചു വരവ് നടത്തുമെന്ന പ്രതീക്ഷയോടെ.

      ഹാപ്പി ഈസ്റ്റർ wishes.

      സംഗീത്

    4. Brotherrrrrrrr?

    5. Hi MK Happy vishu…
      KK ill undayirunna storys bakki koodi ivide upload cheyamo….. Athokke idakku vayikkunnathu aayirunnu … Missing aanu …. Ee request parikanikkum ennu pratheeshikkunnu…☺️

    6. ചേട്ടോ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. സമയം യാത്ര വേണം എങ്കിലും എടുത്തൊള്ളൂ ഒരു പ്രശ്നവും ഇല്ല. പുതിയ ഒരു കഥയുമായി വീണ്ടും കാണും എന്ന് വിശ്വസിക്കുന്നു ?

    7. Dona MK LOVER 4 EVER

      Ho vanno ooruthendi… athumathi ini adutha varavinayi kathirikkam

    8. Love You ?

    9. ഞങ്ങൾ വെയ്റ്റിംഗ് ആണ് ആ കഥകളക്‌ ആയി ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️❣️❣️❣️

    10. Dona MK LOVER 4 EVER

      Athe puthiyathezhuthanalle samayam vendathu ezhuthi theertha KKyil undayirunava ivide post cheyyamo

    11. ❤️❤️

    12. Mk നിങ്ങളുടെ പുതിയ സ്റ്റോറീസ് വന്നോ എന്ന് നോക്കാൻ മാത്രം ആണ് ഇടക്ക് ഇതിൽ ഒന്ന് കയറുന്നത്. നിങ്ങൾ എളുപ്പം ഫ്രീ ആകുമെന്നും അടുത്ത സ്റ്റോറിയുടെ പണിപ്പുരയിലേക്ക് എത്തും എന്നും കരുതുന്നു. Mk stories ❤️❤️❤️❤️❤️
      Still weitting

    13. ❤️

  10. Mk broiii please come back ?

  11. inni puyhiyya story enna post cheyyunne

  12. Dona MK Lover 4 ever

    Athe ariyanmelanjittu chothikkuva ningal ethu Calender anu nokkunathu 50days ennu paranju poyittu.. masam 4 kazhinju..aaa vazhikku ini himalayathil vallathum koodiyo..indhoosinem kananilla vayyanu paranjirunnu..ningal thirichu varum ennu predeekshichirikkunna orupadu perivide undu atleast comment sectionilenkilum vanittu po.. oru manasukathinu pleach….varuvooo…? Kallakamukana kandariyam…..??????

  13. മൃത്യു

    എവിടെയാടോ MK തന്നെ ഇപ്പോളൊന്നും ഇങ്ങോട്ട് കാണാനേയില്ലല്ലോ എവിടെയാടോ?
    മച്ചാന്റെ കഥകൾ ഇല്ലാതെ ഒരു സുഖമില്ലെടോ വൈഗയിൽ മൂക്കുംകുത്തി വീണതിനുശേഷം പിന്നെ അങ്ങോട്ട്‌ കട്ട ഫാൻബോയ് ആയിമാറി, പിന്നെ ഒറ്റ കഥപോലും വിട്ടുകളയാറില്ല എല്ലാം കാത്തിരുന്നു ചൂടോടുകുടി വായിച്ചുതീർക്കും. ഇപ്പോൾ തന്നെ എല്ലാ കഥകളും തന്നെ മിനിമം ഒരു 10 തവണ വായിച്ചു കഴിഞ്ഞിട്ടുണ്ടാകും!
    കാത്തിരിക്കുന്നു MK!,മച്ചാന്റെ തീപാറും കഥകൾകായി ?
    കാത്തിരിക്കുന്നു മകനെ തിരുച്ചു വരൂ…….

Comments are closed.