“മേലാകെ വിയർപ്പാണ്. അച്ഛൻ പോയി കുളിക്കട്ടെ.”
അയാൾ അടുക്കളയിലേക്ക് നടന്നു.
“നിങ്ങക്ക് ഒരു ചെരുപ്പും കൂടി വാങ്ങിയാലെന്താ. അതുവരെ പോയതല്ലേ. ഒരു നല്ല ഷർട്ടും”
ഭാര്യ അയാളുടെ പഴക്കം ചെന്ന സ്ലിപ്പർ കയ്യിലെടുത്തു നോക്കിക്കൊണ്ട് ചോദിച്ചു.
“എല്ലാം തീർന്നു.”
അയാൾ കുളിമുറിയിൽ കയറുന്നതിനിടയിൽ പറഞ്ഞു.
“പാല്, കേബിൾ, പലചരക്കു കടയിലെ പറ്റ് , വീട്ടു വാടക, കറന്റ്. ഇതിനൊക്കെ എന്തു ചെയ്യും “
അവർ സ്വയം ആധി പൂണ്ടു.
“അതിന് മാറ്റി വെച്ചിട്ടുണ്ട്.”
കുളിമുയിലെ വെള്ളം വീഴുന്ന ഒച്ചയിൽ അവ്യക്തമായ ശബ്ദത്തോടെ അയാൾ വിളിച്ചു പറഞ്ഞു.
കുളി കഴിഞ്ഞു വന്നപ്പോൾ ഭാര്യ തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസുമായി അയാൾ വരാന്തയിൽ വന്നിരുന്നു.
പുറം പകുതിയും കീറി തുടങ്ങിയ അയാളുടെ പേഴ്സ് കയ്യിലെടുത്തു. അതിൽ മിച്ചമുള്ള നോട്ടുകൾ എണ്ണി നോക്കി.
ഒരു നെടുവീർപ്പോടെ വിദൂരതയിൽ കണ്ണു നട്ടു.
അരികത്തു വെച്ചിരിക്കുന്ന കൃഷ്ണന്റെ ചിത്രത്തിലേക്കൊന്ന് പാളി നോക്കി. അപ്പോഴും ചിരി തന്നെയാണ് ആ മുഖത്ത്.
അടുത്ത് വെച്ചിരിക്കുന്ന വിളക്കെണ്ണയുടെ കുപ്പിയിലും നോട്ടം വീണപ്പോൾ ഓർത്തു. വിളക്കെണ്ണ തീർന്നു.
വാങ്ങണം. വാങ്ങാം….
അയാൾ ഭഗവാനെ നോക്കി ചിരിച്ചു.
ഇനി കാത്തിരിപ്പിന്റെ കാലമാണ്. ഒരുമാസം ചെയ്യാനുള്ളതും. വാങ്ങാനുള്ളതുമായ കാര്യങ്ങൾ മനസ്സിലിട്ട് കണക്കു കൂട്ടും.
അതെല്ലാം തെറ്റുമ്പോൾ വിഷമം തോന്നും എന്നാലും കൂട്ടി കിഴിച്ചു അയാൾ കാത്തിരിക്കും.
വിരലിൽ എണ്ണി നോയമ്പ് നോറ്റിരിക്കും.ലോകം മുഴുവൻ വാങ്ങാനല്ല. തന്റെ കുട്ടികളെ ഇന്നത്തെ പോലെ സന്തോഷിപ്പിക്കാൻ. അവരുടെ ചിരിയൊന്ന് കാണാൻ. എന്നിട്ട് തനിക്കും ഭാര്യയ്ക്കും ആവശ്യമുള്ളതെല്ലാം അടുത്ത മാസം വാങ്ങാം എന്ന പ്രതീക്ഷയോടെ.
അടുത്ത ശമ്പള ദിവസ്സത്തിനായി.
ദേവദേവ…..
ഓർമകൾ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി….
ഒരുവിധം എല്ലാ സാധാരണക്കാരുടെയും വീട്ടിലെ അവസ്ഥ… ഞാൻ കുറെ കുറ്റപ്പെടുത്തിയിരുന്നു അപ്പനെ… തിരിച്ചറിവ് വന്നപ്പോ അത് തിരുത്താൻ മാത്രം പറ്റുന്നില്ല… ഇന്ന് അത് മനസ്സിൽ കിടന്നു ഒരുപാട് നീറ്റൽ ഉണ്ടാക്കുന്നു…
♥️♥️♥️♥️♥️♥️♥️♥️
സ്വജീവിതം തന്നെ ആണോ? എന്തായാലും കലക്കി
ജീവിതം ഒക്കെ വരച്ചു കാണിച്ചു എന്നത് പിലെ പാറേണ്ടിരിക്കുന്നു ഓരോ സാധാരണക്കാരന്റെയും ജീവിതത്തോട് യാഥാർഥ്യം തോനുന്നു ഇഷ്ടായി കഥ
സ്നേഹത്തോടെ റിവാന ?
❣️❣️❣️
മുൻപ് ഒരു കവിത വായിച്ചിരുന്നു, തന്റെ വരുമാനമനുസരിച്ചോരു വരവ്, ചെലവ് കണക്ക്. അതിൽ മൂന്നു സിഗരറ്റ് ഒരു ദിവസം അതിൽ ആരെങ്കിലും ഒന്നിനു കൈ നീട്ടിയാൽ തന്റെ ബാലൻസ് ഷീറ്റ് തെറ്റും.
ഒരു സാധാരണക്കാരൻ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് അതിൽ തന്റെ വയറുമാത്രമേ പിടിച്ചു കേട്ടാൻ കഴിയു എന്ന ധാരണ കുടുംബനാഥനുണ്ട്.
വളരെ മനോഹരമായി പ്രാരാബ്ദം വരച്ചു കാട്ടി, സൂപ്പർ എഴുത്ത്… ആശംസകൾ…
നന്ദി സഹോ. ഏറെക്കുറെ ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവുമായും ഈ കഥ ബന്ധപ്പെട്ടിരിക്കുന്നു
ഒരുപാട് സ്നേഹം ❤️❤️❤️
oru kudubathe muzuvan ee cheriya kadhayitude kattithannu….ente ente achan chelutiya swaadheenam cheruthonnum alla….ente achan aanu ente hero…
നമ്മുടെയെല്ലാം ആദ്യത്തെ superhero നമ്മുടെ അച്ഛൻ തന്നെയാണ് സഹോ
❤️❤️❤️
❤️❤️❤️❤️❤️❤️?
Anubhavamaanu bro
Veetil kandittund
Orupad…
Dear Harshan
Is it so ? Hmmm.
Regards.
VOM
Vom
Anubhavangal athezhuthumbo feel koodum…..
Anubhavangal anubhavichavarkk athu vayikkimbolum feel undakum..
Vom num athupole alle…
അച്ഛൻ. അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഇടയിൽ പലരും മറന്നു പോകുന്നൊരു വലിയ നോവ്.❤️❤️
എന്റെ ലോകമാണ് എന്റെ അച്ഛൻ
ഒത്തിരി ഇഷ്ടമായീട്ടോ……. ശരിക്കും ഒരു സാധാരണ കുടുംബത്തിന്റെ ജീവിതം അതേപോലെ വരച്ചു കാട്ടിയിരിക്കുന്നു…
Lov u a lot ????
നന്ദി സഹോ.
ഒത്തിരി സ്നേഹം ❤️❤️❤️
???????
ഇതെന്താപ്പോ ഇവിടെ ??
അടിപൊളി മുത്തെ ഒരുപാട് ഇഷ്ട്ടമായി ഈ കഥ
തന്റെ ശരീരത്തിൽ നിന്ന് പൊടിയുന്ന ഓരോ വിയർപ്പ് തുള്ളിയും കുടുബത്തോട് ഉള്ള സ്നേഹമാണ് ♥️
അച്ഛന് തുല്യം അച്ഛൻ മാത്രം
സ്നേഹത്തോടെ
♥️♥️♥️
നന്ദി സഹോ ❤️❤️
???
❤️❤️❤️
മധ്യവർഗ ജീവിതങ്ങളുടെ ഒരു പ്രതിനിധിയായി ഇതിലെ അച്ഛൻ കഥാപാത്രത്തെ കാണാം
നല്ലൊരു ജീവിത ഗന്ധിയായ കഥ.ഇഷ്ടമായി ??
നന്ദി സഹോ ❤️❤️❤️
❤❤❤
❤️❤️
❤️❤️
?
❤❤❤
തെണ്ടിപ്പർകി മത്തങ്ങാ തലയൻ
എന്റെ റവ എന്തൊക്കെ ആണ് ഈ പറയുന്നത്.
പസ്റ്റ് ഞാനടിക്കും ന്ന് പറഞ്ഞിട്ട് നീ പസ്റ്റടിച്ചില്ലേ ബ്ലഡി ബർഗർ
ഞാൻ കണ്ടില്ല i ആം the സോറി അളിയാ
???
അല്ലാ ഒൻ ചെയ്ത കണ്ടോ
എന്നാലും കുഞ്ഞി ഇങ്ങനെ പറയരുതായിരുന്ന്… നമ്മടെ വൈറസ് അല്ലേ…