വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

“അപ്പോൾ ഇതാണ് രഹസ്യങ്ങളുടെ കലവറ..”

അയാൾ മെല്ലെ പറഞ്ഞുകൊണ്ട് വീട്ടിലേക്ക് ഒന്ന് നോക്കി..

അടയുന്ന ഗേറ്റിന്റെ ഇടയിൽ കൂടെ അയാൾ വലിയൊരു പൂന്തോട്ടവും അല്പം മാറി പുറകിലേക്ക് വലിയൊരു വെളുത്ത പെയിന്റ് അടിച്ച വീടും കണ്ടു. ഒരു മിന്നായം പോലെ മാത്രം..

ചുറ്റിനും വലിയ മതിൽ. അകത്തേക്ക് ഒരു നോട്ടം പോലും എത്തുന്നില്ല..

അകത്ത് സെക്യൂരിറ്റി ഉണ്ടെന്ന് തോന്നി..

ജോഷ് ബൈക്കിൽ കയറി.

ബൈക്ക് തിരിച്ചു പാഞ്ഞു പോയപ്പോൾ അകത്ത് അത് സിസിടിവി മോണിറ്ററിൽ കണ്ടുകൊണ്ടിരുന്ന വൈഷ്ണവി ഫോൺ എടുത്ത് ആരെയോ വിളിച്ചു..

“നീ പറഞ്ഞത് ശരിയാണ്.. അയാൾക്ക് എന്തോ ഒരു ഉദ്ദേശം ഉണ്ട്..”

അവൾ അത് മാത്രം പറഞ്ഞു ഫോൺ വച്ചപ്പോൾ പുറകിൽ നിന്നും രണ്ട് കൊച്ചു കൈകൾ അവളെ ചുറ്റിവരിഞ്ഞു..

“അമ്മേടെ സ്വത്തെ…”

വൈഷ്ണവി ഫോൺ ബെഡിലേക്ക് ഇട്ട് വെട്ടി തിരിഞ്ഞ് പുറകിൽ കൂടെ വന്നു അവളെ കെട്ടിപിടിച്ച കൊച്ചു കാന്താരിയെ കോരി എടുത്തു തെരുതെരെ ഉമ്മ വച്ചു..

“കള്ളിപ്പെണ്ണേ..”

വൈഷ്ണവി അവളെ എടുത്തു ഹാളിലേക്ക് ചെന്നു..

“അവൾ അമ്മയെ പറ്റിക്കാൻ ഒളിഞ്ഞിരുന്നതാ…”

ജാനുവമ്മ എന്ന് വിളിക്കുന്ന വൈഷ്ണവിയുടെ വിശ്വസ്ഥയായ ജോലിക്കാരി അവിടേക്ക് വന്നുകൊണ്ട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“ആണോ വാവേ..? അമ്മയെ പറ്റിക്കാൻ ആണോ ഒളിഞ്ഞിരുന്നത്..?”

അവൾ കൊഞ്ചാലോടെ മകളോട് ചോദിച്ചു..

“ആം.. അമ്മയെ പറ്റിച്ചാൻ…”

അവൾ വെളുക്കെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോൾ വൈഷ്ണവി അവളെ ഇക്കിളിയാക്കി ചിരിച്ചു..

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.