വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

കായൽ കരയിൽ ആയിരുന്നു അവർ..

അവൾ ഭദ്രയെ ഒന്ന് നോക്കി..

അന്നും ഇന്നും കൂടെ നിൽക്കുന്നവൾ ആണ്‌..

കൂടപ്പിറപ്പിനെ പോലെ..

“ചോദിച്ചത് കേട്ടില്ലേ..?”

അവൾ ദേഷ്യത്തിൽ ആണെന്ന് കണ്ട വൈഷ്ണവി അവളുടെ അടുത്തേക്ക് ചെന്നു..

“എന്തിനാ ഇത്രക്ക് ദേഷ്യം..?”

അവൾ പതിയെ അവളുടെ കൈ കവർന്നു..

“നിന്റെ ജീവിതം ഇങ്ങനെ ആയതിൽ എനിക്കും പങ്കുണ്ട്..

അന്ന് ഒരുപക്ഷെ ഞാൻ മുൻകൈ എടുത്തിരുന്നു എങ്കിൽ.. നീ ഇങ്ങനെ ഒറ്റക്ക്…ആവില്ലായിരുന്നു…”

അവസാനം ആയപ്പോഴേക്കും ഭദ്രയുടെ തൊണ്ട ഇടറിപ്പോയി..

വൈഷ്ണവി ഒന്നും മിണ്ടിയില്ല..

“എനിക്ക് നീ ഇല്ലേ ഭദ്ര..?”

അവൾ തിരിച്ചു ചോദിച്ചു..

“അതല്ല ഞാൻ പറഞ്ഞത്.. ഒരു കുടുംബജീവിതം നിനക്ക് വേണ്ടേ.. ഇങ്ങനെ നീറി നീറി.. ജീവിക്കണോ..? പോയവർ ആരും തിരിച്ചു വരില്ല വൈഷ്ണു..”

ഭദ്ര സങ്കടത്തോടെ പറഞ്ഞു..

“പോയത് അല്ലല്ലോ.. പറഞ്ഞു വിട്ടത് അല്ലെ..?”

വൈഷ്ണവിയുടെ സ്വരം മുറുകിയിരുന്നു..

ഭദ്രക്ക് അതിന് കൊടുക്കാൻ ഉത്തരം ഒന്നും ഇല്ലായിരുന്നു..

“ആം ഹാപ്പി.. ഐ ഹാവ് വാട്ട്‌ ഐ ലവ്.. അതു മതി എനിക്ക്.. വേറെ ഒന്നും എനിക്ക് വേണ്ട..”

വൈഷ്ണവി അത് പറഞ്ഞു വേഗത്തിൽ നടന്നു ചെന്ന് അവളുടെ കാറിൽ കയറി..

അവൾ അത് മുൻപോട്ട് എടുത്തു..

അല്പം ദൂരം പോയപ്പോൾ മുൻപിൽ വലിയൊരു നീല നിറം ചാർത്തിയ ഗേറ്റ് കണ്ടു..

വൈഷ്ണവം എന്ന ബോർഡ് വച്ച ഗേറ്റ് അവളുടെ വണ്ടി അടുത്ത് ചെന്നപ്പോൾ തനിയെ തുറന്നു..

അവളുടെ കാർ അകത്തേക്ക് പോയപ്പോൾ അല്പം മാറി പുറകിൽ ഉണ്ടായിരുന്ന ബൈക്കിൽ നിന്നും ജോഷ് ഇറങ്ങി..

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.