വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

അവർ ഒരുമിച്ചു എടുത്ത ബിൽഡിങ്ങിലേക്ക് വൈഷ്ണവിയുടെ പുതിയ ഓഫീസും ജോസെഫിന്റെ ഓഫീസും ഷിഫ്റ്റ്‌ ചെയ്തു..

ജോസഫ് അവളുമായി കുറച്ചുകൂടെ കൂട്ട് ആവുകയും ചെയ്തു.

എന്നാലും വൈഷ്ണവി അയാളെ അധികം അടുപ്പിക്കുന്നില്ലായിരുന്നു..

“വൈഷ്ണവിയുടെ ഭർത്താവ്..? എവിടെയാണ്.. നിങ്ങൾക്കിടയിൽ എന്ത് സംഭവിച്ചു..?”

ഒരു ദിവസം ജോസഫ് പെട്ടെന്ന് അവളോട്‌ ചോദിച്ചു..

പെട്ടെന്ന് അവളുടെ മുഖം മാറിയതും കണ്ണിൽ വെള്ളം നിറഞ്ഞതും അയാൾ ശ്രദ്ധിച്ചു..

“സോറി.. അറിയാതെ ചോദിച്ചു പോയതാണ്..”

അയാൾ ക്ഷമ ചോദിച്ചു വേഗം അവിടെ നിന്നും പോയി..

അവൾ അവിടെ തല കുനിച്ചു ഇരുന്നു.. കണ്ണിൽ നിന്നും ജലം കുത്തി ഒഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..

“എല്ലാം എന്റെ തെറ്റാണ്..”

അവൾ കുനിഞ്ഞിരുന്നു കരഞ്ഞു..

•••

“ഹലോ ഭദ്ര..”

ഒരു ഷോപ്പിംഗ് മാളിലെ പാർക്കിങ്ങിൽ നിന്നും കാറിലേക്ക് കയറുമ്പോൾ ആണ് ഭദ്രയെ ആരോ വിളിച്ചത്.

അവൾ തിരിഞ്ഞു നോക്കി.

ജോസഫ് ആയിരുന്നു അത്..

“ഹേയ്.. എന്താ ഇവിടെ..?”

അവൾ ഡോർ അടച്ചു കാറിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു.

“എനിക്ക് വൈഷ്ണവിയുടെ ഭർത്താവിനെപ്പറ്റി അറിയാൻ.. സോറി ഐ നോ.. പക്ഷെ അങ്ങനെ പിന്മാറാൻ ഞാൻ ഒരുക്കം അല്ല. ഇഷ്ടപ്പെട്ടു പോയി.. അവൾ ആണെങ്കിൽ ഒരു അവസരം തരുന്നതും ഇല്ല..”

ജോസഫ് അത് പറഞ്ഞപ്പോൾ ഭദ്ര കണ്ണ് വിടർത്തി അയാളെ നോക്കി.

“അവൾക്ക് ഒരു മകൾ ഉണ്ട്..”

“യെസ്.. അറിയാം. അതെനിക്ക് പ്രശ്നം ഉള്ള കാര്യം അല്ല..”

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.