വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

അവൾ അല്പം പുച്ഛത്തോടെ ആണ്‌ അത് പറഞ്ഞത്..

“അറിയില്ല എന്ന് പറഞ്ഞാൽ.. ഒഫീഷ്യൽ ആയിട്ട് അല്ലെങ്കിലും വിവാഹം കഴിഞ്ഞു എന്നറിയാം. എന്നാൽ അത് അധിക കാലം നീണ്ടു നിന്നില്ല എന്നും അറിയാം..”

അയാൾ പറഞ്ഞു നിർത്തി..

അവൾ ഒന്നും മിണ്ടിയില്ല.

“മ്മേ..”

ആ വിളി കേട്ടപ്പോൾ പെട്ടെന്ന് അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതും അവൾ വെട്ടി തിരിഞ്ഞു ഓടി വന്ന പെൺകുട്ടിയെ വാരി എടുക്കുന്നതും ഒരു ഞെട്ടലോടെ ആണ്‌ അയാൾ കണ്ടത്..

അവളുടെ പുറകിൽ സാരി ഉടുത്ത ഒരു പെണ്ണിനേയും അയാൾ ശ്രദ്ധിച്ചു..

“ഇവളെന്നെ നന്നായി ഒന്ന് വട്ടം ചുറ്റിച്ചു..”

ഭദ്ര ചിരിയോടെ പറഞ്ഞു വൈഷ്ണവിയുടെ ഒക്കത്ത് ഇരുന്നു അവളെ നോക്കുന്നവളുടെ കവിളിൽ ഒന്ന് പിച്ചി.

“ഇത്..?”

ജോസഫ് സംശയത്തോടെ ചോദിച്ചു.

“എന്റെ മകൾ ആണ്‌. അപൂർവ.., പറഞ്ഞു വിട്ട ആൾക്കും നിങ്ങൾക്കും ഇത് അറിയില്ല അല്ലെ..?”

അവൾ അത് ചോദിച്ചപ്പോൾ ജോസഫ് മുഖം കുനിച്ചു.

“ഓ ഇതാണ് അല്ലെ അപ്പോൾ പുതിയ ബിസിനസ് പാർട്ണർ..?”

ഭദ്ര ചിരിയോടെ അത് ചോദിച്ചപ്പോൾ ജോസഫ് പെട്ടെന്ന് തിരിഞ്ഞു വേഗത്തിൽ നടന്നു പോയി..

വൈഷ്ണവി ചിരിയോടെ അവളെ നോക്കി..

“കുട്ടിയെ കണ്ടപ്പോ തീർന്നോ പ്രേമം..?”

“മിക്കവാറും..”

അവർ രണ്ടുപേരും ചിരിച്ചപ്പോൾ എന്തിനാ എന്നറിയാതെ വാവയും പൊട്ടി പൊട്ടി ചിരിച്ചു..

•••

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു..

ജോസഫ് അവളുമായുള്ള ബിസിനസ് ഡീൽ അവസാനിപ്പിച്ചില്ലായിരുന്നു. അതെല്ലാം അതിന്റെ മുറക്ക് നടന്നു.

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.