വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

വൈഷ്ണവം 8

മാലാഖയുടെ കാമുകൻ

Previous Part


വർഷങ്ങൾക്ക് ശേഷം..

വൈഷ്ണവം എന്റർപ്രൈസ് എന്ന ബോർഡിലെ സ്വർണ ലിപികളിൽ നോക്കി എന്തോ ആലോചിച്ചു നിന്നതായിരുന്നു ജോഷ് ഇമ്മാനുവൽ..

“സർ.. മേഡം വരുന്നുണ്ട്..”

അവളെ കാത്ത് നിന്നിരുന്ന പെൺകുട്ടി അയാളുടെ അടുത്ത് വന്നു നിന്നു പുഞ്ചിരിയോടെ പറഞ്ഞു..

“ഓക്കേ..”

ജോഷ് പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി.

ഗേറ്റ് കടന്ന് ഒഴുകി വന്ന ചുവന്ന നിറമുള്ള മേഴ്‌സിഡെസ് ബെൻസ് സി ക്ലാസ് കാറിൽ നിന്നും ഇറങ്ങി വന്നവളെ കണ്ടു ജോഷ് ഒരു നിമിഷം നിന്നു.

പർപ്പിൾ നിറത്തിൽ സ്വർണ വരകളുള്ള ജോർജറ്റ് സാരി ഉടുത്തു നീളമുള്ള ബ്രൗൺ നിറമിടിച്ച മുടി പോണി കെട്ടി വേഗത്തിൽ വരുന്നവൾ..

ഒരു കൊച്ചു മാല മാത്രം കഴുത്തിൽ. വേറെ ഒരു ആഭരണങ്ങളും ഇല്ല..

അവൾ വേഗത്തിൽ അകത്തേക്ക് നടന്നു വന്നു.

“ഗുഡ് മോർണിംഗ് മാം. പ്ലീസ് മീറ്റ് മിസ്റ്റർ ജോഷ്.. ഫ്രം ജോഷുവ എക്സ്പോർട്സ്..”

പെൺകുട്ടി അവളെ വിഷ് ചെയ്ത് ജോഷിനെ അയാൾക്ക് പരിചയപ്പെടുത്തി.

“പ്ലീസ് കം..”

അവൾ ഒരു കൊച്ചു പുഞ്ചിരി പോലും ഇല്ലാതെ അത് പറഞ്ഞു ജോഷിനെ അകത്തേക്ക് വിളിച്ചു.

ജോഷ് ഒന്ന് നിന്ന ശേഷം അവൾ കയറിപോയ എംഡി എന്ന ബോർഡ്‌ വച്ച റൂമിലേക്ക് ചെന്നു.

അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു..

“പ്ലീസ് സിറ്റ് മിസ്റ്റർ ജോഷ്..”

അവൾ അയാളെ ഒന്ന് നോക്കി അത് പറഞ്ഞപ്പോൾ ജോഷ് അവിടെ ഇരുന്നു.

ഗൗരവം നിറഞ്ഞ മുഖം.. അയാൾ അവളുടെ മുൻപിൽ ഇരുന്ന നെയിം ബോർഡിലേക്ക് ഒന്ന് നോക്കി..

“വൈഷ്ണവി”

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.