വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

അവൾ അരികെ വന്നു വിഷ്ണുവിനോട് അത് ചോദിച്ചപ്പോൾ ഭദ്രയും ജോഷും അവളെ തന്നെ ശ്രദ്ധിച്ചു നോക്കി..

ഇരുനിറമുള്ള ഒരു സുന്ദരി.. വശ്യതയുള്ള ചിരി..

“അപ്പോൾ ഞാൻ പോകുന്നു.. വേറെ ഒന്നും ഇല്ലല്ലോ..?

എനിക്ക് ഇവളെ ചെക്അപ്പിന് ഒന്ന് കൊണ്ട് പോകണം..

അടുത്ത മാസം ആണ് ഡേറ്റ്.. ഇവളെപ്പോലെ ഒരു സുന്ദരി പെൺകുട്ടിയെ ആണ്‌ എനിക്ക് വേണ്ടത്..”

അവൻ അത് പറഞ്ഞപ്പോൾ അവൾ അവന്റെ കവിളിൽ പിടിച്ചു കുലുക്കി അവരോടു ഒന്ന് ചിരിച്ചു മെല്ലെ പുറത്തേക്ക് നടന്നു..

“പോകാം..?”

അത് കേട്ടപ്പോൾ ഭദ്ര ജോഷിനെ നോക്കി..

അവനും ഓക്കേ പറഞ്ഞു അവർ എഴുന്നെറ്റ് കൈ കഴുകി..

അതിന് ശേഷം പുറത്തേക്ക് വന്നു.

ജോഷ് പൈസ കൊടുക്കാൻ നോക്കി എങ്കിലും അവൻ അതിന് സമ്മതിച്ചില്ല..

“ഇനിയും കാണാം..”

അവൻ ഭദ്രയോട് പറഞ്ഞുകൊണ്ട് നടന്നു ജീപ്പിൽ കയറി.

ആ പെൺകുട്ടി നേരത്തെ ജീപ്പിൽ കയറിയിരുന്നു..

അത് അകന്ന് പോയപ്പോൾ ഭദ്ര അതൊന്ന് നോക്കി നിന്നു..

“വൈഷ്ണവി….അവൾ അറിയണ്ട..ഒന്നും..”

ജോഷ് അത് പറഞ്ഞു അല്പം മാറി നിർത്തിയിരുന്ന ബൈക്കിൽ കയറിയപ്പോൾ ഭദ്ര അവളുടെ കാറിൽ കയറി..

•••

“യാര് അത്..?”

വിഷ്ണു ജീപ്പ് ഓടിക്കുന്നത് നോക്കി റോസാചെമ്പകം ചോദിച്ചു..

“അത് വന്ത് ഏൻ മുൻ പൊണ്ടാട്ടിയുടെ ഫ്രണ്ട്.. ഭദ്ര..”

അവൻ ചിരിയോടെ അത് പറഞ്ഞപ്പോൾ അവൾ അവനെ സംശയത്തിൽ നോക്കി.

“എതുക്ക് വന്തേ..?”

“നീ ഏൻ പൊണ്ടാട്ടിയ നിനച്ചു അത് കൺഫേം പണ്ണറുക്ക് താൻ..”

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.