വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

“ഇഡലി സാമ്പാർ ഒഴിക്കട്ടെ..?”

അവന്റെ മറുചോദ്യം അതായിരുന്നു.. ജോഷ് അറിയാതെ പ്ലേറ്റ് മുൻപിലേക്ക് നീക്കി വച്ചു.
നല്ല രുചി ഉണ്ടായിരുന്നു ഭക്ഷണം..

വിഷ്ണു പുഞ്ചിരിയോടെ ഇഡലി വീണ്ടും വിളമ്പി അതിൽ സാമ്പാർ ഒഴിച്ച് അവനെ നോക്കി..

“വിഷ്ണു ഒന്നും പറഞ്ഞില്ല..?”

“പണം.. അത് ഉണ്ടാക്കാൻ അല്ലെ..? എന്നിട്ട് എന്ത് കാര്യം..? ഒരിക്കൽ ഒത്തിരി ബാങ്ക് ബാലൻസും എല്ലാം ഉണ്ടായിട്ടും അനാഥനെ പോലെ ഒരു പെണ്ണിനേയും കൊണ്ട് കൂലിപ്പണി എടുത്ത് ജീവിക്കേണ്ടി വന്നിട്ടുണ്ട്..

അത് വച്ച് നോക്കിയാൽ സ്വർഗം ആണ്‌ ഇവിടം..

ഇവിടെ എന്നെ ജോലിക്കാരൻ ആയിട്ട് ഒന്നുമല്ല കാണുന്നത്.. അത് മതി..”

അവൻ പറഞ്ഞത് കേട്ടപ്പോൾ ഭദ്രക്ക് ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങാത്ത അവസ്ഥ ആയി..

എന്നാലും അവൾ ബുദ്ധിമുട്ടി കഴിച്ചു..

അവളെപ്പറ്റി ഒരു വാക്ക് പോലും അവൻ ചോദിക്കുന്നില്ലല്ലോ എന്നായിരുന്നു അവളുടെ ചിന്ത..

എങ്ങനെ ചോദിക്കാനാണ് എന്ന ഉത്തരവും അവളെ തേടി വന്നു.. എല്ലാം അവസാനിപ്പിച്ചവൾ അല്ലെ അവൾ.. അതിന് സപ്പോർട് കൊടുത്തത് താനും..

“അപ്പോൾ ഇനിയുള്ള ലൈഫ് ഇവിടെ എന്നു ഉറപ്പിച്ചോ..?”

ജോഷ് വീണ്ടും ചോദിച്ചു.

“അറിയില്ല.. ഒരു മാറ്റം വേണം എന്ന് തോന്നിയാൽ മാറും.. അത് തന്നെ..”

അവൻ അത് പറഞ്ഞപ്പോൾ ആണ്‌ അകത്ത് നിന്നും അവർ അന്ന് കണ്ട ഗർഭിണിയായ പെൺകുട്ടി ഇറങ്ങി വന്നത്.

ഇളം മഞ്ഞ സാരി ആയിരുന്നു അവളുടെ വേഷം.. നീളമുള്ള മുടിയിൽ മുല്ല പൂവ്..

“പോകലാമാ..?”

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.