അത് കേട്ടപ്പോൾ ഭദ്ര കണ്ണുകൾ മുറുക്കി അടച്ചു.
“ഫാമിലി ലൈഫ്..?”
ജോഷ് അടുത്ത ചോദ്യം എറിഞ്ഞപ്പോൾ വിഷ്ണു ചിരിച്ചു..
“യെസ്.. എനിക്കൊരു ഭാര്യ ഉണ്ട്..”
അവൻ അത് പറഞ്ഞപ്പോൾ തിരുനെറ്റിയിൽ ഒരു മിന്നൽ പതിച്ചത് പോലെയാണ് ഭദ്രക്ക് തോന്നിയത്..
അവൾ ജോഷിനെ ഒന്ന് പാളി നോക്കി.. അവന്റെ മുഖവും ഒന്ന് മാറി..
പ്രതീക്ഷിച്ചത് ആണെങ്കിലും കേട്ടപ്പോൾ അവർക്ക് അത് ഉൾക്കൊള്ളാൻ ആയില്ല..
“വെറുതെ വന്നതാണോ കാണാൻ..?”
വിഷ്ണു ചോദിച്ചപ്പോൾ ഭദ്ര തലകുലുക്കി.. നിറഞ്ഞ കണ്ണുകളോടെ..
ആണെന്ന് ഉള്ള അർത്ഥത്തിൽ..
“ഭക്ഷണം കഴിച്ചിട്ട് പോകാം.., നല്ല ഫുഡ് ആണ് ഇവിടുത്തെ.. സ്വന്തം പോലെ ആയതുകൊണ്ട് പറയുന്നത് അല്ല കേട്ടോ..”
അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടിയില്ല.
അവൻ അവരെ വിളിച്ചു അകത്തേക്ക് ചെന്ന് ഒരു ടേബിളിൽ ഇരുത്തി.
“വിഷ്ണുവിന്റെ അമ്മയും അച്ഛനും കാണാൻ വന്നിരുന്നു..”
ഭദ്ര അവൻ വിളമ്പിക്കൊടുത്ത സാമ്പാറും ഇഡലിയും കഴിക്കുമ്പോൾ പതിയെ പറഞ്ഞു.
“അഹ് എന്റെ പേരിൽ കുറച്ചു സ്ഥലം എന്തോ ഉണ്ടായിരുന്നു..
അത് തിരിച്ചു വാങ്ങാൻ ആകും. ഞാൻ വരുന്നുണ്ട് ഒരു ദിവസം എന്ന് പറഞ്ഞേക്ക്.. കാണുകയാണെങ്കിൽ..അല്ലേൽ ഞാൻ നേരിൽ പൊയ്ക്കോളാം..”
അവൻ വളരെ നിസ്സാരമായി അത് പറഞ്ഞപ്പോൾ തന്നെ അവന്റെ മനസ്സിൽ നിലവിൽ ആരും ഇല്ല എന്ന് അവർക്ക് തോന്നി..
അത്രക്ക് അനുഭവിച്ചിട്ടുണ്ടാകും..
ഇപ്പോൾ ഒരു വേലക്കാരനെ പോലെ.. എവിടെ എത്തേണ്ടവൻ ആയിരുന്നു..
അതിൽ തനിക്കും ഒരു പങ്ക് ഉണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ ഭദ്രക്ക് വല്ലാതെ പൊള്ളി..
“വിഷ്ണു നല്ല ക്വാളിഫിക്കേഷൻ ഒക്കെ ഉള്ളതല്ലേ.. നല്ല ജോലി നോക്കിക്കൂടെ..? ഭദ്ര വിചാരിച്ചാലും ഞാൻ വിചാരിച്ചാലും അത് സാധിക്കും..”
ജോഷ് പറഞ്ഞത് കേട്ടപ്പോൾ വിഷ്ണു ചിരിച്ചു..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro