ജോഷ് മുൻപോട്ട് കയറി അത് പറഞ്ഞപ്പോൾ വിഷ്ണു ഒന്ന് ആലോചിച്ചു..
“മ്മ്മ് വേഗം വേണം.. എനിക്ക് വേറെ പണിയുണ്ട്..”
അവൻ അത് പറഞ്ഞു ഇറങ്ങി പുറത്തേക്ക് നടന്നപ്പോൾ അവരും പുറകെ ചെന്നു.
റോഡിന്റെ അപ്പുറം എത്തി.
“ഇനി പറ.. ഇവിടെ നിന്നും പോയി തരണോ..?”
വിഷ്ണു കൈകെട്ടി തളിർത്ത് നിൽക്കുന്ന വെപ്പ് മരത്തിൽ ചാരി നിന്നു.
ഭദ്രക്ക് ഒന്നും പറയാൻ കിട്ടിയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..
“ഓഹ് ഭദ്രക്ക് കരയാൻ ഒക്കെ അറിയുമോ..? പണ്ടത്തെ ഭദ്ര ഭീഷണിയുടെ ആൾ ഒക്കെ അല്ലായിരുന്നോ..? അല്ല കാലം മാറ്റം വരുത്തുമല്ലോ അല്ലെ..?”
വിഷ്ണു പുഞ്ചിരിയോടെ ചോദിച്ചത് കേട്ടപ്പോൾ ഭദ്ര അവനെ നോക്കി കണ്ണ് തുടച്ചു.
“വിഷ്ണു എങ്ങനെ ഇവിടെ…?”
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്. അത് മനുഷ്യന്റെ രൂപത്തിൽ ആണെന്ന് മാത്രം..”
അവൻ അത് പറഞ്ഞു ആ ഹോട്ടലിലേക്ക് നോക്കി..
അവിടെയാണ് അവന്റെ എല്ലാം എന്ന് അവർക്ക് മനസിലായി..
“ഈ വഴിയേ പോയപ്പോൾ കണ്ടു.. അപ്പോഴാണ് ഒന്ന് വന്ന് കാണാം എന്ന് തോന്നിയത്..”
ഭദ്ര പതിയെ പറഞ്ഞപ്പോൾ വിഷ്ണു ഒന്ന് അമർത്തി മൂളി.
“കണ്ടില്ലേ.. കൂടുതൽ അറിയാൻ എനിക്ക് വേറെ വിശേഷം ഒന്നും ഇല്ല.. ഇനി പൊയ്ക്കോളൂ..”
അവൻ ഒരു ദയവും ഇല്ലാത്ത രീതിയിൽ പറഞ്ഞപ്പോൾ ഭദ്രക്ക് വിഷമം തോന്നി..
പക്ഷെ അവനെ തെറ്റ് പറയാൻ പറ്റില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
“ക്ലോസ് ചെയ്ത ചാപ്ടറുകൾ അങ്ങനെ തന്നെ ഇരിക്കട്ടെ അല്ലെ മിസ്റ്റർ ജോഷ്..?”
അവൻ ജോഷിനെ നോക്കി..
“ആയിരിക്കാം.. ലീവ് ഇറ്റ് എനിവെയ്.. വിഷ്ണു ഇതൊക്കെ നോക്കി നടത്തുകയാണോ…?”
ജോഷ് ഹോട്ടലിലേക്ക് നോക്കി.
“മകന്റെ സ്ഥാനം ആണ് കിട്ടിയത്.. പലരും ഒഴിവാക്കിയപ്പോൾ ജീവൻ മറന്നു സ്നേഹിക്കാൻ വേറെ ചിലർ ഉണ്ടായിരുന്നു എനിക്ക്.. അത് കൊണ്ട് വേറെ എവിടെയും പോകാൻ തോന്നിയില്ല..”
അത് പറഞ്ഞപ്പോൾ അവന്റെ തൊണ്ട അല്പം ഒന്ന് ഇടറി..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro