അവൾക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു അവനോട്..
പെട്ടെന്നാണ് അവളുടെ കണ്ണുകൾ പുറത്ത് വന്നുനിന്ന ഒരു പഴയ മഹിന്ദ്ര കമാൻഡാർ ജീപ്പിൽ ഉടക്കിയത്..
അതിൽ നിന്നും നിലത്തേക്ക് ഇറങ്ങി ഷർട്ടിന്റെ കൈ ചുരുട്ടി കയറ്റി കയറ്റി താടി ഒന്ന് ശരിയാക്കി മുകളിലേക്ക് നടന്നു കയറി വന്നവനെ കണ്ടപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു..
അത് കണ്ടപ്പോൾ ജോഷ് തിരിഞ്ഞു നോക്കി.
മുടി പുറകിലേക്ക് കോതി ഒതുക്കി കയറി വരുന്ന വിഷ്ണു..
അവന്റെ പഴയ ഭാവം അല്ല..
ഇപ്പോൾ അവൻ ഒരു കരുത്തനായ ഒരുവൻ ആണെന്ന് തോന്നി ഭദ്രക്ക്..
അവൻ കയറി വന്ന് നോക്കിയത് ഭദ്രയെ ആണ്..
അവൻ ഒന്നുകൂടെ നോക്കി..
എന്നാൽ ഒരു ഭാവവെത്യാസവും അവന്റെ മുഖത്ത് ഉണ്ടായില്ല. കണ്ട പരിചയം പോലും അവന്റെ മുഖത്ത് ഉണ്ടായില്ല.
“വിഷ്ണു..?”
ഭദ്ര വേഗം അവന്റെ അരികിലേക്ക് നടന്നു.
അവൻ അവളെ ഒന്ന് നോക്കി.
അതിന് ശേഷം അധികം ശ്രദ്ധ കൊടുക്കാതെ കാഷിൽ ഇരുന്ന ആൾക്ക് നേരെ തിരിഞ്ഞു.
“മാമ ഏതവത് വാങ്ങാവേണ്ടിയത് ഇറുക്കാ..?”
അത് കേട്ടിട്ടും അയാൾ മറുപടി കൊടുക്കാതെ ഭദ്രയെ നോക്കി..
“തമ്പി.. ഉന്നെ തേടി വന്തത് ഇന്ത അമ്മാ.. യാതവത് പേസുവിങ്കളാ..?”
അയാൾ അവനെ നോക്കി അത് ചോദിച്ചപ്പോൾ വിഷ്ണു വീണ്ടും അവളെ നോക്കി.
“എന്താ കാര്യം..?”
“വിഷ്ണു.. ഞാൻ…?”
ഭദ്രക്ക് സങ്കടം വന്ന് അവൾ നിന്ന് കരഞ്ഞു..
“ഹലോ വിഷ്ണു.. ഞാൻ ജോഷ്. നമുക്ക് അല്പം സംസാരിച്ചാലോ..? പ്ലീസ്.. കാണാൻ വേണ്ടിയാണ് വന്നത്. “
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro