വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

“എന്താ..?”

അവൾ തിരിച്ചു ചോദിച്ചു..

“അവരെ തേടി കാലേയിലെ കേരളാവിൽ നിന്നും വേറെ യാരോ വന്തിറുക്ക്..

എന്നാ വിഷയം തെരിയലെ.. ഇവളോ നാൾ അവനുക്ക് യാരും കേടായാത്.

ഇപ്പൊ ഏതവത് ലോട്ടറി ഇവലോ കിടച്ചിരിക്കാ അവന്..?”

അയാൾ അല്പം പുച്ഛത്തോടെയാണ് അത് ചോദിച്ചത് എന്ന് ഭദ്രക്ക് മനസിലായി.

“എനിക്ക് കാണണം അവനെ.. പ്ലീസ് അണ്ണാ..”

അവൾ അണ്ണാ എന്ന് വിളിച്ചപ്പോൾ അയാളുടെ മുഖം അല്പം ഒന്ന് തെളിഞ്ഞു..

“ഓക്കേ അമ്മാ. അങ്കെ ഉക്കാര്.. ഡേയ് തമ്പി അമ്മാവുക്ക് നല്ലൊരു ടീ പൊട്ട് കൊടുക്കടാ..”

അയാൾ ഉച്ചത്തിൽ അത് പറഞ്ഞപ്പോൾ ഭദ്ര അവിടെ ഇരുന്നു..

“ഗുഡ് മോർണിംഗ്..”

മുൻപിൽ നിന്നും സ്വരം കേട്ടപ്പോൾ അവൾ ഞെട്ടി തലപൊക്കി നോക്കി..

ജോഷ് അവിടെ ഇരുന്നിരുന്നു. അപ്പോൾ ഇയാളെ പറ്റിയാണ് അവർ പറഞ്ഞത് എന്ന് അവൾക്ക് മനസിലായി.

“യു.. വാട്ട്‌ ദ ഹെൽ ആർ യു ടൂയിങ് ഹിയർ..?”

അവൾ ദേഷ്യത്തോടെ അവനെ നോക്കി..

ജോഷ് വന്ന് അവളുടെ മുൻപിൽ ഇരുന്നു..

“ഭദ്ര.. സീ..? ദേഷ്യം കാണിക്കേണ്ടത് ഇപ്പോഴല്ല.. നമുക്ക് രണ്ടുപേർക്കും ഒരു ഉദ്ദേശമേ ഉള്ളു..

അത് നടത്തിയ ശേഷം ബാക്കി നോക്കാം..? ഓക്കേ..?”

അയാൾ അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.

ഒരു ചെക്കൻ ചായ കൊണ്ടുവന്നപ്പോൾ അവൾ അതൊന്നു കുടിച്ചു നോക്കി..

“മ്മ്മ്..”

നല്ല രുചിയുള്ള ചായ കുടിച്ചപ്പോൾ അവളുടെ മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ അവൾക്ക് തോന്നി.

“നല്ല ചായ അല്ലെ..?”

ജോഷ് ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി.

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.