അതിൽ വൈഷ്ണവി സിംഗിൾ ആണെന്നും വേറെ ആരും ഇല്ലാത്ത അനാഥ ആണെന്നും എഴുതിയിരുന്നു..
അവർക്ക് പറ്റിയ മിസ്റ്റേക്ക് ആണോ അതോ.. വാട്ട്‌എവർ.. അത് കണ്ടപ്പോൾ ആണ് അവർക്ക് മകളെ അങ്ങനെ ഉപേക്ഷിക്കരുതായിരുന്നു എന്ന് തോന്നിയത്.. ”
അയാൾ ഒന്ന് നിർത്തി.
“അവർ എന്നോട് വൈഷ്ണവിയുടെ ചെറുപ്പം മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു..
അങ്ങനെ ഒരു ദിവസം എന്നോട് ചോദിച്ച കാര്യം ആണ് എനിക്ക് വൈഷ്ണവിയെ വിവാഹം ചെയ്യാൻ പറ്റുമോ എന്ന്..”
അവൻ ഒന്ന് നിർത്തി രണ്ടുപേരെയും നോക്കി..
ആകാംഷയോടെ ഇരിക്കുകയാണ്..
“ഈ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ ഇടക്ക് ഞാൻ വന്ന് നേരിൽ കണ്ടിരുന്നു.. വൈഷ്ണവി കാണാതെ തന്നെ..
അങ്ങനെ എനിക്ക് തന്നെ ഇഷ്ടപ്പെട്ടു..
രണ്ട് കാര്യം കൊണ്ട്..
ഒന്ന് തന്നെ കണ്ടാൽ ആരും ഇഷ്ടപെടും… യു ആർ ബ്യൂട്ടിഫുൾ..
സെക്കന്റ് തന്റെ ബിസിനസ് ബുദ്ധി..”
ജോഷ് അത് പറഞ്ഞത് കേട്ടപ്പോൾ ഭദ്ര വൈഷ്ണവിയെ ഒന്ന് പാളി നോക്കി.
അറിയാതെ ഒരു പുഞ്ചിരി അവളുടെ കവിളുകളിൽ..
ഒരാൾ പൊക്കി പറഞ്ഞാൽ ഒന്ന് സന്തോഷിക്കാത്ത പെണ്ണ് ഉണ്ടോ..
“തന്റെ അമ്മക്ക് അറിയാമായിരുന്നു വിഷ്ണു എവിടെ ഉണ്ടെന്ന്..”
ജോഷ് അത് പറഞ്ഞപ്പോൾ രണ്ടുപേരും ഒന്ന് ഞെട്ടി..
“വാട്ട്..?”
“യെസ്.. വാട്ട് യു ബീൻ തിങ്കിങ്..?
ഞാൻ പളനിക്ക് പോയിട്ട് വന്ന വഴിക്ക് അബദ്ധത്തിൽ അവിടെ വണ്ടി നിർത്തിയത് ആണെന്നോ..?”
വൈഷ്ണവിയുടെയും ഭദ്രയുടെയും കണ്ണ് മിഴിഞ്ഞു..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro