അപ്പോൾ അവർ വിചാരിക്കുന്നത് പോലെ മകൾ വന്നില്ല എങ്കിൽ അവർ എങ്ങനെ പ്രതികരിക്കും..? അതാണ് വൈഷ്ണവിയുടെ അമ്മ ചെയ്തതും..”
ജോഷ് പറഞ്ഞപ്പോൾ വൈഷ്ണവി അറിയാം എന്നമട്ടിൽ തലകുലുക്കി..
ശരിയാണ്.. എല്ലാ ഫ്രീഡവും അമ്മ തന്നിരുന്നു.. അത്രക്ക് വിലയും അമ്മക്ക് ഉണ്ടായിരുന്നു..
കല്യാണം നാട് മുഴുവൻ അറിഞ്ഞു നടത്തണം എന്നുള്ളത് അമ്മയുടെ വാശി ആയിരുന്നു..
അപ്പോൾ മകൾ വിവാഹം കഴിക്കാതെ ഗർഭിണി ആയി വേറെ ഒരുവന്റെ വിവാഹവും മുടക്കി നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ നല്ലൊരു കഥയും ഉണ്ടാക്കി കൊടുത്തപ്പോൾ അവർക്ക് സഹിച്ചിട്ടുണ്ടാകില്ല..
ഒത്തിരി കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടാകണം..
അവരുടെ ഭാഗത്തും ന്യായം ഉണ്ട്..
“എല്ലാം ആയിരുന്ന മകൾ ഗർഭിണി ആണെന്ന് ഒക്കെ അറിയുമ്പോൾ അവർ വാശിക്ക് എടുത്ത തീരുമാനം ആണ് മകളെ ഉപേക്ഷിക്കുക എന്നത്.. നമുക്ക് അത് തെറ്റായി തോന്നും.. അറിയില്ല.. അവരുടെ മൈൻഡ് അങ്ങനെ ആയിരിക്കും.. കൂടാതെ..”
“കം ഓൺ.. അവരെ ന്യായികരിക്കാൻ അല്ല പറഞ്ഞെ.. ഇതിൽ നിങ്ങളുടെ റോൾ.. അതാണ് അറിയേണ്ടത്..”
ഭദ്രക്ക് ദേഷ്യം വന്ന് അത് പറഞ്ഞപ്പോൾ ജോഷ് പെട്ടെന്ന് നിർത്തി.
“ഓക്കേ.. അവർ എന്റെ ഒരു ക്ലയിന്റ് ആണ്..
പരിചയപ്പെട്ടപ്പോൾ അവർ നന്നായി അടുത്തു. പിന്നെയാണ് സ്വന്തം കാര്യങ്ങൾ ഒക്കെ പറഞ്ഞത്…
മകളോട് അവർക്ക് കൊന്നാൽ തീരാത്ത ദേഷ്യം ആയിരുന്നു.
എന്നാൽ ഒരു മാഗസിനിൽ വന്ന വൈഷ്ണവിയുടെ വിജയകഥ..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro