ഞങ്ങൾ ആരെയും കൊന്നിട്ടൊന്നും ഇല്ലായിരുന്നല്ലോ..?”
ആർക്കും ഉത്തരം ഉണ്ടായില്ല..
അപ്പോഴാണ് ഭദ്രയുടെ കാർ ഗേറ്റ് കടന്ന് വന്നത്..
അവൾ ഇറങ്ങി വന്ന് എല്ലാവരെയും ഒന്ന് നോക്കി..അകത്തേക്ക് കയറി വന്നു.
“എന്താ വൈഷ്ണു..?”
അവൾ ചോദിച്ചു..
“മകനെ അന്വേഷിച്ചു വന്നതാ പോലും..”
വൈഷ്ണവി പുച്ഛത്തോടെ പറഞ്ഞപ്പോൾ ഭദ്ര അവരെ നോക്കി.
“നിങ്ങൾ പൊയ്ക്കോളൂ.. വിഷ്ണു വരും. ഞാൻ കണ്ടിരുന്നു അവനെ.. വിഷമിക്കണ്ട, അവന്റെ പേരിൽ ഉള്ള ആ സ്ഥലം നിങ്ങളുടെ പേർക്ക് തന്നെ ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്..
എന്തായാലും സ്നേഹം കൊണ്ട് ഒന്നും ആകില്ലല്ലോ അനേഷിച്ചു നടക്കുന്നത്.. അവനോടു സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവന്റെ കൊച്ചിനെ എങ്കിലും നിങ്ങൾ കാണാൻ വരുമായിരുന്നു..”
ഭദ്ര അത് പറഞ്ഞപ്പോൾ വൈഷ്ണവി ദേഷ്യത്തോടെ അവളെ നോക്കി.. അവൾ അത് കാര്യമാക്കിയില്ല..
അവർ എല്ലാവരും തലകുനിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ വൈഷ്ണവിക്ക് സന്തോഷമാണ് തോന്നിയത്..
കാലം വൈകിയാലും മകനെ കാണണം എന്ന് അവർക്ക് തോന്നിയല്ലോ..
ബാക്കി എന്ത് വേണം എന്ന് വിഷ്ണു തീരുമാനിക്കും..
“മോളെ.. അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല.. എന്നാലും.. നാട്ടുകാർ എല്ലാവരും കളിയാക്കിയപ്പോൾ.. ഞങ്ങൾ ഒക്കെ സാധാരണക്കാർ അല്ലെ..
ഇങ്ങനെ ഒക്കെ പ്രതികരിക്കാൻ മാത്രമെ അറിയൂ..
വയ്യായികകൾ വന്നപ്പോഴാണ് മകന്റെ കുറവ് ഞങ്ങൾ അറിഞ്ഞത്.. തെറ്റാണ്.. അറിയാം.. അവന് ഞങ്ങളോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ പറ്റട്ടെ.. മോളും അവനോടു ക്ഷമിക്കണം.. സ്വന്തം മോളെ താലോലിക്കാൻ ഏതൊരു ആൾക്കും ആഗ്രഹം ഉണ്ടാകും.. “
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro