വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

അല്ല.. അവൾ ചിരിച്ചു..

“കാര്യമായിട്ട് ചോദിച്ചതാണ്.. എന്റെ മകൻ എവിടെ എന്ന്.”

അവർ അല്പം നീരസത്തോടെ ചോദിച്ചു..

“ഇത്ര നാളും ഇല്ലാത്ത മകനോടുള്ള സ്നേഹം ഇപ്പൊ എവിടെ നിന്നും വന്നു..? അല്പം നാണം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങനെ എന്റെ മുൻപിൽ വന്നു നിൽക്കുമായിരുന്നോ..?”

അവളുടെ ചോദ്യം കേട്ടപ്പോൾ മുഖം അടച്ചു ഒരു അടി കിട്ടിയതുപോലെയാണ് അവർക്ക് തോന്നിയത്..

“ഒന്ന് കാണണം.. ഞങ്ങൾ അവന്റെ അച്ഛനും അമ്മയും ആണ്‌..”

“വിഷ്ണു ഇവിടെ ഇല്ല.. ഞങ്ങൾ കുറച്ചു ദിവസമേ ഒരുമിച്ചു ഉണ്ടായിരുന്നുള്ളു. അതിന് ശേഷം ഞാൻ എന്റെ വഴിക്കും അവൻ അവന്റെ വഴിക്കും പോയി.. ”

അവൾ അത് പറഞ്ഞപ്പോൾ അവർ മുഖത്തോട് മുഖം നോക്കി..

വിശ്വസിക്കാൻ ആകാതെ..

“എവിടേക്ക് പോയെന്ന്..?”

“അറിയില്ല.. ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല..”

അവൾ അത് പറഞ്ഞപ്പോൾ അവർ പരസ്പരം വീണ്ടും നോക്കി..

“ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല.. നിങ്ങളുടെ കല്യാണം നടത്തി തന്നത് അല്ലെ..?”

അച്ഛൻ ആണ് അത് ചോദിച്ചത്..

“അതിന്..?? നിങ്ങളുടെ മുൻപിൽ ഞാൻ വന്ന അന്ന്.. പറഞ്ഞതല്ലേ അവനോടു ക്ഷമിച്ചു കൂട്ടി കൊണ്ടുവരണം എന്ന്..?

അന്ന് മകൻ മരിച്ചാൽ പോലും കുഴപ്പം ഇല്ല എന്നുള്ള രീതിയിൽ അല്ലെ നിങ്ങൾ നിന്നത്..? എന്നിട്ടിപ്പോ മകൻ എവിടെ പോലും..”

വൈഷ്ണവിയുടെ ചോദ്യത്തിന് മുൻപിൽ മൂന്ന് തലയും കുനിഞ്ഞു..

“നിങ്ങൾ അവന്റെ ചേച്ചി അല്ലെ..? അന്ന് പോയതിൽ പിന്നെ അവൻ ജീവനോടെ ഉണ്ടോ എന്ന് നിങ്ങൾ അനേഷിച്ചിട്ടുണ്ടോ..?

മകനെക്കാളും വലുതാണോ നിങ്ങൾക്ക് അഭിമാനം..? കൊലപാതകികളും ബലാത്സംഗം ചെയ്തവരും നെഞ്ചും വിരിച്ചു നടക്കുന്നു..

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.