“കയറി വരൂ..”
അവർ കയറി വന്ന് അവളെ ഒന്ന് നോക്കി നിന്നു..
അവൾ അവരെ വിളിച്ചു അകത്തേക്ക് കയറി..
“ഇരിക്കു.. കുടിക്കാൻ എന്തെങ്കിലും..?”
അവൾ അവരെ നോക്കി..
അവന്റെ ചേച്ചി നേരെ അവളുടെ അടുത്തേക്ക് വന്നു..
“അവന്റെ… അവന്റെ മോൾ ആണോ.. ഇത്..? വിഷ്ണുവിന്റെ..?”
അവർ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു..
വൈഷ്ണവി ഒന്ന് കണ്ണടച്ചു..
എത്രയോ തവണ കേൾക്കാൻ കൊതിച്ച കാര്യം..
“അല്ല.. എന്റെ മകൾ ആണ്..”
അവൾ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോഴും അവന്റെ ചേച്ചിയുടെ കണ്ണുകൾ ഉറങ്ങി കിടക്കുന്ന വാവയുടെ മുഖത്ത് ആയിരുന്നു..
“ഒന്ന് എടുത്തോട്ടെ..?”
അവൾ ചോദിച്ചപ്പോൾ വൈഷ്ണവിക്ക് വിസമ്മതിക്കാൻ തോന്നിയില്ല..
“അച്ഛാ.. അവന്റെ മോൾ..”
ചേച്ചി അവളെ എടുത്തു അവരെ കാണിച്ചപ്പോൾ അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് വല്ലാത്തൊരു ഭാവത്തോടെയാണ് വൈഷ്ണവി നോക്കി നിന്നത്..
അപ്പോഴേക്കും അവൾ ഉണർന്നു..
പരിചയമില്ലാത്തവരെ കണ്ടപ്പോൾ അവൾ വിതുമ്പി..
കരയുന്നതിന് മുൻപേ വൈഷ്ണവി ചെന്ന് അവളെ വാങ്ങി..
“ജാനുവമ്മാ..? വാവയെ ഒന്ന് എടുത്തേ..”
അവൾ അകത്തേക്ക് നോക്കി വിളിച്ചപ്പോൾ അവർ വന്നു കുട്ടിയെ എടുത്തുകൊണ്ടു പോയി..
“എന്റെ മകൻ എവിടെ..?”
വിഷ്ണുവിന്റെ അമ്മ പെട്ടെന്ന് ചോദിച്ചപ്പോൾ വൈഷ്ണവിക്ക് ചിരിയാണ് വന്നത്..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro