വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

ഉണ്ടോ..? തനിക്ക് ഇപ്പോഴും അവളോട്‌ സ്നേഹം ഉണ്ടോ..?

അവൻ വീണ്ടും ആലോചിച്ചു..

“ഇറുക്കാ ഇല്ലയാ..?”

ചെമ്പകം വീണ്ടും ചോദിച്ചു..

വിഷ്ണു ഒന്ന് ഞെട്ടി.. അവൻ ഗിയർ മാറ്റി വണ്ടി ഒന്ന് സ്പീഡ് കൂട്ടി..

“ഇല്ല..”

അവൻ മെല്ലെ പറഞ്ഞു..

“അട പാപി..? ഇല്ലയാ..?”

അവൾ ആകാംഷയോടെ ചോദിച്ചു..

“ഇല്ല.. ഒരു തരി പോലും ഇല്ല..”

വിഷ്ണുവിന്റെ ശബ്ദം ഉറപ്പുള്ളത് ആയിരുന്നു.

•••

വൈഷ്ണവി ഓഫീസിൽ നിന്നും വന്ന് ഒന്ന് കുളിച്ച ശേഷം മോളെയുംകൊണ്ട് മിറ്റത്തു കൂടെ നടക്കുകയായിരുന്നു..

അവളെ ഓഫീസ് തിരക്ക് കാരണം അങ്ങനെ കയ്യിൽ കിട്ടാറില്ല..

ചില നേരങ്ങളിൽ എല്ലാം ഇട്ടെറിഞ്ഞു അവളുടെ ഒപ്പം മാത്രം നിന്നാലോ എന്ന് ആലോചിക്കാറുണ്ട്..

പക്ഷെ വേണ്ട..

ഒഴിവ് സമയങ്ങൾ അധികം ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്..

“മേഡം.. അവർ വീണ്ടും വന്നു…”

സെക്യൂരിറ്റി വന്നു അവളോട് പറഞ്ഞപ്പോൾ അവൾ ഗേറ്റിലേക്ക് നോക്കി..

വിഷ്ണുവിന്റെ അച്ഛനും അമ്മയും..

ഈ തവണ അവരുടെ ഒപ്പം അവന്റെ ചേച്ചിയും ഉണ്ട്..

അന്ന് അല്പം എങ്കിലും മാന്യമായി പെരുമാറിയത് അവന്റെ ചേച്ചി മാത്രം ആണെന്ന് അവൾ ഓർത്തു.. പക്ഷെ പിന്നെ അവളെയും ഒരിക്കൽ പോലും കണ്ടിട്ടില്ല..

അവൾ ഒന്ന് ആലോചിച്ചു..

“ഗേറ്റ് ക്ലോസ് ചെയ്യട്ടെ മാം..”

അയാൾ വീണ്ടും ചോദിച്ചു..

“വേണ്ട.. അവരെ വിളിക്ക്..”

അവൾ അത് പറഞ്ഞപ്പോൾ സെക്യൂരിറ്റി ചെന്ന് അവരെ അകത്തേക്ക് വിളിച്ചു..

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.