വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1297

പിന്നെ ആ മെസ്സേജ് കൂടെ കണ്ടപ്പോൾ തളർന്നു പോയി..

വയറ്റിൽ ഉള്ള ജീവനെ അബോർട്ട് ചെയ്തു എന്ന് വിശ്വസിക്കാൻ ആയില്ല..

അന്ന് ഇറങ്ങിയതാണ്.. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞു അവസാനം ഏതോ ഒരു ആലിന്റെ ചുവട്ടിൽ കിടന്ന തന്നെ വന്ന് ആരാണെന്ന് ചോദിച്ചു പരിചയപ്പെട്ട രാവുത്തർ അണ്ണൻ..

എല്ലാം പറഞ്ഞപ്പോൾ ഇവിടെ നിന്നോ എന്ന് പറഞ്ഞു അകത്തു കയറ്റി നല്ല സ്നേഹം കാണിച്ചു.

വീടും ഹോട്ടലും ഒരുമിച്ചു പാരമ്പര്യം ആയി നടത്തി വന്ന ആളുകൾ ആയിരുന്നു അവരുടെ ഫാമിലി..

അണ്ണന്റെ മകൾ റോസാചെമ്പകം.. സ്വന്തം അണ്ണൻ ആയിട്ടാണ് അവൾ സ്വീകരിച്ചത്..

അവളുടെ കല്യാണത്തിന് അവളുടെ സ്വന്തം അണ്ണൻ ആയിട്ടാണ് നിന്നത്..

പിറക്കാതെ പോയ അനിയത്തി.

അങ്ങനെ വേണം പറയാൻ..

അവൻ സ്നേഹത്തോടെ ചെമ്പകത്തെ ഒന്ന് നോക്കി.. അവന്റെ മറുപടിക്ക് കാത്ത് നിൽക്കുകയാണ് അവൾ..

വർഷങ്ങൾ കഴിഞ്ഞിട്ടും വൈഷ്ണവിയുടെ ഓർമകൾ ഉണ്ടായിരുന്നു.

എന്നാലും ഓർമകളിൽ നിന്നും ഒഴിവാക്കി.. പക്ഷെ ഓർമകളെ കൊന്ന് കുഴിച്ചു മൂടാൻ ആകില്ലല്ലോ.

ഭദ്രയെ കണ്ടപ്പോൾ സത്യത്തിൽ ഞെട്ടി പോയിരുന്നു..

അവളെപ്പറ്റി ചോദിച്ചില്ല..

പക്ഷെ ഭദ്ര ഇടക്ക് ഇടക്ക് കരയുന്നുണ്ടായിരുന്നു.. അതെന്തിനാണെന്ന് ചോദിക്കാൻ പോലും മനസ് വന്നില്ല..

കല്യാണം ഒക്കെ കഴിഞ്ഞു സുഖത്തിൽ ജീവിക്കുകയായിരിക്കണം.. സന്തോഷത്തിൽ ഇരിക്കട്ടെ..

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.