ഒരുമിച്ച് താമസിച്ചപ്പോൾ എനിക്ക് അവളെ ഉള്ളു എന്ന ചിന്ത വന്നപ്പോൾ ആയിരുന്നു അവളെ ഇഷ്ടപ്പെടാൻ തുടങ്ങിയത്..
“കഴിഞ്ഞത് കഴിഞ്ഞു വിഷ്ണു.. ഞാൻ നിന്നെ ശപിക്കുകയൊന്നും ഇല്ല. നമ്മൾ ഒക്കെ മനുഷ്യർ ആണ്. തെറ്റുകൾ വരും. നീ അവളെ ഇപ്പോൾ കൂലിപണി എടുത്ത് നോക്കുന്നുണ്ടല്ലോ..! അത് ആ തെറ്റിന്റെ പരിഹാരം ആണ് വിഷ്ണു.. കെട്ടിയ പെണ്ണിനെ ചവിട്ടി അരക്കുന്ന നാട്ടിൽ ഇതുപോലെ ഒരു കാര്യം നടന്നിട്ടും നീ അവളെ നോക്കുന്നത് വലിയ കാര്യം. നീ നല്ലവൻ എന്നൊന്നും പറയുന്നില്ല എന്നാലും.. ഗുഡ് ജോബ്.. നിങ്ങൾ ആയിരുന്നു വിവാഹം ചെയ്യേണ്ടത്.. എനിക്ക് വിധിച്ച ആൾ എന്റെ കഴുത്തിലും താലി കെട്ടി.. അതാണ് ലൈഫ്.. ഓർമകളിൽ നീ ഉണ്ടാകും വിഷ്ണു.. നിന്റെ ഓർമയിൽ നിന്നും ഞാനും മാഞ്ഞു പോകാതെ ഇരിക്കട്ടെ.. കാണാം. നല്ലൊരു ജോലി നോക്ക് കേട്ടോ..”
മാർക്കറ്റിൽ വച്ച് മിനുവിനെ അവിചാരിതമായ് കണ്ട അന്ന് അവൾ പറഞ്ഞ കാര്യം..
അവൾ ശപിക്കും എന്നാണ് കരുതിയത് എങ്കിലും അവൾ പറഞ്ഞ വാക്കുകൾ.. സത്യത്തിൽ അപ്പോഴാണ് അവളെപ്പോലെ ഒരു പെണ്ണിനെ എനിക്ക് വിധിച്ചിട്ടില്ല എന്ന് തോന്നിയത്..
യോഗ്യത ഇല്ല.. അത്രക്ക് വലിയ മനസിന്റെ ഉടമ ആണ് മിനു റോസ്.
അന്ന് വലിയൊരു ഭാരം ഇറക്കി വച്ചത് പോലെയാണ് വീട്ടിലേക്ക് വന്നത്..
അന്നാണ് വൈഷ്ണവിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നതും..
വീട്ടിൽ വന്നപ്പോൾ ദേഷ്യപ്പെട്ടത് മനഃപൂർവം ആയിരുന്നില്ല..
എന്നാൽ വല്ലാതെ കുറ്റപ്പെടുത്തി അവൾ അങ്ങ് പോയപ്പോൾ കൈ വിട്ടു പോയി..
എന്നാലും അവൾ പോയപ്പോഴും വരുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു..
കാത്തിരുന്നു.. പക്ഷെ വന്നില്ല..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro