അവൻ അത് പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു..
“ഏ എങ്കിട്ടെ സൊല്ലലിയെ..? അവളെയും നിനച്ചു നീ ഇനിയും കാലേ വരെ തൂങ്കമാട്ടെ എന്ന് സൊല്ല മുടിയാതാ എനക്ക്..?”
അവൾ അത് പറഞ്ഞു ചിരിച്ചപ്പോൾ അവനും ചിരി വന്നു..
“അണ്ണാ ഇപ്പോഴും അവൾക്കിട്ടെ ഉങ്ക കാതൽ ഇറുക്കാ..?”
ആ ചോദ്യം കേട്ടപ്പോൾ അവൻ ഒന്ന് അവളെ നോക്കി..
അവന് പെട്ടെന്ന് ഒരു ഉത്തരം കിട്ടിയില്ല..
അന്ന്..
അവൾ ഇറങ്ങി പോയ ദിവസം.. തകർന്നിരുന്നു അന്ന്..
കൂട്ടുകാരൻ വിളിച്ചു അത്ര നല്ല ഒരു ഓഫർ തന്നപ്പോൾ പോലും അവളെ വിട്ടു പോകാൻ കഴിഞ്ഞിരുന്നില്ല..
ഒരു കണക്കിന് നോക്കിയാൽ അവളോട് ഒരുപാട് ഇഷ്ടമായിരുന്നു.
അതാണ് കല്യാണ തലേന്ന് പോലും വല്ലാത്തൊരു ആശയകുഴപ്പം ഉണ്ടായതും..
അന്ന് അവൾ തന്നത് കഞ്ചാവ് ആണെന്ന് അറിയാമായിരുന്നു..
എന്നാൽ അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാനോ വാങ്ങാതെ ഇരിക്കാനോ കഴിയാതെ അവളുടെ ഒപ്പം കൂടി അത് വലിക്കുകയാണ് ചെയ്തത്..
തെറ്റാണെന്നു അറിഞ്ഞിട്ടും ചെയ്തു..
അപ്പോൾ ആ തെറ്റിൽ ഒരുപോലെ ആണ് റോളും.
അതായിരിക്കാം വിവാഹ തലേന്ന് അത്ര ബഹളം ഉണ്ടായിട്ടും ഒരു വാക്ക് പോലും പറയാതെ ഇരുന്നത്..
ഇടക്ക് എപ്പോഴോ മനസ്സിൽ വന്ന് പോകുന്ന വൈഷ്ണവിയുടെ ഒരു രൂപം യാഥാർഥ്യം ആയിരുന്നു എന്നറിഞ്ഞ ഞെട്ടൽ..
വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോഴും ആ ഷോക്കിൽ ആയിരുന്നു..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro