വൈകി എത്തിയ തിരിച്ചറിവ് [അസുരൻ] 98

വൈകി എത്തിയ തിരിച്ചറിവ്

Author : അസുരൻ

 

നീണ്ട കാലങ്ങൾ കഴിഞ്ഞു ആണ് അവൾക്കു അവനെ കാണാൻ തോന്നിയത് തന്നെ. ഒരുപാട് കാലം അവന്റെ തണലിൽ ആയിരുന്നു. അവന്റെ കൈ ചേർത്തു മാറോട് ചേർന്നു കിടക്കാൻ അവൾക്കെന്നും ഇഷ്ടം ആയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തു എല്ലാം ഇട്ടേറിഞ്ഞു അവൾ അകന്നപ്പോൾ അവൻ പോയത് നാട്ടിലേയ്ക്ക് ആയിരുന്നു. അവൾക്കു വേണ്ടി അവൾ സ്വപ്നം കണ്ട ചെറിയ സ്വർഗ്ഗo പടുത്തയർത്താൻ…

എന്നെങ്കിലും അവൾ വരുമെന്ന കാത്തിരിപ്പിൽ അവൻ അവൾക്കായി ചെറിയ ഒരു വീടും അതിനു മുന്നിൽ ഒരു കുളവും പിന്നെ ചുറ്റും ചെടികളും എല്ലാം നട്ടു. കാലങ്ങൾ കഴിഞ്ഞു. അവൾ വന്നില്ല. വിളിച്ചില്ല. അവൻ കാത്തിരിപ്പ്‌ തുടർന്ന്..

 

അവളിലേയ്ക്ക്…..

വൈകി ആണെങ്കിലും അവൾ തെറ്റിദ്ധരിച്ചതാണെന്നു അറിഞ്ഞത് മുതൽ എങ്ങനെ അവനെ പോയി കാണും എന്ന ചിന്തയിലായിരുന്നു.. അവനെ അന്വേഷിച്ചപ്പോൾ അവൾ അറിഞ്ഞത് അവൻ കാത്തിരിപ്പുണ്ടെന്നാണ്.. അതിൽ അവൾ സന്തോഷിച്ചതിനെക്കാൾ ഏറെ ദുഃഖിച്ചു… എവിടെയും അവൻ ആയിരുന്നു ശെരി. എനിക്കായി എല്ലാം വിട്ടു തരാറാണ് പതിവ്. ഇപ്പോഴും അങ്ങനെ തന്നെ. എന്റെ കാൽക്കൽ വീണു പറഞ്ഞിട്ട് പോലും ഞാൻ അത് കേട്ടില്ല. ഇപ്പോൾ കുറ്റബോധം തോന്നുന്നു…

അവനെ കാണുവാൻ തീരുമാനിച്ചു എങ്കിലും സമയം എടുത്തു നേരിൽ പോകുവാൻ.

 

ഇനി അവനെ വിട്ടൊരു ജീവിതം ഇല്ല എന്നു തീരുമാനിച്ചു എല്ലാം നിർത്തി ആണ് അവൾ അവന്റെ ഗ്രാമത്തിലേയ്ക്ക് വണ്ടി കയറിയത്.

ആനവണ്ടിയിലുള്ള യാത്ര വേളയിൽ അവൾ ഏറ്റവും കൂടുതൽ അവനെ മിസ് ചെയ്യുക ആയിരുന്നു.

അവനോടൊപ്പം മഴയത്ത് ഷട്ടർ പൊക്കി നനഞ്ഞതും മറ്റു യാത്രക്കാരിൽ നിന്നും വഴക്ക് കേട്ടതും മഴ വെള്ളം ഒലിച്ചു വരുന്ന വഴികളിൽ അവ തെറിപ്പിച്ചു നടന്നതും ,എന്റെ കുട്ടിക്കളി കണ്ടു വഴക്കു പറയാതെ എന്നോടൊപ്പം ചേർന്നതും എല്ലാം……

13 Comments

  1. 6 ദിവസം ആയി സൈറ്റിൽ കഥകൾ വന്നിട്ട്, എന്ത് പറ്റിയാവോ??

    1. Aarelum ezhuthi post cheythal alle varu

  2. ❤️Vipin❤️

    2ദിവസമായല്ലോ കഥകൾ വന്നിട്ട്

  3. Suicide? Or sick? Either way death for recognition is really matters….

  4. പിന്ന ഒരു കാരിയം നിലയുട കഥകൾ ഒന്നും കാണുന്നില്ലല്ലോ ആർക്കെങ്കിലും അറിയാമോ

    1. Sorry നിള

  5. കൊള്ളാം നന്നായിട്ടുണ്ട്,

    1. നന്ദി സഹോ

  6. ❤️❤️❤️❤️

  7. അശ്വിനി കുമാരൻ

    ❤️

    1. ❤️❤️❤️❤️

  8. ❤️❤️❤️

Comments are closed.