Vetta Part 4 by Krishnan Sreebhadra
Previous Parts
മൗനം…
അതെത്ര വലിയ ശിക്ഷയാണെന്ന്..
നീലിമ മനസ്സിലാക്കിയത്..
അച്ഛനോടൊപ്പം വീട്ടിലെയ്ക്കുള്ള ഈ യാത്രയിലാണ്…
അച്ഛന്റെ മൗനം..
വരാനിരിക്കുന്ന ഭീകരതയുടെ..പേടി പെടുത്തുന്ന…ടീസർ പോലെ നീലിമയ്ക്ക് തോന്നി….
തെറ്റുകളുടെ ദുർഗന്ധം പേറുന്ന ചവറ്റുകൊട്ടയായി തീർന്നിരിക്കുന്നു…
നമ്മുടെ പുതു തലമുറയിലെ ചിലരെങ്കിലും…
പക്ഷേ..
ആ അച്ഛന് തന്റെ മക്കളെ അത്രയ്ക്കും വിശ്വാസമായിരുന്നു….
അമ്മയില്ലാതെ താൻ വളർത്തി വലുതാക്കിയ തന്റെ മക്കൾ…
കൂട്ടുകാരെ പോലെ ആയിരുന്നു.. അച്ഛനോടൊത്തുള്ള മക്കളുടെ ജീവിതം…
അച്ഛനും ആ മക്കളെയോർത്ത് അഭിമാനം കൊള്ളുന്നു…
പക്ഷേ ഇപ്പോൾ..?
ഇല്ല്യാ..!
തന്റെ മക്കൾ തെറ്റ് ചെയ്യില്ല… അങ്ങനെ ചെയ്യാൻ അവർക്ക് കഴിയില്ല…
അങ്ങനെയല്ല താനവരെ വളർത്തിയത്…
വീട്ടു വാതുക്കൽ അവരെ കണ്ടപ്പോൾ…
അയലത്തുക്കാർ ഓടി വന്നു നീലിമയുടെ അസുഖത്തിന്റെ വിശേഷമറിയാൻ….
കുടുംബത്തിന് കളങ്കമേൽക്കാത്ത വിധം..