വേട്ട – 3 19

എന്താണെങ്കിലും എന്റെ മക്കൾ അമ്മയോടെന്ന പോലെ… അച്ഛനോട് തുറന്ന് പറഞ്ഞോളോട്ടാ…

നിങ്ങൾക്ക് അച്ഛനും അമ്മയും ഞാനല്ലെ…. എനിക്ക് നിങ്ങളും….

അച്ഛന്റ വാക്കുകൾ മക്കളുടെ കണ്ണുകളെ ഈറനണിയിച്ചു…

അത് കണ്ടില്ലെന്ന ഭാവത്താൽ മുഖം തിരിച്ച്…മക്കൾ കാണാതെ നിറഞ്ഞു നിന്ന കണ്ണുനീർ തുടച്ചു കോണ്ട്…അയ്യാൾ അകത്തേക്ക് കയറി പോയി….

ദിനരാത്രങ്ങൾ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി….

മനസ്സുകളിൽ മറവിയുടെ വലകെട്ടി…ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ പോൽ കാലം പുതു കഥകൾക്കായ് കാത്തിരുന്നു..

നീലിമയും മെല്ലെ ഉല്ലാസവതിയായി…

അവളുടെ അസ്വസ്ഥതകളെല്ലാം പമ്പകടന്ന് പൂഞ്ഞാറിലെത്തി…

മാസമൊന്ന് കഴിഞ്ഞിട്ടും മാസമുറ എത്താഞ്ഞിട്ടും…ഒരു ഭയപ്പാടും നീലിമയിൽ കണ്ടില്ല….

പലപ്പോഴും അത് കൃത്യമായി നടക്കാറില്ല… എന്നതും തന്നെയാണ് അതിന്റെ കാരണം…

ആരോ വിളിക്കുന്നത് കേട്ടാണ് നീലിമ വീടിന്റെ ഉമ്മറത്തേക്ക് വന്നത്…

ദേ നിക്കണ് പുഞ്ചിരി തൂകി പോസ്റ്റ്മാൻ നാണപ്പേട്ടൻ…

അച്ഛനില്ലെ മോളെ..,?

ഇല്ല്യ മാഷേ…അച്ഛൻ പണിക്ക് പോയി…. ഊണ് കഴിക്കാൻ വരാറായിട്ടുണ്ട്..

അനുജത്തിമാര് സ്ക്കൂളിൽ പോയി..

എന്താണ് മാഷേ എന്നോട് പറഞ്ഞോ…!

വെറുതെ ചോദിച്ചതാ.. ഇന്നാ മോളുക്കൊരു കത്തുണ്ട്….

എനിക്ക് കത്തോ..?

എന്റെ ക്യഷ്ണാ…!

ഈ ദുനിയാവിൽ ആരപ്പാ എനിക്ക് കത്തയക്കാൻ..