വേട്ട – 1 31

എന്നിട്ട് വാ…

കാര്യം നമ്മൾ തമ്മിൽ പ്രേമവും മണ്ണാങ്കട്ടയും ഒക്കെ ശരിതന്നെ….

എന്ന് വെച്ച്…

കുടുംബക്കാരെ നാണം കെടത്തണ ഒരു പരിപാടിക്കും നുമ്മ ഇല്ല്യാ ട്ടാ….

എനിക്ക് താഴേ രണ്ട് അനുജത്തി മാരുള്ളതാ…

ഒരു വർഷം ഞാൻ തരാം. അതിനുള്ളിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്ത്…

ഞാൻ കാത്തിരിയ്ക്കാം….

ഉവ്വാ എനിക്ക് തോന്നണില്ല….

ഞാൻ മാറി നിക്കണ ആ സമയം കൊണ്ട് നിന്നെ ആരേങ്കിലും കെട്ടി കൊണ്ടോവും…

പെടക്കണ്ടട ചെക്കാ…

ഈ കല്ല്യാണ മൊന്നും നടക്കാൻ പോണില്ലിഷ്ടാ….

ഞാൻ സമ്മതിക്കില്ല…

ഒരു വർഷം….അത് ഞാൻ എങ്ങിനെയെങ്കിലും പിടിച്ചു നിന്നോളാം….

നീ ധൈര്യമായ് പൊയ്ക്കോ….

ശരി സമ്മതിച്ചു….

എന്നാ എനിക്ക് പിടിച്ചു നിൽക്കാനുള്ളത് വേഗം പോരട്ടെ…

അവൻ അവളുടെ അരുകിലേക്കി ചേർന്നു നിന്നു…

അവൾ അവനെ ചേർത്ത് പിടിച്ച് ചുംബനം കൊണ്ടു മൂടി…..

പിന്നെ അവനെ തള്ളിമാറ്റി യാത്ര പോലും പറയാതെ അവൾ ഇരുളിൽ മറഞ്ഞു…