വെള്ളിനക്ഷത്രം [RDX] 227

 

എനിക്ക് മേപ്പാടൻ തിരുമേനിയെ കാണണം ഒന്ന് വിളിക്കുമോ…

 

തിരുമേനിയുടെ ഇല്ലത്തിനു മുന്നിൽ എത്തി അവിടെ ഉണ്ടായിരുന്ന ഒരു പയ്യനോട് ചോദിച്ചു…

 

തിരുമേനി പൂജയിൽ ആണ് കുറച്ചു കഴിഞ്ഞേ ഇറങ്ങു.. അവൻ പറഞ്ഞു.

 

എന്താ ജനാർദ്ദന പെട്ടന്ന് ഒരു വരവ്..ഇപ്പോൾ അധികം ഇങ്ങോട്ട് കാണുന്നില്ലലോ…

 

അകത്തുനിന്നും മേപ്പടൻ ഒരു ചിരിയോടെ പുറത്തേക്ക് വന്നു ചോദിച്ചു..

 

സമയം അങ്ങനെ കിട്ടാറില്ല അതാ… എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം അറിയണമായിരുന്നു…അതാണ് പെട്ടന്ന് വരേണ്ടി വന്നത് 

 

അയാൾ പെട്ടന്ന് വന്ന കാര്യം പറഞ്ഞു…

 

എന്തായാലും പറയാൻ പോകുന്നത് അത്ര നല്ല കാര്യം അല്ലെന്നു തന്റെ മുഖത്ത് നിന്നും അറിയാം… മ്മ് അകത്തേക്ക് വാ…

 

തിരുമേനി അകത്തേക്ക് കയറി.. അയാളെ അനുഗമിച്ചു ജനാർദ്ദനനും…

 

പൂജ മുറിയിൽ വിളക്കുകളും മറ്റും കത്തിച്ചു വച്ച ഒരു ഹോമ കുണ്ഠത്തിന്  വശത്തായി  ജനാർദ്ദനൻ ഇരുന്നു..

 

തിരുമേനി അതിലേക്കു തീ പകർന്നു മന്ത്രങ്ങൾ ജപിച്ചു പൂജ ആരഭിച്ചു…

 

ഇനി പറ എന്താണ് പ്രെശ്നം….

 

ജനാർദ്ദനൻ തന്റെ സ്വപ്നവും കുലത്തിന്റെ  വിശ്വാസങ്ങളും ഓരോന്നായി അയാളോട് പറഞ്ഞു….

 

എനിക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ല..ഇതൊന്നു അറിയാൻ വേണ്ടിയാണ്…

 

ജനാർദ്ദനൻ പറഞ്ഞു നിർത്തി…

 

മ്മ്… തിരുമേനി തല കുലുക്കി….

 

അയാൾ പൂജ തുടങ്ങി… മന്ത്രങ്ങൾ ഉച്ചത്തിൽ മുഴങ്ങി.. അയാൾ ഒന്ന് കണ്ണടച്ച് കയ്യിൽ എടുത്ത പൊടി അതിലേക്കു ഇട്ടു…

 

തീ ചെറിയ രീതിയിൽ ഉയർന്നു 

ആ തീയിൽ മേപ്പാടന്റെ കണ്ണിൽ ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി.. നക്ഷത്രങ്ങളും അതിന്റെ ചലനവും അതിനെ പ്രതീനീകരിക്കുന്ന വ്യക്തിയുടെ രൂപവും അവർ നിൽക്കുന്ന സ്ഥലവും അയാൾ സസൂക്ഷ്‌മം നോക്കി …

 

പെട്ടന്ന്  ഭൂ.. മ്…. എന്ന ശബ്‍ദത്തോടെ  ഹോമ കുണ്ഠത്തിലെ തീ അണഞ്ഞു…

അതുപോലെ  അവിടെ വിളക്കുകളും ചന്ദന തിരി അടക്കം എല്ലാം അണഞ്ഞു…

 

ആ മുറി മുഴുവൻ അന്ധകാരത്തിൽ ആണ്ടു പോയി…

 

ജന്നാർദ്ദനൻ എന്താണ് നടന്നത് എന്ന് ചുറ്റും നോക്കി.

 

തിരുമേനി ഒരു ചെറിയ വിളക്ക് കത്തിച്ചു അന്ധകാരത്തെ അകറ്റി.. എന്നിട്ടു ജനാർദ്ദനനെ ശ്രെധിച്ചു …

 

അയാൾ ആകെ പേടിച്ച ഒരു മുഖത്തോടെ ഇരിക്കുകയാണ്…

 

വാ പുറത്തു ഇറങ്ങാം….തിരുമേനി  പറഞ്ഞു

അയാൾ പുറത്തുള്ള ചാരു കസേരയിൽ ഇരുന്നു. അയാളുടെ അടുത്തായി ജനാർദ്ദനനും…

 

മേപ്പാടൻ കണ്ണുകൾ അടച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു… അയാൾ കണ്ട ദൃശ്യങ്ങൾ ഓരോന്ന് മനസ്സിൽ കൊണ്ടു വന്നു…

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *