വെള്ളിനക്ഷത്രം [RDX] 227

 

അതിന്റെ ഫലമായി അതിഭയങ്കരം ആയ സ്ഫോടനം  അവിടെ ഉയർന്നു. ഒരു വലിയ പ്രകാശ ഗോളം അവിടെ രൂപപ്പെട്ടു. അതിന്റെ ശക്തിയിൽ  അവിടെ ആകെ കണ്ണിനെ തുളക്കും പോലെ പ്രകാശം ഉയർന്നു . എങ്ങും പൊടിഞ്ഞ ഉൽക്ക കല്ലുകളും പ്രകാശവും അവിടെ പരന്നു..

 

പതിയെ ആ ചുറ്റും ഉള്ള ഉൽക്ക കക്ഷണങ്ങൾക്ക് പതിയെ ചലനമാറ്റം സംഭവിക്കാൻ തുടങ്ങി അവയെല്ലാം ആ പ്രകാശത്തെ ലക്ഷ്യം ആക്കി നീങ്ങി…

 

ആ പ്രകാശം ചുറ്റും ഉള്ളതിനെ എല്ലാം പ്രകാശത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്ത് കൊണ്ട് ഇരുന്നു… എല്ലാം ആഗിരണം ചെയ്ത ശേഷം വീണ്ടും വലിയ  പ്രകാശം ആയി മാറി.. ഒരു നക്ഷത്രം എന്ന പോലെ രൂപപ്പെട്ടു…

 

 അവിടെ പുതിയ ഒരു നക്ഷത്ര വലയം രൂപപ്പെട്ടു… നടുവിൽ വലിയ ഗോളവും ചുറ്റിനും രണ്ടു നക്ഷത്രം മാത്രം ഉള്ള ഒരു ചെറിയ വലയം … 

 

അതിൽ രണ്ടു ഭ്രമണ പദം..അതിന്റെ നടുവിൽ ഉൽക്കകൾ കൊണ്ട് രൂപപെട്ട ഒരു ഗോളം… പകുതി പ്രകാശവും മറു പകുതി അന്ധകാരവും നിറഞ്ഞ ഗോളം.. ഭ്രമണ പദത്തിൽ നക്ഷത്രം രണ്ടും എതിർ ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നു…

 

ആ രണ്ടു നക്ഷത്രവും ആ വലിയ ഗോളത്തെ നടുവിൽ ആക്കി തങ്ങളുടെ ഭ്രമണ പദം വഴി പതിയെ ചലിക്കാൻ തുടങ്ങി….

 

********       *******      ********     *********

 

ചന്ദ്രോത് തറവാട് :

 

പെട്ടന്ന്  ജനാർത്ഥനൻ ഞെട്ടി എഴുനേറ്റു… അയാൾക്ക് ആകെ വെപ്രാളം പോലെ ആയി. 

 

അയാൾ ചുറ്റും നോക്കി അടുത്ത് ഉണ്ടായിരുന്ന വെള്ളം നിറച്ച് വച്ചിരുന്ന മണ് കൂജയിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..

 

അയാളുടെ മനസ് ആകെ ഭാരം എടുത്ത് വെച്ച പോലെ ആയി…

 

അയാൾ പേടിയോടെ അയാളുടെ മാലയിൽ കൈ മുറുക്കി.അയാൾ ആകെ വിയർത്തിരുന്നു. എന്തൊ പേടി അയാളെ കാർന്നു തിന്നുകൊണ്ട് ഇരുന്നു….

 

” ഞാൻ എന്താണ് ഈ കണ്ടത് എന്റെ ദേവ്യെ…വീണ്ടും എല്ലാം തുടങ്ങും എന്നാണോ”?..

 

” വീണ്ടും അത് നടന്നാൽ നമ്മുടെ കുലം തന്നെ നശിക്കും..ഇല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാക്കണേ അമ്മേ…”

 

അയാൾ തൊഴു കയ്യോടെ റൂമിനു ഉള്ളിൽ ഉണ്ടായിരുന്ന ദേവിയുടെ ചിത്രത്തിൽ നോക്കി പറഞ്ഞു..

 

അയാൾക്ക് അപ്പോഴും മനസിന് ആകെ ഒരു വല്ലായ്മ പോലെ. ആകെ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോ ഉള്ളിൽ നിന്നും പറയും പോലെ.

 

ചിന്തകളെ മുറിച്ചു അപ്പോഴേക്കും ക്ലോക്കിൽ അഞ്ചരക്ക് ഉള്ള അലാറം അടിച്ചു..

 

ഭാരിച്ച മനസുമായി അയാൾ പ്രാർത്ഥിച്ചു എഴുനേറ്റു.. തന്റെ പ്രഭാത കർമങ്ങൾക്ക് ആയി കുളക്കരയിലേക്ക് നീങ്ങി..

 

വാർദ്ധയക്യ കാലം ആയിട്ടും അയാളുടെ കരുത് എടുത്ത്  പറയേണ്ട ഒന്നാണ്.. പല അയോദ്ധന കർമങ്ങൾ വശം ഉള്ള ഒരാൾ കൂടിയാണ് ജാനാർദ്ദനൻ. ചന്ദ്രോത് തറവാടിന്റെ മൂത്ത കാരണവർ.

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *