വെള്ളിനക്ഷത്രം [RDX] 227

 

കാർ മേഘത്താൽ മൂടിയ ആകാശം വഴി ഒരു നീല പ്രകാശത്തോടെ വാൽ നക്ഷത്രം കടന്നു പോയി… അത്  ആരും കണ്ടില്ല… ആരാവങ്ങൾക് ഇടയിൽ ആരും അത് ശ്രെദ്ധിച്ചതും ഇല്ല.

 

ഗ്രാമത്തിലെ ജനങ്ങളും കൊട്ടാരത്തിലെ ആളുകളും പിരിഞ്ഞു പോയി… എന്നാൽ അവിടെ ഒരാൾ മാത്രം അവശേഷിച്ചിരുന്നൂ… അത് ദേവനായിരുന്നു… 

 

അവൻ അവളുടെ മുഖത്തേക്കും അവളുടെ ജീവൻ നിലച്ച ശരീരത്തിലേക്കു അവൻ മാറി മാറി നോക്കി കൊണ്ട് നിന്നിരുന്നു….

 

പതിയെ അവൻ്റെ കയ്യിൽ നിന്നും അവൻ്റെ ഉടവാൾ ഒഴുകി നിലത്തേക്ക് വീണു…അവൻ്റെ അവളൂടെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോട് കൂടിയ തലയെ കോരി എടുത്തു.. അവളുടെ ജീവൻ അറ്റ് കിടക്കുന്ന ശരീരത്തോട് ചേർത്ത് വച്ച്…

 

ഞാൻ വളർന്നു വലിയ പടത്തലവൻ ആയാൽ നിന്നെ ഞാൻ കല്യാണം നിന്നെ ഞാൻ കല്യാണം കഴിക്കും എന്നിട്ട് നമ്മൾ ഒരുമിച്ച് കുറെ കാലം ജീവിക്കും….

 

തൻ്റെ കളികൂട്ടുകാരി ആയ പന്ത്രണ്ട് വയസുകാരിയോട് താൻ കളിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ വാക്ക് കൊടുത്തത് അവൻ ഓർമയിലേക്ക് ഓടി വന്നു….

 

അതുവരെ അവൻ പിടിച്ചു നിന്ന കണ്ണുനീർ അവൻ്റെ കണ്ണുകളെ കടന്നു പുറത്തേക്ക് ഒഴുകി ഇറങ്ങി…

 

അവൻ അവളുടെ ജീവൻ അറ്റ ശരീരവും എടുത്ത് അലറി കരയാൻ തുടങ്ങി….

 

തൻ്റെ വേദനകളെ സ്വന്തം വേദന ആയി കണ്ട് തന്നെ ഉയർത്തിയ തൻ്റെ കളികൂട്ടുകാരിയുടെ ജഡം മടിയിലേക്ക് വച്ച് അവൻ പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു… 

 

ഇതെല്ലാം കണ്ട് കൊണ്ട് മരത്തിൻ്റെ മറവിൽ ഒരാളും അവിടെ ഉണ്ടായിരുന്നു… അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… അവളുടെ മുഖം ഒരു നിർവികാരം ആയ ഭാവം ആയിരുന്നു… താൻ എന്തോ തെറ്റ് ചെയ്തു എന്നപോലെ… 

 

ജനങ്ങൾ എല്ലാവരും  ജയ് വിളിച്ചും…മദ്യം സേവിച്ചും… നൃത്തം ചെയ്തും മതി മറന്നു ആഹ്ലാധിക്കുക ആയിരുന്നു…എന്നാല് അവർ അറിഞ്ഞിരുന്നില്ല അവർക്ക് പിന്നിൽ വലിയ ദുരന്തം വരുന്നത് അറിയാതെ…..

 

  <<<<<<<<<<<      #     >>>>>>>>>>>

 

         5000 വർഷങ്ങൾക്ക് ശേഷം:

 

                              * 

 

ഭൂമിയിൽ നിന്നും ഒരുപാട് പ്രകാശ വർഷം അകലെ ഒരിടം അവിടേക്കു അതിവേഗത്തിൽ പല നിരങ്ങളോട് കൂടിയ  രണ്ടു പ്രകാശം ശരവേഗത്തിൽ വണ്ണുകൊണ്ട് ഇരിക്കുന്നു…

 

അതു ഒരു കൂട്ടി മുട്ടലിന്റെ  തുടക്കം പോലെ അടുത്ത് കൊണ്ട് ഇരിക്കുകയാണ്.

 

അതിന്റെ വേഗതയിൽ ചുറ്റും ഉണ്ടായിരുന്ന കൊച്ചു കല്ലുകൾ വരെ ഉരുകി.

 

എല്ലാ പ്രതീക്ഷയായും ശെരിവച്ചു ആ പ്രകാശം തമ്മിൽ കൂട്ടി മുട്ടി…

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *